x
ad
Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ർ​ണ​പ്പ​കി​ട്ടി​ൽ ബീ​നാ​ച്ചി ഗ​വ.​സ്കൂ​ൾ വ​ള​പ്പ്

വെബ് ഡെസ്ക്
Published: September 17, 2026 03:41 AM IST | Updated: September 17, 2026 03:41 AM IST

ബീ​നാ​ച്ചി ഗ​വ.​സ്കൂ​ൾ വ​ള​പ്പി​ലെ പൂ​പ്പാ​ടം.

സു​ൽ​ത്താ​ൻ ബ​ത്തേ​രി: വ​ർ​ണ​പ്പ​കി​ട്ടി​ൽ ബീ​നാ​ച്ചി ഗ​വ.​ഹൈ​സ്കൂ​ൾ വ​ള​പ്പ്. സ്കൂ​ൾ വ​ള​പ്പി​ൽ അ​ര​യേ​ക്ക​റോ​ളം സ്ഥ​ല​ത്ത് ന​ട്ടു​പ​രി​പാ​ലി​ച്ച ചെ​ണ്ടു​മ​ല്ലി, സൂ​ര്യ​കാ​ന്തി ചെ​ടി​ക​ൾ പൂ​വി​ട്ടു. ഇ​തോ​ടെ വി​ദ്യാ​ല​യ വ​ള​പ്പി​ന് ഉ​ത്സ​വഛാ​യ.

മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് ഉ​ൾ​പ്പെ​ടെ ഫ​ണ്ട് ക​ണ്ടെ​ത്തു​ത്തി​ന് വി​ദ്യാ​ല​യ​ത്തി​ൽ ആ​രം​ഭി​ച്ച​താ​ണ് പൂ​ക്കൃ​ഷി. തു​ട​ർ​ച്ച​യാ​യ നാ​ലാം വ​ർ​ഷ​മാ​ണ് സ്കൂ​ൾ വ​ള​പ്പി​ൽ പൂ​പ്പാ​ടം ഒ​രു​ക്കു​ന്ന​ത്. ത​രി​ശു​കി​ട​ന്ന സ്ഥ​ലം ര​ണ്ടു മാ​സം മു​ന്പ് ഒ​രു​ക്കി​യാ​ണ് ചെ​ണ്ടു​മ​ല്ലി, സൂ​ര്യ​കാ​ന്തി തൈ​ക​ൾ ന​ട്ട​ത്.

കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും ചേ​ർ​ന്നാ​ണ് തൈ​ക​ൾ പ​രി​പാ​ലി​ച്ച​ത്. സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ൾ​ക്കി​ട​യി​ലാ​ണ് പൂ​പ്പാ​ടം. പ​ഠ​ന​ത്തി​ന്‍റെ ഇ​ട​വേ​ള​ക​ളി​ൽ പൂ​പ്പാ​ട​ത്തെ​ത്തു​ന്ന കു​ട്ടി​ക​ൾ​ക്ക് വി​ട​ർ​ന്ന പു​ഷ്പ​ങ്ങ​ൾ വേ​റി​ട്ട അ​നു​ഭ​വ​മാ​ണ് സ​മ്മാ​നി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ​വ​ർ​ഷം വി​ദ്യാ​ല​യ​ത്തി​ലെ പൂ​പ്പാ​ടം കാ​ണാ​നെ​ത്തി​യ​വ​രി​ൽ​നി​ന്ന് 10 രൂ​പ വീ​തം സ​മാ​ഹ​രി​ച്ച് പു​ഞ്ചി​രി​മ​ട്ടം ദു​ര​ന്ത​ബാ​ധി​ത​രെ സ​ഹാ​യി​ക്കു​ന്ന​തി​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് ന​ൽ​കി​യി​രു​ന്നു. കൃ​ഷി​യ​റി​വു​ക​ൾ കു​ട്ടി​ക​ളി​ലേ​ക്ക് പ​ക​രു​ന്ന​തി​ന് നെ​ല്ല്, വാ​ഴ, പ​ച്ച​ക്ക​റി കൃ​ഷി​ക​ളും വി​ദ്യാ​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്നു​ണ്ട്. ജീ​വ​കാ​രു​ണ്യ​രം​ഗ​ത്തും സ്കൂ​ൾ സ​ജീ​വ​മാ​ണ്. വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​ധ​ന​രാ​യ മൂ​ന്ന് സ​ഹ​പാ​ഠി​ക​ൾ​ക്ക് വീ​ട് നി​ർ​മി​ച്ചു​ന​ൽ​കി​യി​ട്ടു​ണ്ട്.

ഹെ​ഡ് മാ​സ്റ്റ​ർ കെ. ​ദി​നേ​ശ​ൻ, അ​ധ്യാ​പ​ക​രാ​യ കെ.​കെ. അ​രു​ണ്‍, പി.​ടി. സ​തീ​ശ​ൻ, എം. ​സ​ജ്ന, റോ​യ് ജോ​സ​ഫ് എ​ന്നി​വ​രും പി​ടി​എ​യും വി​ദ്യാ​ർ​ഥി​ക​ളും ചേ​ർ​ന്നാ​ണ് വി​ദ്യാ​ല​യ​ത്തി​ൽ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്.

Tags : District News Nattuvishesham Beenachi Government School

Recent News

Corehub Up