x
ad
Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ സാ​യാ​ഹ്ന ഒ​പി തു​ട​ങ്ങി


Published: February 27, 2026 06:03 AM IST | Updated: February 27, 2026 06:03 AM IST

 

നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ സാ​യാ​ഹ്ന ഒ​പി സേ​വ​നം ആ​രം​ഭി​ച്ചു. ദി​വ​സ​വും ഉ​ച്ച​യ്ക്ക് ഒ​ന്നു​മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റുവ​രെ​യാ​ണ് ഒ​പി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ഈ ​സ​മ​യം ഡോ​ക്ട​ര്‍​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​കും. കൂ​ടാ​തെ ലാ​ബ് തു​ട​ങ്ങി​യ​വ​യു​ടെ പ്ര​വ​ര്‍​ത്ത​ന​വും ഉ​ണ്ടാ​യി​രി​ക്കും.

നി​ല​വി​ല്‍ ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ ഒ​പി സേ​വ​ന​ങ്ങ​ള്‍ അ​വ​സാ​നി​ച്ചി​രു​ന്നു. പി​ന്നീ​ടെ​ത്തു​ന്ന രോ​ഗി​ക​ള്‍ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലോ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ​യോ സ​മീ​പി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​യി​രു​ന്നു. സാ​യാ​ഹ്ന ഒ ​പി ആ​രം​ഭി​ക്കു​ന്ന​തോ​ടെ നി​ര​വ​ധി രോ​ഗി​ക​ള്‍​ക്ക് ആ​ശ്വാ​സ​മാ​കും.

സാ​യാ​ഹ്ന ഒ​പി​യു​ടെ ഉ​ദ്ഘാ​ട​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി ടോ​മി നി​ര്‍​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​എ​സ്. യ​ശോ​ധ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷി​ഹാ​ബ് ഈ​ട്ടി​ക്ക​ല്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കെ.​ആ​ര്‍. രാ​മ​ച​ന്ദ്ര​ന്‍, ഷിം​ല ബീ​വി, മു​കേ​ഷ് മോ​ഹ​ന​ന്‍, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ജെ​റി​ന്‍ ജോ​സ​ഫ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ​സ്. പ്ര​തീ​പ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Evening OP begins Nedumkandam

Recent News

Corehub Up