x
ad
Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൊ​ണ്ടി​മു​ത​ൽ ക​ട​ത്ത​ൽ; ഡി​വൈ​എ​ഫ്ഐ ബ​ത്തേ​രി പൊ​ലി​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി

വെബ് ഡെസ്ക്
Published: September 17, 2026 03:37 AM IST | Updated: September 17, 2026 03:37 AM IST

ഡി​വൈ​എ​ഫ്ഐ മാ​ർ​ച്ച് ബ​ത്തേ​രി സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് പൊ​ലി​സ് ത​ട​യു​ന്നു.

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഡി​വൈ​എ​ഫ്ഐ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലി​സ് സ്റ്റേ​ഷ​ൻ മാ​ർ​ച്ച് ന​ട​ത്തി. കോ​ട​തി തൊ​ണ്ടി​മു​ത​ലാ​യി ഏ​ൽ​പ്പി​ച്ച ഏ​ഴ് ചാ​ക്ക് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്നം പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ​നി​ന്നു ക​ട​ത്തി​യ കേ​സി​ൽ പ്ര​തി​യെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യു​ക, പ്ര​തി​യെ സം​ര​ക്ഷി​ക്കാ​നു​ള്ള നീ​ക്കം അ​വ​സാ​നി​പ്പി​ക്കു​ക. സേ​നാം​ഗ​ങ്ങ​ളി​ൽ ചി​ല​ർ​ക്ക് ല​ഹ​രി മാ​ഫി​യ​യു​മാ​യു​ള്ള ബ​ന്ധം അ​ന്വേ​ഷി​ക്കു​ക, തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം.

എ​കെ​ജി റോ​ഡി​ൽ ആ​രം​ഭി​ച്ച മാ​ർ​ച്ച് സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് പൊ​ലി​സ് ബാ​രി​ക്കേ​ഡ് വ​ച്ച് ത​ട​ഞ്ഞു. തു​ട​ർ​ന്ന് ന​ട​ന്ന യോ​ഗം ഡി​വൈ​എ​ഫ്ഐ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​എം. ഫ്രാ​ൻ​സീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​വി. അ​നീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​വി. ഋ​തു​ശോ​ഭ്, ജി​തി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : District News Nattuvishesham DYFI marches

Recent News

Corehub Up