പേരൂര്‍ക്കട: എംസി റോഡിനെയും നഗരറോഡിനെയും പരസ് പരം ബന്ധിപ്പിക്കുന്ന കിഴക്കേ മുക്കോല മാലിന്യങ്ങളുടെയും തെരുവുനായ്ക്കളുടെയും പിടിയില്‍. ബേസ്ബോര്‍ഡ് പെട്ടികളിലും കവറുകളിലുമാക്കി നിക്ഷേപിക്കുന്ന മാലിന്യങ്ങള്‍ ഒരുവശത്ത്. ഇവയില്‍ നിന്ന് ആഹാരം കണ്ടെത്താന്‍ വരുന്ന തെരുവുനായ്ക്കള്‍ മറുവശത്ത്. പച്ചക്കറികള്‍ കൊത്തിയരിഞ്ഞ അവശിഷ്ടങ്ങള്‍ ഒരിടത്തു കുന്നുകൂടി കിടക്കുമ്പോള്‍ മറുവശത്ത് ഫാമില്‍ നിന്നുള്ള ഇറച്ചിയുടെ അവശിഷ്ടങ്ങള്‍ കാണാനാകും. പ്ലാസ്റ്റിക് വേസ്റ്റുകള്‍ മറ്റൊരു ഭാഗത്തുണ്ട്.
സ്ഥിരമായി രാത്രി 7നും 10നുമിടയിലാണ് മാലിന്യം നിക്ഷേപിക്കുന്നതതെന്നും ഈ ഭാഗത്ത് തെരുവുവിളക്കുകള്‍ പ്രകാശിക്കാത്തതിനാല്‍ സന്ധ്യയാകുമ്പോള്‍തന്നെ യഥേഷ്ടം മാലിന്യം കൊണ്ടിടുന്നുണ്ടെന്നും പ്രദേശവാസികള്‍ പറയുന്നു. പൊതുവെ വാഹനത്തിരക്കും ജനത്തിരക്കും കുറഞ്ഞ സ്ഥലമായതുകൊണ്ടാണ് മാലിന്യനിക്ഷേപകര്‍ ഈ സ്ഥലം തെരഞ്ഞെടുക്കുന്നത്. ഈ ഭാഗത്ത് കാമറകള്‍ സ്ഥാപിച്ച് മാലിന്യനിക്ഷേപം ഇല്ലാതാക്കുമെന്ന് ആറുമാസത്തിനു മുമ്പ് തിരുവനന്തപുരം നഗരസഭാ അധികൃതര്‍ വാഗ്ദാനം ചെയ്തതാണ്. ഇപ്പോഴും ഇതു വാഗ്ദാനമായി അവശേഷിക്കുകയാണ്.
Tags : Local News Thiruvananthapuram Nattuvishesham