x
ad
Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്ര​ഷ​റി ജീ​വ​ന​ക്കാ​ര​നെ സ്ഥ​ലം മാ​റ്റി​യ​തി​ൽ പ്ര​തി​ഷേ​ധം

വെബ് ഡെസ്ക്
Published: September 17, 2026 04:32 AM IST | Updated: September 17, 2026 04:32 AM IST

ഇ​രി​ക്കൂ​ർ സ​ബ് ട്ര​ഷ​റി ഓ​ഫി​സി​ൽ മു​ന്നി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധം യൂ​ണി​യ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​ര​ഞ്ജി​ത് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ന്നു.

ഇ​രി​ക്കൂ​ർ: ഇ​രി​ക്കൂ​ർ സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫി​സി​ലെ സീ​നി​യ​ർ ക്ലാ​ർ​ക്കാ​യ കെ.​പി. പ്രേ​മ​രാ​ജ​നെ രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​യി ഇ​ടു​ക്കി​യി​ലേ​ക്ക് സ്ഥ​ലം​മാ​റ്റി​യ​തി​ൽ കേ​ര​ള എ​ൻ​ജി​ഒ യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജീ​വ​ന​ക്കാ​ർ പ്ര​തി​ഷേ​ധി​ച്ചു.

കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ വ്യാ​ജ ആ​രോ​പ​ണ​ങ്ങ​ള​ട​ങ്ങി​യ ക​ത്തി​നെ​ത്തു​ട​ർ​ന്നാ​ണ് മ​നു​ഷ്യ​ത്വ ര​ഹി​ത​മാ​യി ഇ​ടു​ക്കി ജി​ല്ല​യി​ലെ കാ​രി​ക്കോ​ട് സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ലേ​ക്ക് പ്രേ​മ​രാ​ജ​നെ സ്ഥ​ലം​മാ​റ്റി​യ​ത്. വി​ശ​ദീ​ക​ര​ണം ചോ​ദി​ക്കാ​നും മ​റു​പ​ടി ന​ൽ​കാ​നു​മു​ള്ള ജീ​വ​ന​ക്കാ​ര​ന്‍റെ പ്രാ​ഥ​മി​ക അ​വ​കാ​ശം പോ​ലും നി​ഷേ​ധി​ച്ചു​കൊ​ണ്ടാ​ണ് സ്ഥ​ലം മാ​റ്റി​യി​രി​ക്കു​ന്ന​ത്.

ഇ​ക്ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് തെ​രെ​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യു​ടെ പ​ത്രി​ക ത​ള്ളി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ വാ​ർ​ത്ത​ക​ൾ സൃ​ഷ്‌​ടി​ക്കു​ക​യും അ​തി​ന്‍റെ പി​ൻ​ബ​ല​ത്തി​ലു​മാ​ണ് സ്ഥ​ലം മാ​റ്റി​യ​ത്.
ഇ​രി​ക്കൂ​ർ സ​ബ് ര​ജി​സ് ട്രാ​ർ ഓ​ഫീ​സ് പ​രി​സ​ര​ത്ത് ന​ട​ത്തി​യ പ്ര​തി​ഷേ​ധ യോ​ഗം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​ര​ഞ്ജി​ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​ആ​ർ. ജി​ജേ​ഷ്, കെ.​ഒ. പ്ര​സാ​ദ്, പി. ​സേ​തു, വി.​വി. ദീ​പ്തി, കെ. ​ഒ. അ​യൂ​ബ്, സി.​വി. രാ​മ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up