ചങ്ങനാശേരി: ചങ്ങനാശേരി-കവിയൂര്‍ റോഡിന്റെ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചു. പെരുന്ന രാജേശ്വരി ജംഗ്ഷന് മുതല്‍ പായിപ്പാട് കവലയവരെയാണ് നവീകരണം നടക്കുന്നത്. വിനു ജോബ് എംഎല്‍എ മന്ത്രി പി.കെ.ബഷീറുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് പൊതുമരാമത്തുവകുപ്പില്‍നിന്ന് അനുവദിച്ച 25ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
ജലവിഭവ വകുപ്പിന്റെ പൈപ്പുകള്‍ സ്ഥാപിച്ചശേഷം റോഡ് ബിഎംബിസി നിലവാരത്തില്‍ ടാറിംഗ് നടത്താനാണ് പദ്ധതി. കെആര്‍എഫ്ബിയുടെ കീഴിലാണ് റോഡെങ്കിലും അറ്റകുറ്റപ്പണികള്‍ നടത്തുന്നത് പൊതുമരാമത്തു വകുപ്പാണ്. പെരുന്ന മുതല്‍ പായിപ്പാട് കവലവരെയുള്ള ഭാഗത്ത് റോഡില്‍ ഗട്ടറുകള്‍ രൂപപ്പെട്ട് തകര്‍ന്നനിലയിലാണ്.
2017 ൽ റോഡ് നവീകരണം ആരംഭിച്ചെ ങ്കിലും വിവാദങ്ങളില്‍പെട്ട് തടസപ്പെടുകയായിരുന്നു. കവിയൂര്‍ മുതുല്‍ പായിപ്പാട് വരെയുള്ള ഭാഗം അഞ്ചുവര്‍ഷം മുന്‍പ് ബിഎംആൻഡ് ബിസി നിലവാരത്തില്‍ ടാര്‍ ചെയ്തിരുന്നു.
Tags : NattuVishesham.DistricteNews