x
ad
Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ടി​യ​ന്ത​ര സ​ഹാ​യം ല​ഭി​ക്കാ​തെ ഉ​രു​ൾ​പൊ​ട്ട​ൽ ദു​രി​ത​ബാ​ധി​ത​ർ

വെബ് ഡെസ്ക്
Published: September 17, 2026 04:35 AM IST | Updated: September 17, 2026 04:35 AM IST

ഉ​രു​ൾ​പൊ​ട്ട​ലി​നെ തു​ട​ർ​ന്ന് ഉ​ദ​യ​ഗി​രി പ​ഞ്ചാ​യ​ത്തി​ൽ ത​ക​ർ​ന്ന റോ​ഡും ക​ലു​ങ്കും. (ഫ​യ​ൽചി​ത്രം).

ആ​ല​ക്കോ​ട്: മ​ല​യോ​ര മേ​ഖ​ല​യി​ൽ ഉ​രു​ൾ​പൊ​ട്ട​ലും മ​ല​വെ​ള്ള​പ്പാ​ച്ചി​ലും ഉ​ണ്ടാ​യി​ട്ട് ഒ​ന്ന​ര മാ​സം പി​ന്നി​ട്ടി​ട്ടും ദു​രി​ത​ബാ​ധി​ത​ർ​ക്ക് മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച 10,000 രൂ​പ​യു​ടെ അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യം പോ​ലും ല​ഭി​ച്ചി​ല്ലെ​ന്ന് പ​രാ​തി. ഓ​ഗ​സ്റ്റ് ഒ​ന്നി​നാ​ണ് ഉ​ദ​യ​ഗി​രി, ചെ​റു​പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് ഉ​രു​ൾ​പൊ​ട്ട​ലും മ​ല​വെ​ള്ള​പ്പാ​ച്ചി​ലും ഉ​ണ്ടാ​യ​ത്.

സം​സ്ഥാ​ന​ത്തെ കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് 10,000 രൂ​പ അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യം ന​ൽ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ക​ണ്ണൂ​ർ ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ പ്ര​ദേ​ശ​ങ്ങ​ളി​ലൊ​ന്നാ​ണ് ഉ​ദ​യ​ഗി​രി. പ​ഞ്ചാ​യ​ത്തി​ലെ 88 ഓ​ളം വീ​ടു​ക​ൾ​ക്ക് നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. മ​ണ്ണും ചെ​ളി​യും ക​ല്ലും വീ​ടു​ക​ളി​ൽ ക​യ​റി​യ​തോ​ടെ പ​ല വീ​ടു​ക​ളും താ​മ​സ​യോ​ഗ്യ​മ​ല്ലാ​താ​യി.

നി​ര​വ​ധി ക​ട​ക​ളി​ലും വെ​ള്ളം ക​യ​റി നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. 38 റോ​ഡു​ക​ൾ​ക്കും നി​ര​വ​ധി പാ​ല​ങ്ങ​ൾ​ക്കും ക​ലു​ങ്കു​ക​ൾ​ക്കും കേ​ടു​പാ​ടു​ണ്ടാ​യി. ഏ​ക്ക​ർ ക​ണ​ക്കി​ന് കൃ​ഷി​യി​ട​ങ്ങ​ളി​ലെ റ​ബ​ർ, തെ​ങ്ങ്, ക​മു​ക് തു​ട​ങ്ങി​യ കൃ​ഷി​ക​ളും ന​ശി​ച്ചു. ചെ​റു​തും വ​ലു​തു​മാ​യ 26 ഉ​രു​ൾ​പൊ​ട്ട​ലാ​ണ് ഇ​വി​ടെ ഉ​ണ്ടാ​യ​ത്.

മ​ണ്ണും ക​ല്ലും ചെ​ളി​യും ഒ​ഴു​കി​യെ​ത്തി​യ വീ​ടു​ക​ളി​ൽ പ​ല​തും ഇ​പ്പോ​ഴും പൂ​ർ​വ​സ്ഥി​തി​യി​ലാ​യി​ട്ടി​ല്ല. വീ​ടു​ക​ൾ​ക്ക് ചു​റ്റു​മു​ള്ള മ​ണ്ണും മ​റ്റ് അ​വ​ശി​ഷ്ട​ങ്ങ​ളും നീ​ക്കം ചെ​യ്യാ​ൻ പ​തി​നാ​യി​ര​ങ്ങ​ൾ ചെ​ല​വ​ഴി ക്കേ​ണ്ട സ്ഥി​തി​യാ​ണെ​ന്ന് ദു​രി​ത​ബാ​ധി​ത​ർ പ​റ​യു​ന്നു.

ദു​ര​ന്ത​മു​ണ്ടാ​യ​തി​ന് പി​ന്നാ​ലെ മ​ന്ത്രി സ​ണ്ണി ജോ​സ​ഫും കെ. ​സു​ധാ​ക​ര​ൻ എം​പി​യും ദു​രി​ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. പ​ഞ്ചാ​യ​ത്ത്, വി​ല്ലേ​ജ് അ​ധി​കൃ​ത​ർ നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ റി​പ്പോ​ർ​ട്ട് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന് സ​മ​ർ​പ്പി​ച്ചു. തു​ട​ർ​ന്ന് സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളെ ക​ള​ക്ട​റേ​റ്റി​ൽ വി​ളി​ച്ചു​വ​രു​ത്തി ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ യോ​ഗം ചേ​ർ​ന്ന് നാ​ശ​ന​ഷ്ട​ങ്ങ​ൾ വി​ല​യി​രു​ത്തി.

തു​ട​ർ​ന്ന് സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ദ​യ​ഗി​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി മു​ഖ്യ​മ​ന്ത്രി​യെ നേ​രി​ൽ ക​ണ്ട് നി​വേ​ദ​നം ന​ൽ​കി. ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യും സ​മാ​ന​മാ​യ രീ​തി​യി​ൽ നി​വേ​ദ​നം ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​വി​ടെ​യും വ​ലി​യ നാ​ശ​ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്.

പ്ര​ത്യേ​ക പാ​ക്കേ​ജ് അ​നു​വ​ദി​ക്ക​ണം

ഉ​രു​ൾ​പൊ​ട്ട​ലി​ൽ ത​ക​ർ​ന്ന റോ​ഡു​ക​ളും പാ​ല​ങ്ങ​ളും പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​നും വീ​ടു​ക​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​തി​നും കൃ​ഷി​ഭൂ​മി ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് സ​ഹാ​യം അ​നു​വ​ദി​ക്കു​ന്ന​തി​നു​മാ​യി പ്ര​ത്യേ​ക പാ​ക്കേ​ജ് അ​നു​ദി​ക്ക​ണ​മെ​ന്നാ​ണ് ഉ​ദ​യ​ഗി​രി, ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​വ​ശ്യം. ഇ​തു​സം​ബ​ന്ധി​ച്ച് മു​ഖ്യ​മ​ന്ത്രി​ക്കും വി​വി​ധ വ​കു​പ്പ് മ​ന്ത്രി​മാ​ർ​ക്കും നി​വേ​ദ​നം ന​ൽ​കി​യി​ട്ടു​ണ്ട്.

Tags : NattuVishesham DistrictNews

Recent News

Corehub Up