x
ad
Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കി​ളി​മ​ല എ​സ്എ​ച്ചി​ല്‍ ബാ​സ്‌​ക​റ്റ്ബോ​ള്‍, ഷ​ട്ടി​ല്‍ ടൂ​ര്‍​ണ​മെ​ന്‍റു​ക​ള്‍​ക്ക് തു​ട​ക്കം

വെബ് ഡെസ്ക്
Published: October 3, 2026 01:06 AM IST | Updated: October 3, 2026 01:06 AM IST

കി​ളി​മ​ല​ എ​സ്എ​ച്ച് സ്‌​കൂ​ളിന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന 13-ാമ​ത് ഓ​ള്‍ കേ​ര​ള ഇ​ന്‍റര്‍ സ്‌​കൂ​ള്‍ ബാ​സ്‌​ക​റ്റ് ബോ​ള്‍, മാ​ര്‍ ജയിം​സ് കാ​ളാ​ശേ​രി മെ​മ്മോ​റി​യ​ല്‍ ഷ​ട്ടി​ല്‍ ടൂ​ര്‍​ണ​മ

ച​ങ്ങ​നാ​ശേ​രി: കിളിമല എ​സ്എ​ച്ച് സ്‌​കൂ​ളിന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നടക്കുന്ന 13-ാമ​ത് ഓ​ള്‍ കേ​ര​ള ഇ​ന്‍റര്‍ സ്‌​കൂ​ള്‍ ബാ​സ്‌​ക​റ്റ് ബോ​ൾ, മാ​ര്‍ ജയിം​സ് കാ​ളാ​ശേരി മെ​മ്മോ​റി​യ​ല്‍ ഷ​ട്ടി​ല്‍ ടൂ​ര്‍​ണ​മെ​ന്‍റുക​ള്‍​ക്ക് തു​ട​ക്ക​മാ​യി. തൃ​ക്കൊ​ടി​ത്താ​നം​സെ​ന്‍റ് സേ​വ്യേ​ഴ്‌​സ് ഫൊ​റോ​ന​ പ​ള്ളി വി​കാ​രി ഫാ.​സെ​ബാ​സ്റ്റ്യ​ന്‍ പു​ന്ന​ശേ​രി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.

പ്രി​ന്‍​സി​പ്പ​ല്‍ ഫാ.​തോ​മ​സ് പാ​യി​ക്കാ​ട്ട്മ​റ്റ​ത്തി​ല്‍, ബ​ര്‍​സാ​ര്‍ ഫാ.​ ജോ​ജോ പു​തു​വേ​ലി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വി​വി​ധ സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്നാ​യി 25 ബാ​ഡ്മി​ന്‍റണ്‍, 14 ബാ​സ്‌​ക​റ്റ് ബോ​ള്‍ ടീ​മു​ക​ളാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്.
വി​ജ​യി​ക​ള്‍​ക്ക് എ​വ​റോ​ളി​ംഗ് ട്രോ​ഫി​യും കാ​ഷ് അ​വാ​ര്‍​ഡും സ​മ്മാ​നി​ക്കും.

Tags : NattuVishesham.DistricteNews

Recent News

Corehub Up