വൈക്കം സെന്റ് ജോസഫ് ഫൊറോന പള്ളിയിൽ നാൽപതു മണി ആരാധനയുടെ ശതാബ്ദി ആഘോഷം എറണാകുളം അങ്കമാലി അതിരൂപത മുൻ മെത്രാപ്പോലീത്തൻ വികാരി മാർ ആൻ്റണികരിയിൽ ശതാബ്ദ
വൈക്കം: സെന്റ് ജോസഫ് ഫൊറോന പള്ളിയിൽ നാൽപതു മണി ആരാധനയുടെ ശതാബ്ദി ആഘോഷത്തിന് തുടക്കമായി. ഇന്നലെ വൈകുന്നേരം 5.30ന് വിശുദ്ധ കുർബാനയെത്തുടർന്ന് മാർ ആന്റണി കരിയിൽ ശതാബ്ദി തിരിതെളിച്ച് ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു.
വിശുദ്ധ കുർബാന ആരാധനക്രമങ്ങളുടെ കേന്ദ്രമാണെന്നും സഭയു ടെ ശക്തിയാണെന്നും മാർ ആന്റണി കരിയിൽ ദിവ്യകാരുണ്യ സന്ദേശത്തിൽ പറഞ്ഞു.
വിശുദ്ധ കുർബാന സ്നേഹത്തിന്റെ ചൈതന്യമാണ് നമ്മിൽ നിറയ്ക്കുന്നത്. ആ സ്നേഹ ചൈതന്യമാണ് കൂട്ടായ്മയിൽ നമ്മെ നിലനിർത്തുന്നത്. യഥാർഥ ക്രിസ്തുശിഷ്യരായി ജീവിക്കാൻ ഊർജം പകർന്നു നൽകുന്നതും പരിശുദ്ധ കുർബാനയാണെന്ന് മാർ ആന്റണി കരിയിൽ ഉദ്ബോധിപ്പിച്ചു.
തുടർന്നു നടന്ന ദിവ്യകാരുണ്യ ആരാധനയ്ക്ക് തോട്ടകം വിൻസെൻഷ്യൻ ആശ്രമത്തിലെ വികാരി ഫാ.ആന്റണി പയ്യപ്പിള്ളി കാർമികത്വം വഹിച്ചു. ഫോറോന വികാരി ഫാ. ഡോ.ബർക്കുമാൻസ് കൊടയ്ക്കൽ, സഹവികാരി ഫാ. ജോസഫ് മേച്ചേരി, ആഘോഷകമ്മിറ്റി കൺവീനർ മാത്യു കെ.ജോസഫ് കോടാലിച്ചിറ, പിആർഒ മാത്യുകമ്മട്ടിൽ, കൈക്കാരൻമാരായ ജോർജ് ആവള്ളി, ഡെന്നി മംഗലശേരി, വൈസ് ചെയർമാൻ മാത്യു കൂടല്ലി തുടങ്ങിയവർ നേതൃത്വം നൽകി.
ശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം മാർ റാഫേൽ തട്ടിലിന്റെ സാന്നിധ്യത്തിൽ നടക്കും. മന്ത്രിമാർ, സാംസ്കാരികസാമൂഹിക രംഗത്തെ പ്രമുഖർ, സഭാ നേതാക്കൾ, വൈദികർ, സന്യസ്തർ, ഇടവകാംഗങ്ങൾ എന്നിവർ സമാപന പരിപാടികളിൽ പങ്കെടുക്കും.
Tags : NattuVishesham.DistricteNews