x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പേമാരിയിൽ തകർന്നു കിഴക്കൻ മേഖല

വെബ് ഡെസ്ക്
Published: August 3, 2026 10:15 PM IST | Updated: August 3, 2026 10:15 PM IST

മു​ണ്ട​ക്ക​യം സെ​ന്‍റ് ജോ​സ​ഫ് ഗേ​ൾ​സ് എ​ൽ​പി സ്കൂ​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പ്

മു​ണ്ട​ക്ക​യം: ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ലും ഉ​രു​ൾ​പൊ​ട്ട​ലി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും മേ​ഖ​ല​യി​ൽ വ്യാ​പ​ക ന​ഷ്ടം. നി​ര​വ​ധി വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നു. മ​ണ്ണി​ടി​ച്ചി​ലി​ലും ഉ​രു​ൾ​പൊ​ട്ട​ലി​നെ​യും തു​ട​ർ​ന്ന് നി​ര​വ​ധി കു​ടും​ബ​ങ്ങ​ളെ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലേ​ക്ക് മാ​റ്റി പാ​ർ​പ്പി​ച്ചു. ചെ​റു​തും വ​ലു​തു​മാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ലും മ​ണ്ണി​ടി​ച്ചി​ല്ലും നി​ര​വ​ധി റോ​ഡു​ക​ൾ​ക്ക് കേ​ടു​പാ​ട് സം​ഭ​വി​ച്ചു. ക​ർ​ഷ​ക​രു​ടെ ഏ​ക്ക​ർ ക​ണ​ക്കി​ന് കൃ​ഷി​ഭൂ​മി ഒ​ലി​ച്ചു പോ​യ​തി​നൊ​പ്പം നി​ര​വ​ധി കു​ടും​ബ​ങ്ങ​ളി​ലെ വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളെ​യും ന​ഷ്ട​മാ​യി.

മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്ത്

ക​ന​ത്ത മ​ഴ​യി​ൽ മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. മ​ണി​മ​ല​യാ​ർ ക​ര​ക​വി​ഞ്ഞ് ഒ​ഴു​കി സ​മീ​പ​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും വീ​ടു​ക​ളി​ലും വെ​ള്ളം ക​യ​റി. ഇ​തി​നെ തു​ട​ർ​ന്ന് മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡി​ൽ നി​ന്നു 14 കു​ടും​ബ​ങ്ങ​ളെ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലേ​ക്ക് മാ​റ്റി. മു​ണ്ട​ക്ക​യം സെ​ന്‍റ് ജോ​സ​ഫ് ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ൽ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ൽ കു​ട്ടി​ക​ള​ട​ക്കം 54 പേ​രാ​ണ് നി​ല​വി​ലു​ള്ള​ത്. ഇ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ ഭ​ക്ഷ​ണം വ​സ്ത്രം മ​റ്റ് അ​വ​ശ്യ​വ​സ്തു​ക്ക​ളും മ​രു​ന്നും പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ക്കി ന​ൽ​കു​ന്നു​ണ്ട്. ജ​ന​പ്ര​തി​നി​ധി​ക​ൾ ക്യാ​മ്പു​ക​ൾ സ​ന്ദ​ർ​ശി​ച്ച് നി​ല​വി​ലെ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി.

പെ​രു​വ​ന്താ​നം പ​ഞ്ചാ​യ​ത്ത്

പെ​രു​വ​ന്താ​നം പ​ഞ്ചാ​യ​ത്തി​ൽ അ​മ​ല​ഗി​രി ഭാ​ഗ​ത്തു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലാ​ണ് വ്യാ​പ​ക നാ​ശ​ന​ഷ്ട​ത്തി​ന് ഇ​ട​യാ​ക്കി​യ​ത്. ക​ർ​ഷ​ക​രു​ടെ ഏ​ക്ക​ർ ക​ണ​ക്കി​ന് കൃ​ഷി​ഭൂ​മി ഒ​ലി​ച്ചു​പോ​യി. ഉ​രു​ൾ​പൊ​ട്ട​ലി​ൽ പെ​രു​വ​ന്താ​നം -ആ​ന​ചാ​രി - മേ​ലോ​രം റോ​ഡ് ത​ക​ർ​ന്നു. മ​ണ്ണു​മാ​ന്തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് ക​ല്ലും മ​ണ്ണും നീ​ക്കം ചെ​യ്ത് ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി പു​നഃ​സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. പ​ഞ്ചാ​യ​ത്തി​ൽ പാ​ലൂ​ർ​ക്കാ​വ് സെ​ന്‍റ് ജോ​ർ​ജ് യു​പി സ്കൂ​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ൽ 35 പേ​രും പെ​രു​വ​ന്താ​നം സെ​ന്‍റ് ജോ​സ​ഫ് സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന ക്യാ​മ്പി​ൽ 15 പേ​രു​മു​ണ്ട്. പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ഇ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ക്ര​മീ​ക​രി​ച്ച് ന​ൽ​കു​ന്നു​ണ്ട്.

കൂ​ട്ടി​ക്ക​ൽ പ​ഞ്ചാ​യ​ത്ത്

കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ ഏ​റ്റ​വു​മ​ധി​കം നാ​ശ​ന​ഷ്ട​മു​ണ്ടാ​യ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഒ​ന്നാ​ണ് കൂ​ട്ടി​ക്ക​ൽ. ഏ​ന്ത​യാ​ർ ജെ​ജെ മ​ർ​ഫി മെ​മ്മോ​റി​യ​ൽ സ്കൂ​ളി​ൽ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ൽ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ വാ​ർ​ഡു​ക​ളി​ൽ നി​ന്നാ​യി നൂ​റി​ല​ധി​കം അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്. ഉ​രു​ൾ​പൊ​ട്ട​ൽ, മ​ണ്ണി​ടി​ച്ചി​ൽ സാ​ധ്യ​ത​ക​ളു​മു​ള്ള മേ​ഖ​ല​ക​ളി​ൽ നി​ന്നു നി​വ​ധി കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. വീ​ട് പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ഇ​ള​ങ്കാ​ട് ടൗ​ൺ വാ​ർ​ഡി​ൽ നി​ന്ന് അ​ഞ്ച് കു​ടും​ബ​ങ്ങ​ളെ​യും മാ​റ്റി പാ​ർ​പ്പി​ച്ചു. പ​ഞ്ചാ​യ​ത്തി​ൽ മൂ​ന്നു വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും ത​ക​രു​ക​യും പ​തി​ന​ഞ്ചോ​ളം വീ​ടു​ക​ൾ​ക്ക് ഭാ​ഗി​ക​മാ​യി കേ​ടു​പാ​ട് സം​ഭ​വി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. പ​ത്തി​ല​ധി​കം വീ​ടു​ക​ൾ വാ​സ​യോ​ഗ്യ​മ​ല്ലാ​താ​യി തീ​ർ​ന്നു. ത​ക​ർ​ന്ന കൈ​പ്പ​ള്ളി - ഈ​രാ​റ്റു​പേ​ട്ട റോ​ഡി​ലെ ക​ല്ലും മ​ണ്ണും നീ​ക്കം ചെ​യ്ത് ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി പു​നഃ​സ്ഥാ​പി​ച്ചു. കു​ത്തി​യൊ​ലി​ച്ചെ​ത്തി​യ മ​ഴ​വെ​ള്ള പാ​ച്ചി​ലി​ൽ പ​റ​ത്താ​നം, ഒ​ള​യ​നാ​ട് ഭാ​ഗ​ങ്ങ​ളി​ലെ കോ​ഴി ഫാ​മു​ക​ളി​ൽ വെ​ള്ളം ക​യ​റി ആ​യി​ര​ക്ക​ണ​ക്കി​ന് കോ​ഴി​ക​ൾ ച​ത്തു.

കൊ​ക്ക​യാ​ർ പ​ഞ്ചാ​യ​ത്ത്

കൊ​ക്ക​യാ​ർ പ​ഞ്ചാ​യ​ത്തി​ൽ മ​ഴ​വെ​ള്ള പാ​ച്ചി​ലി​ൽ മേ​ലോ​രം - അ​ഴ​ങ്ങാ​ടും, മു​ക്കു​ളം ടോ​പ്പ് റോ​ഡും ത​ക​ർ​ന്നു. ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി റോ​ഡു​ക​ൾ മ​ഴ​വെ​ള്ള​പ്പാ​ച്ചി​ലി​ൽ ഒ​ലി​ച്ചു​പോ​യി. പു​ല്ല​ക​യാ​ർ ക​ര​ക​വി​ഞ്ഞൊ​ഴു​കി​യ​തി​നെ തു​ട​ർ​ന്ന് നി​ര​വ​ധി കു​ടും​ബ​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി. ഏ​ന്ത​യാ​ർ എ​സ്എ​ൻ​ഡി​പി ഹാ​ൾ, മു​ക്കു​ളം സെ​ന്‍റ് ജോ​ർ​ജ് സ്കൂ​ൾ, 34ാം മൈ​ൽ ക​ല്ലേ​പ്പാ​ലം അ​ങ്ക​ണ​വാ​ടി, വെം​ബ്ലി ക​മ്യൂ​ണി​റ്റി ഹാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലാ​യി 45 പേ​രെ മാ​റ്റി പാ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.

കോ​രു​ത്തോ​ട് പ​ഞ്ചാ​യ​ത്ത്

കോ​രു​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ൽ ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി റോ​ഡു​ക​ൾ​ക്ക് ക​ന​ത്ത മ​ഴ​വെ​ള്ള​പ്പാ​ച്ചി​ലി​ൽ കേ​ടു​പാ​ട് സം​ഭ​വി​ച്ചു. അ​പ​ക​ട സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ഒ​രു കു​ടും​ബ​ത്തി​ലെ നാ​ല് പേ​രെ പ​ഞ്ചാ​യ​ത്തി​ന് സ​മീ​പ​മു​ള്ള ഇ​ഡി​എ​സ് ഹാ​ളി​ൽ പു​ന​ര​ധി​വ​സി​പ്പി​ച്ചി​ട്ടു​ണ്ട്. ചെ​റു​പാ​ല​ങ്ങ​ൾ​ക്കും നി​ര​വ​ധി വീ​ടു​ക​ളു​ടെ സം​ര​ക്ഷ​ണം ഭി​ത്തി​ക​ൾ​ക്കും കേ​ടു​പാ​ട് സം​ഭ​വി​ച്ചു.

എരുമേലി പഞ്ചായത്ത്

എ​രു​മേ​ലി: പ്ര​ദേ​ശ​ത്ത് ശ​ക്ത​മാ​യ മ​ഴ തു​ട​രു​ക​യും മ​ണി​മ​ല​യാ​റി​ലെ​യും സ​മീ​പ തോ​ടു​ക​ളി​ലെ​യും ജ​ല​നി​ര​പ്പ് ഉ​യ​രു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന ആ​റു കു​ടും​ബ​ങ്ങ​ളെ സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്ക് മാ​റ്റി​പ്പാ​ർ​പ്പി​ച്ചു. മ​ണി​മ​ല​യാ​റി​ന്‍റെ​യും തോ​ടി​ന്‍റെ​യും തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന കു​ടും​ബ​ങ്ങ​ളെ​യാ​ണ് കൊ​ര​ട്ടി കെ​ടി​ഡി​സി​യി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലേ​ക്ക് മാ​റ്റി​യ​ത്. ക്യാ​മ്പി​ൽ ആ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പ്ര​വ​ർ​ത്ത​നം നി​ല​ച്ച കൊ​ടി​ത്തോ​ട്ടം പാ​റ​മ​ട​ക്കു​ളം നി​റ​ഞ്ഞ് ക​വി​ഞ്ഞ നി​ല​യി​ലാ​ണ്. പാ​റ​മ​ട​യ്ക്ക് താ​ഴ്ഭാ​ഗ​ത്ത് താ​മ​സി​ക്കു​ന്ന​വ​ർ അ​തി തീ​വ്ര മ​ഴ​യി​ൽ ഭീ​ഷ​ണി​യി​ലാ​ണ്. അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര പ​രി​ഹാ​രം ക​ണ്ടെ​ത്ത​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Nattuvishesham District News Eastern region rains

Recent News

Corehub Up