x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ഞ്ചാ​യ​ത്ത് ശ്മ​ശാ​ന​ത്തി​ലെ ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ശി​ച്ചു; കോ​ടി​ക​ളു​ടെ ന​ഷ്ടം

വെബ് ഡെസ്ക്
Published: August 10, 2026 02:25 AM IST | Updated: August 10, 2026 02:25 AM IST

ഉ​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ പൊ​യ്യൂ​ർ​ക്ക​രി പൊ​തുശ്മ​ശാ​നം.

ഉ​ളി​ക്ക​ൽ: മ​ല​വെ​ള്ള​പാ​ച്ചി​ലി​ൽ ഉ​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള പൊ​യ്യൂ​ർ​ക്ക​രി ശാ​ന്തി​തീ​രം ശ്മ‌​ശാ​ന​ത്തി​ലെ ബ​ർ​ണ​ർ അ​ട​ക്ക​മു​ള്ള സം​വി​ധാ​നം പൂ​ർ​ണ​മാ​യും ന​ശി​ച്ച​തി​ൽ കോ​ടി​ക​ളു​ടെ ന​ഷ്ടം. ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ നു​ച്യാ​ട് പു​ഴ​യോ​ര​ത്ത് കോ​ക്കാ​ട് പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ഞ്ചാ​യ​ത്ത് ശ്‌​മ​ശാ​ന​ത്തി​ൽ വെ​ള്ളം ക​യ​റി വൈ​ദ്യു​തി സം​വി​ധാ​ന​ങ്ങ​ളും ബ​ർ​ണ​റു​ക​ളും അ​ട​ക്കം ന​ശി​ക്കു​ക​യാ​യി​രു​ന്നു.

ഒ​രു കോ​ടി രൂ​പ​യി​ല​ധി​കം മു​ട​ക്കി നി​ർ​മി​ച്ച ശ്മ​ശാ​നം സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഉ​ൾ​പ്പെ​ടെ ജ​ന​ങ്ങ​ൾ ആ​ശ്ര​യി​ച്ചി​രു​ന്നു. ആ​റു ല​ക്ഷം രൂ​പ മു​ട​ക്കി മാ​സ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യ​ത്. ശ്മ‌​ശാ​ന​ത്തി​ന​ക​ത്ത് ഒ​രാ​ൾ ഉ​യ​ര​ത്തി​ൽ വെ​ള്ള​വും ചെ​ളി​യും നി​റ​ഞ്ഞു​കി​ട​ന്ന​താ​ണ് വൈ​ദ്യു​തി സം​വി​ധാ​ന​ങ്ങ​ൾ അ​ട​ക്കം ന​ശി​ക്കാ​ൻ കാ​ര​ണം.
ചെ​ളി നീ​ക്കം ചെ​യ്താ​ലും ശ്മ​ശാ​നം വീ​ണ്ടും പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കാ​ൻ ല​ക്ഷ​ങ്ങ​ളു​ടെ ചെ​ല​വ് വ​രും.

പു​ഴ​യോ​ടു ചേ​ർ​ന്ന പ്ര​ദേ​ശ​മാ​യ​തി​നാ​ൽ വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി നി​ല നി​ൽ​ക്കു​ക​യും ചെ​യ്യും. നി​ല​വി​ലു​ള്ള കെ​ട്ടി​ടം ര​ണ്ട് നി​ല​യാ​ക്കി ഉ​യ​ർ​ത്തി മു​ക​ളി​ലെ നി​ല​യി​ലേ​ക്ക് ശ്മ​ശാ​നം മാ​റ്റി താ​ഴെ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്കിം​ഗ് സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​രു​ന്നു​ണ്ട്.

Tags : Nattuvishesham DistrictNews DeepikaNews Loss

Recent News

Corehub Up