കണ്ണൂർ: തോട്ടട പോളിടെക്നിക്കിൽ നടന്നു വരുന്ന ഇന്റർപോളി കലോത്സവത്തിൽ കൊട്ടിയം ശ്രീ നാരായണയുടെ മുന്നേറ്റം തുടരുന്നു. നിലവിൽ 231 പോയിന്റുമായാണ് ശ്രീനാരായണ കുതിപ്പ് തുടരുന്നത്. 181 പോയിന്റുകൾ നേടിയ തൃപ്രയാർ ശ്രീരാമ ഗവ. പോളിയാണ് രണ്ടാം സ്ഥാനത്ത്. 156 പോയിന്റുകളോടെ ആതിഥേയരായ കണ്ണൂർ പോളിയാണ് മൂന്നാം സ്ഥാനത്തുള്ളത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള എൺപതിലധികം പോളിടെക്നിക്ക് കോളജുകളിൽ നിന്നായി രണ്ടായിരത്തിലധികം വിദ്യാർഥികളാണ് കലോത്സവത്തിൽ പങ്കെടുക്കുന്നത്.
കലോത്സത്തിന്റെ സമാപന സമ്മേളനം ഇന്ന് ഉച്ചകഴിഞ്ഞ് ഒന്നിന് മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും. ടി. ഒ. മോഹനൻ എംഎൽഎ അധ്യക്ഷത വഹിക്കും. കണ്ണൂർ മേയർ പി. ഇന്ദിര, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിജു എന്നിവർ മുഖ്യാതിഥികളാകും. ഇന്നലെ നടന്ന മത്സരങ്ങളുടെ ഫലം മത്സര ഇനം, ഒന്നും രണ്ടും മൂന്നും സ്ഥാനം എന്നീ ക്രമത്തിൽ.
സംഘഗാനം: കണ്ണൂർ ഗവ. പോളിടെക്നിക് കോളജ് കണ്ണൂർ, തൃശൂർ മഹാരാജാസ് ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, നോർത്ത് പറവൂർ കൂട്ടുകാരൻ പോളിടെക്നിക് കോളജ്, മുപ്ലിയം ഐസിസിഎസ് എൻജിനിയറിംഗ് ആൻഡ് മാനേജ്മെന്റ്.
ഒപ്പന: പെരിന്തൽ മണ്ണ ഗവ. പോളി, എറണാകുളം ഗവ. വുമൺസ് പോളി (ഇരുകോളജുകളും ഒന്നാംസ്ഥാനം പങ്കിട്ടു), തിരൂർ സീതി സാഹിബ് മെമ്മോറിയൽ പോളി, തൃപ്രയാർ ശ്രീരാമ ഗവ. പോളി (ഇരുകോളജുകളും രണ്ടാംസ്ഥാനം പങ്കിട്ടു), കണ്ണൂർ ഗവ. പോളി, കൊട്ടിയം ശ്രീനാരായണ പോളി (ഇരുകോളജുകളും മൂന്നാംസ്ഥാനം പങ്കിട്ടു).
ദഫ് മുട്ട്: തിരൂർ സീതി സാഹിബ് മെമ്മോറിയൽ പോളി, കൊട്ടിയം ശ്രീനാരായണ പോളി, തൃപ്രയാർ ശ്രീരാമ ഗവ. പോളി, ചേലക്കര ഗവ. പോളി (ഇരു കോളജുകളും മൂന്നാംസ്ഥാനം പങ്കിട്ടു).
മിമിക്രി (ആൺ): ജെ.എൽ. സംഗീത് ജയൻ (കണ്ണൂർ ഗവ. പോളി), എസ്.എസ്. അഭിനന്ദ് (നെടുമങ്ങാട് ഗവ. പോളി), എസ്. ആദിത്യൻ (കൊട്ടിയം ശ്രീനാരായണ പോളി), കെ. ആദിത് (വടകര മോഡൽ പോളി). മൂന്നാംസ്ഥാനം ഇരുകോളജുകളും പങ്കിട്ടു.
മോണോ ആക്റ്റ് (ആൺ):
എം.എ. സജിദ് (തിരൂർ സീതി സാഹിബ് മെമ്മോറിയൽ പോളി), ടി.എൻ. ധ്യാനജിത് (മാനന്തവാടി ഗവ. പൊളി), ജെ.എ. ജിഷ്ണു (കൊട്ടിയം ശ്രീനാരായണ പോളി).
മിമിക്രി (പെൺ): എം.എസ്. അനശ്വര (മീനങ്ങാടി ഗവ. പോളി), ഇ.എസ്. ദേവിക (തൃശൂർ മഹാരാജാസ് ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്), പി. ആര്യ (കണ്ണൂർ ഗവ. പോളി), ജി.എൽ. ഗോപിക (തിരുവനന്തപുരം ഗവ. വുമൺസ് പോളി) ഇരു കോളജുകളും മൂന്നാംസ്ഥാനം പങ്കിട്ടു.
മോണോ ആക്ട് (പെൺ): പി. റിൻഷ മോൾ (പെരിന്തൽമണ്ണ ഗവ. പോളി), ശ്രേയ പാർവതി (കോഴിക്കോട് കേരള ഗവ. പോളി),
എ.വി. ആവണി വിജയ് (തിരുവനന്തപുരം സെൻട്രൽ പോളി), പി.സി. ആര്യ ചന്ദ്രൻ (മീനങ്ങാടി ഗവ. പോളി) ഇരു കോളജുകളും മൂന്നാംസ്ഥാനം പങ്കിട്ടു.
കോൽക്കളി: കോഴിക്കോട് കേരള ഗവ. പോളി, തിരൂർ സീതി സാഹിബ് മെമ്മോറിയൽ പോളി, കൊട്ടിയം ശ്രീനാരായണ കോളജ്.
Tags : continues Nattuvishesham District news