x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ന് ചി​ത​യൊ​രു​ക്കി മു​സ്‌​ലിം ലീ​ഗ് ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഇ​ര്‍​ഫാ​ന ഇ​ക്ബാ​ൽ


Published: June 27, 2026 12:36 AM IST | Updated: June 27, 2026 12:36 AM IST

മ​ഞ്ചേ​ശ്വ​രം: വാ​യി​ല്‍ കാ​ന്‍​സ​ര്‍ ബാ​ധി​ച്ച് മ​രി​ച്ച ആ​ദ്യ​കാ​ല ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ന്‍ മീ​ഞ്ച ചി​ഗ്‌​റു​പ​ദ​വ് സ്വ​ദേ​ശി​യാ​യ നാ​രാ​യ​ണ​ന് (64) ചി​ത​യൊ​രു​ക്കി ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​വും മു​സ്‌​ലിം ലീ​ഗ് നേ​താ​വു​മാ​യ ഇ​ര്‍​ഫാ​ന ഇ​ക്ബാ​ല്‍. ഒ​രു​മാ​സം മു​ന്പാ​ണ് നാ​ട്ടി​ലെ ക​ട​വ​രാ​ന്ത​യി​ല്‍ ആ​ഴ്ച​ക​ളോ​ളം ഭ​ക്ഷ​ണം ക​ഴി​ക്കാ​തെ മൃ​ത​പ്രാ​യ​നാ​യി ക​ഴി​ഞ്ഞി​രു​ന്ന നാ​രാ​യ​ണ​ന്‍റെ ദ​യ​നീ​യ അ​വ​സ്ഥ വാ​ര്‍​ഡ് മെം​ബ​ര്‍ ഷെ​രീ​ഫ് ചി​നാ​ല ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ഇ​ര്‍​ഫാ​ന ഇ​ക്ബാ​ലി​നെ അ​റി​യി​ക്കു​ന്ന​ത്.

സ്ഥ​ല​ത്ത് എ​ത്തി​യ അ​വ​ര്‍ ജി​ല്ലാ ക​ള​ക്ട​റെ​യും ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റെ​യും കാ​ര്യ​ങ്ങ​ള്‍ ബോ​ധി​പ്പി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഷെ​യ്ഖ് സാ​യി​ദ് ഫൗ​ണ്ടേ​ഷ​ന്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ കു​ളി​പ്പി​ച്ച് വൃ​ത്തി​യാ​ക്കി പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ല്‍​കി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ഒ​രു മാ​സ​മാ​യി അ​വി​ടെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ തു​ട​രു​ന്ന​തി​നി​ടെ നാ​രാ​യ​ണ​ന്‍ വ്യാ​ഴാ​ഴ്ച​യാ​ണ് മ​രി​ച്ച​ത്. മ​രി​ച്ച വി​വ​രം മ​ഞ്ചേ​ശ്വ​രം പോ​ലീ​സ് ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങാ​ന്‍ ബ​ന്ധു​ക്ക​ള്‍ ആ​രും ത​യാ​റാ​യി​ല്ല.

ര​ണ്ടു ഭാ​ര്യ​മാ​രും മ​ക്ക​ളും സ​ഹോ​ദ​രി​യും മൃ​ത​ദേ​ഹം ഏ​റ്റെ​ടു​ത്ത് സം​സ്‌​ക​രി​ക്കാ​ന്‍ ഇ​ര്‍​ഫാ​ന​യ്ക്ക് സ​മ്മ​ത​പ​ത്രം ന​ല്‍​കി. മൃ​ത​ദേ​ഹം വി​ട്ടു​കി​ട്ടു​ന്ന​തി​ന് വേ​ണ്ടി​യു​ള്ള കു​ടും​ബ​ത്തി​ന്‍റെ സ​മ്മ​ത​പ​ത്രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന് കൈ​മാ​റി. ചെ​റു​ഗോ​ളി പൊ​തു​ശ്മ​ശാ​ന​ത്തി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹ​ത്തി​ന് ഹൈ​ന്ദ​വ ആ​ചാ​ര​പ്ര​കാ​രം ചി​ത​യൊ​രു​ക്കി തീ​കൊ​ളു​ത്തി ഇ​ര്‍​ഫാ​ന അ​ന്ത്യ​ക​ര്‍​മ​ങ്ങ​ള്‍ നി​ര്‍​വ​ഹി​ച്ചു. സാ​മൂ​ഹ്യ​പ്ര​വ​ര്‍​ത്ത​ക​രാ​യ റി​യാ​സ് പി​ലാ​ത്ത​റ, മ​ഹ​മൂ​ദ് കൈ​ക്ക​മ്പ എ​ന്നി​വ​രും ക​ര്‍​മ​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി. ഉ​റ്റ​വ​ര്‍ ന​ഷ്ട​പ്പെ​ട്ട് തെ​രു​വി​ല്‍ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട 50 വ​യോ​ജ​ന​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ന്ന ഉ​പ്പ​ള​യി​ലെ ഷെ​യ്ഖ് സാ​യി​ദ് വ​യോ​ജ​ന​മ​ന്ദി​രം സ്ഥാ​പ​ക​യു​മാ​ണ് ഇ​ര്‍​ഫാ​ന.

Tags : Muslim League d Nattuvishesham District news

Recent News

Corehub Up