വെട്ടുറോഡ് മേൽപാലം നിർമാണത്തിനിടെ ക്രൈനിൽനിന്നും കമ്പിക്കെട്ടുകൾ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്കു വീണനിലയിൽ.
കഴക്കൂട്ടം: ദേശീയപാതയിൽ നിർമാണം നടക്കുന്ന വെട്ടുറോഡ് മേൽപ്പാലം നിർമാണ പ്രവർത്തനങ്ങൾക്കിടെ ക്രൈനിൽനിന്നും വീണ കമ്പിക്കെട്ടുകൾ ഓടിക്കൊണ്ടിരുന്ന കാറിനു മീതേ പതിച്ച് അപകടം. സംഭവത്തിൽ ആളപായമില്ല.
ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട രയോടെയായിരുന്നു അപകടം. പാലം നിർമാണത്തിനായി കോൺക്രീറ്റ് ചെയ്യുന്നതിനായി ലോറിയിൽ ക്രെയിൻ ഉപയോഗിച്ച് കമ്പി കെട്ടുകൾ ഉയർത്തുന്നതിനിടെയാണ് കമ്പിക്കെട്ടുകൾ താഴേയ്ക്കു പതിച്ചത്. കഴക്കൂട്ടം ഭാഗത്തുനിന്നും കണിയാപുരം ഭാഗത്തേയ്ക്കുപോയ കാറിനു മുകളിലാണു കന്പിക്കെ ട്ടുകൾ പതിച്ചത്. തിരക്കു കുറവായതിനാൽ വൻ ദുരന്തം ഒഴിവായി.
യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതെന്നു മുൻപും നാട്ടുകാർ പരാതികൾ ഉന്നയിച്ചിരുന്നു. ചെറിയ കമ്പിക്കഷണങ്ങൾ, പാറക്കല്ലുകൾ, നിർമാണ ഉപകരണങ്ങൾ ഉൾപ്പെടെ ഉൾപ്പെടെ പലതും പലതവണ താഴേയ് ക്കും വാഹനങ്ങളിലും പതിച്ചിട്ടുണ്ടെങ്കിലും സുരക്ഷാ സംവിധാനങ്ങൾ ഇപ്പോഴും പാലിക്കുന്നില്ലെന്നതാണ് നിലവിലെ അപകടം സൂചിപ്പിക്കുന്നത്.