x
ad
Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മിഴിയടച്ച് വ​ഴിവി​ള​ക്കു​ക​ളും ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ളും

വെബ് ഡെസ്ക്
Published: October 3, 2026 12:55 AM IST | Updated: October 3, 2026 12:55 AM IST

തെ​ളി​യാ​തെ കി​ട​ക്കു​ന്ന മു​ള​ക്കു​ളം പ​ഞ്ചാ​യ​ത്ത് പൊ​തു​ശ്മ​ശാ​ന​ത്തി​നു മു​ന്നി​ലെ ഹൈ​മാ​സ്റ്റ് ലൈ​റ്റ്.

പെ​രു​വ: മു​ള​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ വ​ഴിവി​ള​ക്കു​ക​ളും ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ളും മി​ഴി​യ​ട​ച്ചി​ട്ടു മാ​സ​ങ്ങ​ള്‍. ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ​യാ​ണ് പ​ഞ്ചാ​യ​ത്ത് മാ​സം തോ​റും കെ​എ​സ്ഇ​ബി​ക്ക് തെ​ളി​യാ​ത്ത ലൈ​റ്റുകൾക്ക് ചാ​ര്‍​ജാ​യി ന​ല്കു​ന്ന​ത്. ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി​യു​ടെ അ​വ​സാ​നം വ​ഴി​വി​ള​ക്കു​ക​ള്‍ തെ​ളി​ക്കാ​ന്‍ മൂ​ന്നു ല​ക്ഷം രൂ​പ​ വിനിയോഗിച്ചെ​ങ്കി​ലും അ​വ​യൊ​ന്നും ഇ​പ്പോ​ള്‍ തെ​ളി​യു​ന്നി​ല്ല.

ഒ​രു വാ​ര്‍​ഡി​ല്‍ 22 ലൈ​റ്റു​ക​ള്‍ വീ​തം ഏ​ക​ദേ​ശം 400ല്‍​പ​രം ലൈ​റ്റു​ക​ളാ​ണ് സ്ഥാ​പി​ച്ച​ത്. ഈ ​ലൈ​റ്റു​ക​ള്‍ തെ​ളി​ഞ്ഞാ​ലും തെ​ളി​ഞ്ഞി​ല്ലെ​ങ്കി​ലും കെ​എ​സ്ഇ​ബി​ക്ക് വൈ​ദ്യു​തിചാ​ര്‍​ജ് ന​ല്‍​ക​ണം. അ​തോ​ടൊ​പ്പം എം​പി​യും എം​എ​ല്‍​എ​യും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ംബര്‍​മാ​രും ന​ല്‍​കി​യ ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ളും അ​ണ​ഞ്ഞുകി​ട​ക്കു​ക​യാ​ണ്. അ​വ​ര്‍ ലൈ​റ്റു​ക​ള്‍ സ്ഥാ​പി​ച്ചു ക​ഴി​ഞ്ഞാ​ല്‍ അ​തി​ന്‍റെ വൈ​ദ്യു​തിചാ​ര്‍​ജും അ​റ്റ​കു​റ്റപ്പണി​ക​ളും പ​ഞ്ചാ​യ​ത്താ​ണ് ന​ട​ത്തേ​ണ്ട​ത്. പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ലും പൊ​തു​ശ്മ​ശാ​നം തു​ട​ങ്ങി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലും സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ലൈ​റ്റു​ക​ളെ​ല്ലാം ഇപ്പോൾ മി​ഴി​യ​ടി​ച്ചി​രി​ക്കു​ക​യാ​ണ്.

ലൈ​റ്റു​ക​ള്‍ തെളിയാത്തതി നാൽ ഗ്രാ​മീ​ണ റോ​ഡു​ക​ള്‍ പ​ല​തും ഇ​രു​ട്ടി​ലാ​ണ്. തെ​രു​വു​നാ​യ്ക്ക​ളു​ടെ​യും ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ​യും ശ​ല്യം മൂ​ലം രാ​ത്രി കാ​ല​ങ്ങ​ളി​ല്‍ ഭ​യ​ത്തോ​ടെ​യാ​ണു നാ​ട്ടു​കാ​ര്‍ റോ​ഡി​ലൂ​ടെ ന​ട​ക്കു​ന്ന​ത്. എ​ത്ര​യും വേ​ഗം വ​ഴി​വി​ള​ക്കു​ക​ള്‍ തെ​ളി​​ക്കാ​ന്‍ വേ​ണ്ട ന​ട​പ​ടി അ​ധി​കൃ​ത​ര്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നു നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : NattuVishesham.DistricteNews

Recent News

Corehub Up