x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോലീസ് ജീപ്പില്‍ ഒഴിഞ്ഞ മദ്യക്കുപ്പി: അന്വേഷണം തുടങ്ങി

വെബ് ഡെസ്ക്
Published: July 21, 2026 11:07 PM IST | Updated: July 21, 2026 11:07 PM IST

പ്രതീകാത്മക ചിത്രം

തൊ​ടു​പു​ഴ: ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ള്‍ മ​ത്സ​രം ബി​ഗ് സ്‌​ക്രീ​നി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ച വേ​ദി​ക്ക​രി​കി​ലെ റോ​ഡി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സ് ജീ​പ്പി​ല്‍​നി​ന്ന് ഒ​ഴി​ഞ്ഞ മ​ദ്യ​ക്കു​പ്പി​യും പു​ക​യി​ല ഉ​ത്പ​ന്ന​വും ചീ​ട്ടും ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ തു​ട​ര്‍ ന​ട​പ​ടി​ക​ളും അ​ന്വേ​ഷ​വു​മാ​യി പോ​ലീ​സ്. ജീ​പ്പി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ക​രി​മ​ണ്ണൂ​ര്‍ എ​സ്‌​ഐ എ​ന്‍.​എ​സ്. റോ​യി​യും സി​പി​ഒ​യും മ​ദ്യ​പി​ച്ചി​ട്ടു​ണ്ടെ​ന്ന് ആ​രോ​പ​ണ​ത്തെ തു​ട​ര്‍​ന്നാ​ണ് സം​ഭ​വം വി​വാ​ദ​മാ​യ​ത്. തൊ​ടു​പു​ഴ സി​ഐ സി​ജോ വ​ര്‍​ഗീ​സ് സ്ഥ​ല​ത്തെ​ത്തി വാ​ഹ​നം പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഒ​ഴി​ഞ്ഞ മ​ദ്യ​ക്കു​പ്പി​യും ചീ​ട്ടും പു​ക​യി​ല ഉ​ത്പ​ന്ന​വും വാ​ഹ​ന​ത്തി​ല്‍​നി​ന്ന് ക​ണ്ടെ​ടു​ത്ത​ത്. സ്ഥ​ല​ത്തു​വ​ച്ചു​ത​ന്നെ ബ്രീ​ത്ത് അ​ന​ലൈ​സ​ര്‍ ഉ​പ​യോ​ഗി​ച്ച് പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ഇ​രു​വ​രും മ​ദ്യ​പി​ച്ച​താ​യി ക​ണ്ടെ​ത്താ​നാ​യി​ല്ല.

ഇ​വ​രു​ടെ ര​ക്ത സാം​പി​ള്‍ കാ​ക്ക​നാ​ട് റീ​ജ​ന​ല്‍ കെ​മി​ക്ക​ല്‍ എ​ക്‌​സാ​മി​നേ​ഴ്‌​സ് ലാ​ബി​ലേ​ക്ക് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​രു​ന്നു. ഇ​തി​ന്‍റെ പ​രി​ശോ​ധ​ന ഫ​ലം ഇ​ന്ന് ല​ഭി​ച്ചേ​ക്കും. ഇ​ത് ല​ഭി​ച്ച ശേ​ഷം തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് സി​ഐ പ​റ​ഞ്ഞു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​രി​മ​ണ്ണൂ​ര്‍ പോ​ലീ​സി​നോ​ട് ഡി​വൈ​എ​സ്പി പി.​എം. ബൈ​ജു വി​ശ​ദീ​ക​ര​ണം തേ​ടി​യി​ട്ടു​ണ്ട്.

അ​തേ സ​മ​യം ക്ര​മ​സ​മാ​ധാ​ന പാ​ല​ന​ത്തി​നാ​യി നി​യോ​ഗി​ച്ചി​രു​ന്ന എ​സ്‌​ഐ​യു​ടെ​യും പോ​ലീ​സി​ന്റെ​യും കൃ​ത്യ നി​ര്‍​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തു​ക​യും സം​ഘം ചേ​ര്‍​ന്ന് ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്‌​തെ​ന്ന ക​രി​മ​ണ്ണൂ​ര്‍ എ​സ്‌​ഐ​യു​ടെ പ​രാ​തി​യി​ല്‍ സി​പി​എം നേ​താ​ക്ക​ള്‍ ഉ​ള്‍​പ്പെ​ടെ ക​ണ്ടാ​ല്‍ അ​റി​യാ​വു​ന്ന 200 പേ​ര്‍​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പി​ല്‍ കേ​സെ​ടു​ത്തി​രു​ന്നു. സി​പി​എം പ്ര​വ​ര്‍​ത്ത​ക​രാ​യ ലി​നു ജോ​സ്, ശ​ര​ത്, ഷിം​നാ​സ്, ടോ​ണി, മ​ജീ​ദ്, സ​നൂ​പ്, അ​ല്‍​ത്താ​ഫ്, അ​ക്ബ​ര്‍ അ​ലി എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ടെ​യാ​ണ് കേ​സ് എ​ടു​ത്തി​രി​ക്കു​ന്ന​ത്.

Tags : liquor bottle Nattuvishesham DistrictNews

Recent News

Corehub Up