x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ര്‍​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ള്‍​ക്ക് വി​ദ്യാ​ഭ്യാ​സ അ​വാ​ര്‍​ഡ്

വെബ് ഡെസ്ക്
Published: July 21, 2026 10:53 PM IST | Updated: July 21, 2026 10:53 PM IST

പ്രതീകാത്മക ചിത്രം

ഇ​ടു​ക്കി: ക​ര്‍​ഷ​ക​ത്തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ര്‍​ഡി​ല്‍ അം​ഗ​ങ്ങ​ളാ​യ തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ട്ടി​ക​ളി​ല്‍ 2025-’26 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തി​ല്‍ എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ല്‍ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ​വ​ര്‍​ക്കു​ള്ള വി​ദ്യാ​ഭ്യാ​സ അ​വാ​ര്‍​ഡി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

ത​ടി​യ​മ്പാ​ട് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഇ​ടു​ക്കി ജി​ല്ലാ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സി​ല്‍ ഓ​ഗ​സ്റ്റ് 31 വ​രെ അ​പേ​ക്ഷ സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.

അ​പ്പീ​ല്‍ അ​പേ​ക്ഷ​ക​ള്‍ തൃ​ശൂ​ര്‍ ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സി​ല്‍ സെ​പ്റ്റം​ബ​ര്‍ ഒ​ന്നു മു​ത​ല്‍ 15 വ​രെ​യും സ്വീ​ക​രി​ക്കും.

സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളി​ലോ എ​യ്ഡ​ഡ് സ്‌​കൂ​ളി​ലോ പ​ഠി​ച്ച് 2026 മാ​ര്‍​ച്ചി​ല്‍ ന​ട​ത്തി​യ എ​സ്എ​സ്എ​ല്‍​സി, ടി​എ​ച്ച്എ​സ്എ​ല്‍​സി, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി, വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ​ക​ളി​ല്‍ സ്റ്റേ​റ്റ് സി​ല​ബ​സി​ല്‍ പ​ഠി​ച്ച​വ​രും ആ​ദ്യ​ചാ​ന്‍​സി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രു​മാ​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​ണ് അ​ര്‍​ഹ​ത​യു​ള്ള​ത്. www.agriworkersfund. org എ​ന്ന വെ​ബ്‌​സൈ​റ്റി​ല്‍ അ​പേ​ക്ഷാ​ഫോ​റം ല​ഭി​ക്കും.
അ​പേ​ക്ഷ​ക​ര്‍ ക്ഷേ​മ​നി​ധി പാ​സ്ബു​ക്ക്, ആ​ധാ​ര്‍, ബാ​ങ്ക് പാ​സ്ബു​ക്ക്, മാ​ര്‍​ക്ക് ലി​സ്റ്റ്, ടി​സി എ​ന്നി​വ​യു​ടെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ര്‍​പ്പു​ക​ള്‍, യൂ​ണി​യ​ന്‍ സാ​ക്ഷി​പ​ത്രം, പേ​രി​നോ അ​ഡ്ര​സി​നോ വ്യ​ത്യാ​സം ഉ​ണ്ടെ​ങ്കി​ല്‍ വ​ണ്‍ ആ​ന്‍​ഡ് സെ​യിം സ​ര്‍​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ അ​പേ​ക്ഷ​യോ​ടൊ​പ്പം ഹാ​ജ​രാ​ക്ക​ണം. ഫോ​ൺ. 04912-236730

Tags : Education Award Nattuvishesham DistrictNews

Recent News

Corehub Up