x
ad
Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വേ​റി​ട്ട ദൗ​ത്യ​വു​മാ​യി അ​ഗ്‌​നി​ര​ക്ഷാ സേ​ന

വെബ് ഡെസ്ക്
Published: October 3, 2026 12:49 AM IST | Updated: October 3, 2026 12:49 AM IST

ഗാ​ന്ധി ജ​യ​ന്തി ദി​ന​ത്തി​ല്‍ തൊ​ടു​പു​ഴ ന​ഗ​ര​ത്തി​ലെ ദി​ശാ​സൂ​ച​ക ബോ​ര്‍​ഡു​ക​ള്‍ ക​ഴു​കി വൃ​ത്തി​യാ​ക്കു​ന്ന അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ള്‍.

തൊ​ടു​പു​ഴ: ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വേ​റി​ട്ട സു​ര​ക്ഷാ​ദൗ​ത്യ​വു​മാ​യി അ​ഗ്നി​ര​ക്ഷാ സേ​ന.

റോ​ഡ​പ​ക​ട​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ വ​ഴി​യി​ലെ കാ​ഴ്ച​ക്ക​ണ്ണു​ക​ളാ​യ കോ​ണ്‍​വെ​ക്‌​സ് മി​റ​റു​ക​ളും ദി​ശാ​സൂ​ച​ക​ങ്ങ​ളാ​യ സൈ​ന്‍ ബോ​ര്‍​ഡു​ക​ളും അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ശു​ചീ​ക​രി​ച്ചു. തൊ​ടു​പു​ഴ അ​ഗ്‌​നി​ര​ക്ഷാ നി​ല​യം, സി​വി​ല്‍ ഡി​ഫ​ന്‍​സ്, ആ​പ്താ​മി​ത്ര എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് സു​ര​ക്ഷാ കാ​മ്പ​യി​ന്‍ സം​ഘ​ടി​പ്പി​ച്ച​ത്.

റോ​ഡ് വ​ള​വു​ക​ളി​ല്‍ ഇ​രു​വ​ശ​ങ്ങ​ളി​ല്‍​നി​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ കൃ​ത്യ​മാ​യി കാ​ണു​ന്ന​തി​നാ​യി സ്ഥാ​പി​ച്ചി​ട്ടു​ള്ള കോ​ണ്‍​വെ​ക്‌​സ് മി​റ​റു​ക​ളി​ലും സു​ര​ക്ഷാ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കു​ന്ന സൈ​ന്‍ ബോ​ര്‍​ഡു​ക​ളി​ലും പൊ​ടി​യും ചെ​ളി​യും പി​ടി​ച്ച് കാ​ഴ്ച മ​ങ്ങി​യ അ​വ​സ്ഥ​യി​ലാ​യി​രു​ന്നു.

ഇ​തു വ​ലി​യ അ​പ​ക​ട​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ല്‍ സ​ന്ന​ദ്ധ സേ​വ​ന​ത്തി​ന്‍റെ​യും സു​ര​ക്ഷ​യു​ടെ​യും മി​ക​ച്ച സ​ന്ദേ​ശ​വു​മാ​യി സേ​നാം​ഗ​ങ്ങ​ള്‍ രം​ഗ​ത്തി​റ​ങ്ങി​യ​ത്.

തൊ​ടു​പു​ഴ അ​ഗ്‌​നി​ര​ക്ഷാ നി​ല​യം അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ടി.​കെ. ജ​യ​റാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ദൗ​ത്യം നടത്തിയത്. വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ ശു​ചീ​ക​ര​ണ ദൗ​ത്യ​ങ്ങ​ള്‍​ക്കു ശേ​ഷം തൊ​ടു​പു​ഴ ഗാ​ന്ധി​സ്‌​ക്വ​യ​റി​ല്‍ ശു​ചീ​ക​ര​ണ പ​രി​പാ​ടി സ​മാ​പി​ച്ചു.

Tags : NattuVishesham.DistricteNews

Recent News

Corehub Up