x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൂ​ഫാ​ൻ ആ​ഞ്ഞു​വീ​ശു​ന്പോ​ഴും ക​ട​ൽ​ക്കാ​റ്റി​ന് ല​ഹ​രി​ഗ​ന്ധം


Published: June 26, 2026 11:28 PM IST | Updated: June 26, 2026 11:28 PM IST

തു​റ​വൂ​ർ: ല​ഹ​രി ഉ​പ​യോ​ഗം തു​ട​ച്ചു നീ​ക്കാ​ൻ സ​ർ​ക്കാ​ർ ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ ന​ട​ത്തു​ന്പോ​ഴും തീ​ര​ദേ​ശ​ത്ത് ല​ഹ​രി വി​ൽ​പ്പ​ന വ്യാ​പ​കം.
ചെ​ല്ലാ​നം, പ​ള്ളി​ത്തോ​ട്, ചാ​പ്പ​ക്ക​ട​വ്, അ​ന്ധ​കാ​ര​ന​ഴി, ഒ​റ്റ​മ​ശേ​രി, തൈ​ക്ക​ൽ, എ​ന്നീ മേ​ഖ​ല​ക​ളി​ലാ​ണ് മ​യ​ക്കു​മ​രു​ന്ന് വ്യാ​പാ​ര​വും ഉ​പ​യോ​ഗ​വും വ​ർ​ധി​ക്കു​ന്ന​ത്. വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ ഇ​തു​പ​യോ​ഗി​ക്കു​ന്നു​ണ്ട്. ക​ഞ്ചാ​വ്, എം​ഡി​എം​എ, മ​റ്റ് രാ​സ​ല​ഹ​രി​ക​ൾ എ​ന്നി​വ​യൊ​ക്കെ വി​റ്റ​ഴി​ക്ക​പ്പെ​ടു​ന്നു​ണ്ട്.

തീ​ര​ദേ​ശ​ത്തെ ചി​ല ക​ട​ക​ളി​ൽ ഹാ​ൻ​സ് ക​ച്ച​വ​ടം തു​ട​രു​ക​യാ​ണ്. കൂ​ടാ​തെ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ ഹാ​ൻ​സ് കൊ​ണ്ടു​വ​ന്നു വി​ൽ​ക്കു​ന്ന​വ​രും കൂ​ടി​വ​രി​ക​യാ​ണ്. ചെ​ല്ലാ​നം ഹാ​ർ​ബ​ർ, ചാ​പ്പ​ക്ക​ട​വ്, പ​ഞ്ചാ​യ​ത്ത് പാ​ലം, പ​ള്ളി​ത്തോ​ട് മേ​ഖ​ല​യി​ൽ അ​തി​രാ​വി​ലെ ത​ന്നെ​യാ​ണ് ബൈ​ക്കു​ക​ളി​ലും സൈ​ക്കി​ളി​ലും കാ​റി​ലും ഹാ​ൻ​സും ക​ഞ്ചാ​വു​മെ​ത്തി​ച്ച് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​ത് .

200 മു​ത​ൽ 500 രൂ​പ വ​രെ വി​ല​യ്ക്കാ​ണ് നി​ല​വി​ൽ ഒ​രു പാ​യ്ക്ക​റ്റ് ഹാ​ൻ​സ് വി​റ്റു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. പോ​ലീ​സി​ന്‍റെ​യും എ​ക്സൈ​സി​ന്‍റെ​യും ന​ട​പ​ടി ശ​ക്ത​മാ​കു​മ്പോ​ഴും ഇ​വ​ര​യെ​ല്ലാം വെ​ല്ലു​വി​ളി​ച്ചു കൊ​ണ്ടാ​ണ് മ​യ​ക്കു​മ​രു​ന്നു സം​ഘം അ​ഴി​ഞ്ഞാ​ടു​ന്ന​ത്. പ​ള്ളി​ത്തോ​ട്, ചാ​പ്പ​ക്ക​ട​വ് മേ​ഖ​ല​യി​ൽ രാ​സ​ല​ഹ​രി​യു​ടെ ഉ​പ​യോ​ഗം വ്യാ​പ​ക​മാ​വു​ക​യാ​ണ്.
പ​ശ്ചി​മ കൊ​ച്ചി​യി​ൽ​നി​ന്നും ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും ബാം​ഗ്ലൂ​രി​ൽ​നി​ന്നു​മാ​ണ് ഇ​വി​ടെ മ​യ​ക്കു​മ​രു​ന്ന് എ​ത്തു​ന്ന​ത്. തീ​ര​ദേ​ശ​ത്തെ വി​വാ​ഹ വീ​ടു​ക​ളി​ലും മ​റ്റ് ആ​ഘോ​ഷ​ങ്ങ​ളി​ലും മ​ദ്യ​ത്തി​ന് പ​ക​രം മ​യ​ക്കു​മ​രു​ന്ന് ന​ൽ​കു​ന്ന സം​ഭ​വ​ങ്ങ​ളു​മു​ണ്ടാ​യി​ട്ടു​ണ്ട്.

ആ​ളൊ​ഴി​ഞ്ഞ വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന​യും ഉ​പ​യോ​ഗ​വും. എ​റ​ണാ​കു​ളം ആ​ല​പ്പു​ഴ ജി​ല്ല​ക​ളു​ടെ അ​തി​ർ​ത്തി​യാ​യ ചെ​ല്ലാ​ന​ത്ത് ക​ണ്ണ​മാ​ലി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ആ​ല​പ്പു​ഴ ജി​ല്ല​യി​ലേ​ക്ക് ക​ട​ന്ന് മ​യ​ക്കു​മ​രു​ന്ന് പി​ടി​ക്കു​ന്ന​തി​ന് പ​രി​മി​തി​ക​ളു​ണ്ടെ​ന്നാ​ണ് ക​ണ്ണ​മാ​ലി പോ​ലീ​സ് പ​റ​യു​ന്ന​ത്.
ക​ണ്ണ​മാ​ലി സ്റ്റേ​ഷ​നെ തീ​ര​ദേ​ശ പോ​ലീ​സ് സ്റ്റേ​ഷ​നാ​യി പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് അ​ന്ധ​കാ​ര​ന​ഴി വ​രെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ വ​രു​ത്തി​യാ​ൽ പോ​ലീ​സ് സ​ഹാ​യം എ​ളു​പ്പ​ത്തി​ൽ ല​ഭി​ക്കും.

ചാ​പ്പ​ക്ക​ട​വ്- ചെ​ല്ലാ​നം ഹാ​ർ​ബ​ർ കേ​ന്ദ്രീ​ക​രി​ച്ച് ഒ​രു ദി​വ​സം അ​മ്പ​തി​നാ​യി​ര​ത്തി​ല​ധി​കം രൂ​പ​യു​ടെ ഹാ​ൻ​സാ​ണ് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​ത്.
തീ​ര​ദേ​ശ മേ​ഖ​ല​യി​ലെ മ​യ​ക്കു​മ​രു​ന്നു സം​ഘ​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്താ​നു​ള്ള ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

Tags : Even as the Nattuvishesham District news

Recent News

Corehub Up