x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​യോ​ജ​ന സം​ര​ക്ഷ​ണ റാ​ലി​യും അ​തി​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രാ​യ ബോ​ധ​വ​ത്ക​ര​ണ ദി​നാ​ചാ​ര​ണ​വും


Published: June 17, 2026 08:03 AM IST | Updated: June 17, 2026 08:03 AM IST

ക​ൽ​പ്പ​റ്റ: ജി​ല്ലാ സാ​മൂ​ഹി​ക നീ​തി വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ മു​തി​ർ​ന്ന പൗ​ര​ൻ​മാ​രോ​ടു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രേ​യു​ള്ള ബോ​ധ​വ​ത്ക​ര​ണ ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. ജ​ന​പ്ര​തി​നി​ധി​ക​ൾ, വ​യോ​ജ​ന കൗ​ണ്‍​സി​ൽ, എ​ൻ​എ​സ്എ​സ്, എ​ൻ​സി​സി, എ​സ്പി​സി, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

വ​യോ​ജ​ന സം​ര​ക്ഷ​ണ ബോ​ധ​വ​ത്ക​ര​ണ റാ​ലി ക​ള​ക്ട​റേ​റ്റ് അ​ങ്ക​ണ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ ഡി.​ആ​ർ. മേ​ഘ​ശ്രീ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. തു​ട​ർ​ന്ന് ന​ട​ന്ന ജി​ല്ലാ​ത​ല ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ച​ന്ദ്രി​ക കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ പി. ​വി​ശ്വ​നാ​ഥ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ​ത​ല വ​യോ​ജ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സി.​കെ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, പി.​പി. അ​നി​ത, ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​ർ ഇ​ൻ​ചാ​ർ​ജ് കെ.​കെ. പ്ര​ജി​ത്ത്, ജി​ല്ലാ പ്രൊ​ബേ​ഷ​ൻ ഓ​ഫീ​സ​ർ കെ. ​മു​ഹ​മ്മ​ദ് ജാ​ബി​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

തു​ട​ർ​ന്ന് ആ​രോ​ഗ്യ​ക​ര​വും സ​ജീ​വ​വു​മാ​യ വാ​ർ​ധ​ക്യം എ​ന്ന വി​ഷ​യ​ത്തി​ൽ ജി​ല്ലാ ആ​ർ​ദ്രം നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ. ​സു​ഷ​മ ക്ലാ​സ് ന​യി​ച്ചു. വ​യോ​ജ​നാ​രോ​ഗ്യം ഹോ​മി​യോ​പ്പ​തി​യി​ലൂ​ടെ എ​ന്ന വി​ഷ​യ​ത്തി​ൽ കോ​ട്ട​ത്ത​റ ഗ​വ. ഹോ​മി​യോ ഡി​സ്പെ​ൻ​സ​റി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​പ്രേം കു​മാ​റും ആ​യു​ർ​വേ​ദ സം​ബ​ന്ധ​മാ​യ വി​ഷ​യ​ങ്ങ​ളി​ൽ ആ​യു​ഷ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ബി​ജു​ല ബാ​ല​കൃ​ഷ്ണ​നും ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

വ​യോ​ജ​ന​ങ്ങ​ൾ​ക്കാ​യു​ള്ള സേ​വ​ന​ങ്ങ​ളും ക്ഷേ​മ പ​ദ്ധ​തി​ക​ളും സം​ബ​ന്ധി​ച്ച് മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​യ്ക്കാ​ർ ക്ലാ​സെ​ടു​ത്തു. മാ​താ​പി​താ​ക്ക​ളു​ടെ​യും മു​തി​ർ​ന്ന പൗ​ര​ൻ​മാ​രു​ടെ​യും പ​രി​പാ​ല​ന​വും ക്ഷേ​മ​വും സം​ബ​ന്ധി​ച്ച നി​യ​മ​ങ്ങ​ളെ​ക്കു​റി​ച്ച് ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ് അ​ഥോ​റി​റ്റി പാ​ന​ൽ അ​ഭി​ഭാ​ഷ​ക​ൻ ടി.​ജെ. ടി​ക്സ​ണ്‍ പ്ര​സം​ഗി​ച്ചു.

ക​ൽ​പ്പ​റ്റ: എ​ല്ലാ​വ​ർ​ഷ​വും ഡ​ബ്ല്യു​എ​ച്ച്ഒ ആ​ഗോ​ള​ത​ല​ത്തി​ൽ ജൂ​ണ്‍ 15ന് ​ആ​ച​രി​ച്ചു വ​രു​ന്ന വ​യോ​ജ​ന അ​തി​ക്ര​മ വി​രു​ദ്ധ​ദി​നം വ​യോ​ജ​ന​ങ്ങ​ളു​ടെ അ​വ​കാ​ശ സം​ര​ക്ഷ​ണ ദി​ന​മാ​യി സീ​നി​യ​ർ സി​റ്റി​സ​ണ്‍ സം​സ്ഥാ​ന കൗ​ണ്‍​സി​ൽ ആ​ച​രി​ച്ചു.

വ​യോ​ജ​ന​ങ്ങ​ളു​ടെ നി​യ​മ​പ​ര​മാ​യ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​വാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ടം ത​യാ​റാ​കു​ക​യും സ​ത്വ​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്യ​ണം. ശാ​രീ​രി​ക, മാ​ന​സി​ക സാ​ന്പ​ത്തി​ക ചൂ​ഷ​ണ​ങ്ങ​ളി​ൽ നി​ന്നും സം​ര​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്തു​ക, സ്വ​ന്ത​ക്കാ​രി​ൽ നി​ന്നും അ​വ​ഗ​ണ​ന​യും പീ​ഡ​ന​ങ്ങ​ളും ഉ​ണ്ടാ​കു​ന്പോ​ൾ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ദ്യോ​ഗ​സ്ഥ​രോ​ടും ഡോ​ക്ട​റോ​ടും തു​റ​ന്നു പ​റ​യു​വാ​നു​ള്ള ധൈ​ര്യം കൊ​ടു​ക്കു​ക, സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് എ​ല്ലാ മാ​സ​വും ആ​ഴ്ച​യി​ലൊ​രി​ക്ക​ൽ പ​ഞ്ചാ​യ​ത്തു​ത​ല ഗൃ​ഹ​സ​ന്ദ​ർ​ശ​നം ന​ട​ത്തി വ​യോ​ജ​ന​ങ്ങ​ൾ നേ​രി​ടു​ന്ന ക​ഷ്ട​ത​ക​ൾ പ​ഠി​ച്ച് ആ​വ​ശ്യ​മാ​യ ആ​ശ്വാ​സ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ യോ​ഗം ഉ​ന്ന​യി​ച്ചു.വ​യോ​ജ​ന വ​കു​പ്പ് രൂ​പീ​ക​രി​ച്ച സ​ർ​ക്കാ​രി​നെ യോ​ഗം അ​ഭി​ന​ന്ദി​ച്ചു.

കൗ​ണ്‍​സി​ൽ ലീ​ഗ​ൽ അ​ഡ്വൈ​സ​ർ പി. ​അ​റു​മു​ഖ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി. ​രാ​ധാ​കൃ​ഷ്ണ​പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​പി. വ​ർ​ക്കി, ഏ​ച്ചോം ഗോ​പി, സി. ​അ​യ്യ​പ്പ​ൻ, ഗോ​പാ​ല​ൻ പു​ഴ​മു​ടി, കെ.​ജി. ര​ണ​രാ​ജ​ൻ, വി. ​മ​ഹേ​ഷ്, പ്ര​ദീ​പ് കൊ​ട്ടാ​രം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Elderly Protection Rally and Anti-Aggression

Recent News

Corehub Up