x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ഡി റെ​യ്ഡ്: സാ​മ്പ​ത്തി​ക കു​റ്റം ചെ​യ്തു​വെ​ന്ന പ്ര​തീ​തി സൃ​ഷ്ടി​ക്കാ​നു​ള്ള ശ്ര​മമെന്ന്

വെബ് ഡെസ്ക്
Published: August 19, 2026 01:22 AM IST | Updated: August 19, 2026 01:22 AM IST

ഇ​ഡി​യെ ഉ​പ​യോ​ഗി​ച്ച് നേ​താ​ക്ക​ളെ വേ​ട്ട​യാ​ടു​ന്നുവെന്ന് ആരോപിച്ച് സി​പി​എം ന​ഗ​ര​ത്തി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ പ്ര​ക​ട​നം.

കോ​ഴി​ക്കോ​ട്: സി​പി​എം നേ​താ​ക്ക​ള്‍​ക്കെ​തി​രേ കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളെ ഉ​പ​യോ​ഗി​ച്ച് പു​ക​മ​റ സൃ​ഷ്ടി​ക്കാ​നു​ള്ള കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ​യും ചി​ല നി​ക്ഷി​പ്ത താ​ത്പ​ര്യ​ക്കാ​രു​ടെ​യും ആ​സൂ​ത്രി​ത​മാ​യ നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് സി​പി​എം കോ​ഴി​ക്കോ​ട് ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം പി. ​നി​ഖി​ലി​ന്‍റെ ഫ്‌​ളാ​റ്റി​ല്‍ ന​ട​ന്ന റെ​യ്ഡെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് ആ​രോ​പി​ച്ചു. ഡി​വൈ​എ​ഫ്ഐ മേ​ഖ​ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ന​ന്ദു​വി​ന്‍റെ വീ​ട് ഉ​ൾ​പ്പെ​ടെ മ​റ്റി​ട​ങ്ങ​ളി​ലും ഇ​ഡി പ​രി​ശോ​ധ​ന ന​ട​ത്തി.

ഇ​തി​ലൂ​ടെ ഗു​രു​ത​ര​മാ​യ എ​ന്തോ സാ​മ്പ​ത്തി​ക കു​റ്റം ചെ​യ്തു​വെ​ന്ന പ്ര​തീ​തി സൃ​ഷ്ടി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​ത്. പാ​ര്‍​ട്ടി നേ​താ​ക്ക​ളെ ല​ക്ഷ്യം​വ​ച്ചു​കൊ​ണ്ട് ന​ട​ക്കു​ന്ന കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളു​ടെ നീ​ക്ക​ങ്ങ​ളെ രാ​ഷ്ട്രീ​യ​മാ​യും നി​യ​മ​പ​ര​മാ​യും നേ​രി​ടു​മെ​ന്നും സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എം. ​മെ​ഹ​ബൂ​ബ് പ്ര​സ്താ​വ​ന​യി​ല്‍ വ്യ​ക്ത​മാ​ക്കി

Tags : Local News Nattuvishesham ED raid

Recent News

Corehub Up