മലയോര ഹൈവേ നിർമാണത്തിനു തടസമായി നിൽക്കുന്ന വൈദ്യുതിക്കാലുകൾ.
ചായ്പൻകുഴി: കോടശേരി മലയോര ഹൈവേ നിർമാണത്തിന് തടസമായി നിൽക്കുന്ന വൈദ്യുതി കാലുകൾ മാറ്റി സ്ഥാപിക്കണമെന്ന് കോടശേരി കാരുണൃ സോഷൃൽ വർക്കിംഗ് ഗ്രൂപ്പ് ഭാരവാഹികൾ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് കെഎസ്ഇബി ചാലക്കുടി ഡിവിഷൻ എക്സി. എൻജിനീയർക്കും, കുറ്റിച്ചിറ ഡിവിഷൻ എൻജിനീയർക്കും നിവേദനം നൽകിയതായി ഗ്രൂപ്പ് പ്രസിഡന്റ് കെ.എം. ജോസ് അറിയിച്ചു.
,കെഎസ്ഇബിയുടെ ഭാഗത്ത് നിന്നും കരാറുകാരന്റെ ഭാഗത്ത് നിന്നുമുള്ള അനാസ്ഥ ഒഴിവാക്കണമെന്നും നിവേദനത്തിൽ സൂചിപ്പിച്ചു. വെള്ളിക്കുളങ്ങര മുതൽ വെറ്റിലപ്പാറ വരെ 18.25 കി.മീ.ദൂരത്തിലാണ് റോഡ് നിർമിക്കുന്നത്.