x
ad
Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ൽ ക​ണ്ണീ​ര​ണി​ഞ്ഞ് പൂ​ക്ക​ർ​ഷ​ക​ർ

വെബ് ഡെസ്ക്
Published: September 17, 2026 04:24 AM IST | Updated: September 17, 2026 04:24 AM IST

ചു​ങ്ക​ക്കു​ന്ന് സ്വ​ദേ​ശി മ​ല​മേ​ൽ പു​ത്ത​ൻ​പു​ര​യി​ൽ സോ​ണി ത​ന്‍റെ പൂ​പ്പാ​ട​ത്ത്.

പേ​രാ​വൂ​ർ: ഓ​ണ​വി​പ​ണി ല​ക്ഷ്യ​മി​ട്ട് പൂ​കൃ​ഷി ന​ട​ത്തി​യ ക​ർ​ഷ​ക​ർ​ക്കും കു​ടും​ബ​ശ്രീ കൂ​ട്ടാ​യ്മ​ക​ൾ​ക്കും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം വ​ൻ തി​രി​ച്ച​ടി​യാ​യി. ര​ണ്ട​ര മാ​സം കൊ​ണ്ട് വി​രി​ഞ്ഞു പാ​ക​മാ​കേ​ണ്ട ചെ​ണ്ടു​മ​ല്ലി​പ്പൂ​ക്ക​ൾ കാ​ലം​തെ​റ്റി വൈ​കി വി​രി​ഞ്ഞ​താ​ണ് ക​ർ​ഷ​ക​രെ വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ​ത്.

ജി​ല്ല​യി​ലെ ഏ​റ്റ​വും മി​ക​ച്ച ക​ർ​ഷ​ക​നു​ള്ള അ​വാ​ർ​ഡ് നാ​ല് ത​വ​ണ നേ​ടി​യി​ട്ടു​ള്ള ചു​ങ്ക​ക്കു​ന്ന് സ്വ​ദേ​ശി മ​ല​മേ​ൽ പു​ത്ത​ൻ​പു​ര​യി​ൽ സോ​ണി ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ർ​ഷ​ക​രാ​ണ് യാ​ഥാ​സ​മ​യം വി​ള​വെ​ടു​പ്പ് ന​ട​ത്താ​നാ​കാ​തെ ദു​രി​ത​ത്തി​ലാ​യ​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ര​ത്യേ​ക ആ​ഹ്വാ​ന പ്ര​കാ​രം കു​ടും​ബ​ശ്രീ​യു​മാ​യി കൈ​കോ​ർ​ത്താ​ണ് സോ​ണി ഒ​ന്ന​ര​യേ​ക്ക​ർ സ്ഥ​ല​ത്ത് ചെ​ണ്ടു​മ​ല്ലി കൃ​ഷി ആ​രം​ഭി​ച്ച​ത്.

ഓ​ണം വി​പ​ണി മു​ന്നി​ൽ ക​ണ്ട് മേ​യ് തു​ട​ക്ക​ത്തി​ലാ​ണ് തൈ​ക​ൾ ന​ട്ട​ത്. എ​ന്നാ​ൽ കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം കാ​ര​ണം ചെ​ടി​ക​ളി​ൽ പൂ​ക്ക​ൾ വി​രി​ഞ്ഞ​ത് തി​രു​വോ​ണ​വും നാ​ലാം ഓ​ണ​വും ക​ഴി​ഞ്ഞ് ക​മ്പോ​ള​ത്തി​ൽ ആ​വ​ശ്യ​ക്കാ​ർ കു​റ​ഞ്ഞ കാ​ല​ത്താ​ണ്. മു​പ്പ​തി​നാ​യി​ര​ത്തോ​ളം രൂ​പ ചെ​ല​വ​ഴി​ച്ചാ​യി​രു​ന്നു കൃ​ഷി ഇ​റ​ക്കി​യ​ത്. ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​മാ​യി തു​ട​ർ​ച്ച​യാ​യി ചെ​ണ്ടു​മ​ല്ലി കൃ​ഷി ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ലും ഇ​ത്ര​യ​ധി​കം വി​ള​വ് ല​ഭി​ക്കു​ന്ന​ത് ആ​ദ്യ​മാ​യാ​ണെ​ന്ന് സോ​ണി പ​റ​ഞ്ഞു. ഇ​പ്പോ​ൾ തോ​ട്ട​ത്തി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന പൂ​ക്ക​ൾ എ​ന്തു​ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ വ​ല​യു​ക​യാ​ണ് ഈ ​ക​ർ​ഷ​ക​ൻ.

അ​ധ്വാ​ന​വും പ​ണ​വും വ​ൻ​തോ​തി​ൽ ഇ​റ​ക്കി കൃ​ഷി​ചെ​യ്ത ത​ങ്ങ​ളെ സ​ഹാ​യി​ക്കാ​ൻ സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലു​ണ്ടാ​ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.

Tags : NattuVishesham DistrictNews

Recent News

Corehub Up