x
ad
Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദു​രി​ത​ബാ​ധി​ത സ്ഥ​ല​ങ്ങ​ളി​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ സ​ന്ദ​ർ​ശ​നം ന​ട​ത്തി

വെബ് ഡെസ്ക്
Published: August 3, 2026 06:00 AM IST | Updated: August 3, 2026 06:00 AM IST

ദു​രി​താ​ശ്വാ​സ ക്യാ​മ്പ് രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി സ​ന്ദ​ർ​ശി​ക്കു​ന്നു.

ചെ​റു​പു​ഴ: ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ, റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, രാ​ഷ്‌​ട്രീ​യ-​സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സ​ന്ദ​ർ​ശ​നം ന​ട​ത്തി. കോ​ഴി​ച്ചാ​ൽ സെ​ന്‍റ് അ​ഗ​സ്റ്റ്യ​ൻ​സ് എ​ൽ​പി സ്കൂ​ളി​ൽ 178 പേ​രും ഇ​ട​വ​ര​മ്പ് ജി​എ​ൽ​പി സ്കൂ​ളി​ലെ ക്യാ​മ്പി​ൽ 30 പേ​രും ക​ന്നി​ക്ക​ളം ന​വ​ജ്യോ​തി കോ​ള​ജി​ലെ ക്യാ​മ്പി​ൽ 50 പേ​രും ഉ​ൾ​പ്പെ​ടെ 258 പേ​രാ​ണ് ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ൽ ക​ഴി​യു​ന്ന​ത്. രാ​ജ് മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി, വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ എം​എ​ൽ​എ, പ​യ്യ​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ജോ​യി, ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലൈ​സ​മ്മ പ​ന​യ്ക്ക​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ കാ​ർ​ത്തി​ക​പ്പ​ള്ളി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ.​വി. ലേ​ജു, ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ​മാ​രാ​യ ഇ.​വി. വി​നോ​ദ്, ടി.​എ​സ്. ശ്രീ​ജി​ത്ത്, കെ.​കെ. വി​നോ​ദ് കു​മാ​ർ, എ​ന്നി​വ​ർ സ​ന്ദ​ർ​ശി​ച്ചു. ക്യാ​മ്പി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് എ​ല്ലാ​വി​ധ സ​ഹാ​യ​ങ്ങ​ളും ജ​ന​പ്ര​തി​നി​ധി​ക​ൾ വാ​ഗ്ദാ​നം ചെ​യ്തു.

ഡോ. ​ആ​ദി​ഷ് ജ​യിം​സ്, ഡോ. ​രാ​ഖി​ല, ഡോ. ​പി.​ആ​ർ. പ്ര​വീ​ൺ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ വി. ​മു​ഹ​മ്മ​ദ് ഷെ​രീ​ഫ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മെ​ഡി​ക്ക​ൽ സം​ഘം ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ൽ സ​ഹാ​യ​ങ്ങ​ളു​മാ​യി ക്യാ​മ്പ് അം​ഗ​ങ്ങ​ൾ​ക്കൊ​പ്പ​മു​ണ്ട്. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളും നാ​ട്ടു​കാ​രും സ​ഹാ​യ​ത്തി​നാ​യി രം​ഗ​ത്തു​ണ്ട്.

തേ​ർ​ത്ത​ല്ലി: ദു​രി​ത​ബാ​ധി​ത സ്ഥ​ല​ങ്ങ​ളി​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ സ​ന്ദ​ർ​ശ​നം ന​ട​ത്തി. ആ​ല​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കാ​പ്പി​മ​ല ദു​രി​ത​ശ്വാ​സ ക്യാ​മ്പ് വി​ജ​യ​ഗി​രി യു​പി സ്കൂ​ൾ, ര​യ​റോം ടൗ​ണി​ൽ വെ​ള്ളം ക​യ​റി​യ വീ​ടു​ക​ൾ, ഉ​ദ​യ​ഗി​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ത​ല​ത്ത​ണ്ണി മ​ണ്ണി​ടി​ച്ചി​ൽ സം​ഭ​വി​ച്ച അ​നീ​ഷ് പു​ലി​ക്കി​രി​യു​ടെ വീ​ട്, ശാ​ന്ത ച​പ്പി​ലി​യു​ടെ വീ​ട്, ത​ല​ത്ത​ണ്ണി-​മു​ണ്ടേ​രി ത​ട്ട് റോ​ഡ് മ​ണ്ണി​ടി​ച്ചി​ൽ, താ​ളി​പ്പാ​റ ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ സ്ഥ​ലം, ച​പ്പാ​ര​പ്പ​ട​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ എ​രു​വാ​ട്ടി അ​ങ്ക​ണ​വാ​ടി, ക​മ്യൂ​ണി​റ്റി ഹാ​ൾ, വി​മ​ല​ശേ​രി​യി​ൽ വെ​ള്ളം ക​യ​റി​യ വീ​ടു​ക​ൾ, ച​പ്പാ​ര​പ്പ​ട​വ് ടൗ​ൺ, ചെ​ങ്ങ​ളാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അ​രി​മ്പ്ര മാ​പ്പി​ള എ​ൽ​പി സ്കൂ​ൾ ദു​രി​താ​ശ്വാ​സ ക്യാ​മ്പ്, കൊ​വ്വ​പ്രം വെ​ള്ളം ക​യ​റി​യ പ്ര​ദേ​ശ​ങ്ങ​ൾ, മ​ണ്ണി​ടി​ച്ചി​ൽ സം​ഭ​വി​ച്ച വ​ള​ക്കൈ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണു സന്ദർശനം നടത്തിയത്.

ത​ളി​പ്പ​റ​മ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ജേ​ഷ് പൂ​വ​നാ​ട്ട്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം വി. ​എ. റ​ഹീം, വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ. ​റു​ഖി​യ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഫ​സീ​ല ഷം​സീ​ർ, വാ​ർ​ഡം​ഗം ഷീ​ൻ തെ​ക്കേ​ൽ എ​ന്നി​വ​രും സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Tags : Nattuvishesham Districtnews

Recent News

Corehub Up