x
ad
Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍: റാ​ലി​യും സ​മ്മേ​ള​ന​വും

വെബ് ഡെസ്ക്
Published: October 3, 2026 12:51 AM IST | Updated: October 3, 2026 12:51 AM IST

ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മു​ട്ട​ത്തു ന​ട​ന്ന സ​മ്മേ​ള​നം ചീ​ഫ് വി​പ്പ് അ​പു ജോ​ണ്‍ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

മു​ട്ടം: ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മു​ട്ടം ടൗ​ണി​ല്‍ ല​ഹ​രി​വി​രു​ദ്ധ റാ​ലി​യും പൊ​തു​സ​മ്മേ​ള​ന​വും ന​ട​ത്തി. പൊ​ലി​സ്, പ​ഞ്ചാ​യ​ത്ത്, കു​ടും​ബ​ശ്രീ, ആ​ശാ​വ​ര്‍​ക്ക​ര്‍​മാ​ര്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍, വ്യാ​പാ​രി​ക​ള്‍, ഓ​ട്ടോ മൊ​ബൈ​ല്‍ വ​ര്‍​ക്ക് ഷോ​പ്പ് അ​സോ​സി​യേ​ഷ​ന്‍, റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ള്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

റാ​ലി തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി സ​ജി മാ​ര്‍​ക്കോ​സ് ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു. ന​ര്‍​ക്കോ​ട്ടി​ക് ഡി​വൈ​എ​സ്പി കൃ​ഷ്ണ​ന്‍​കു​ട്ടി തൂ​ഫാ​ന്‍ പ​താ​ക ഉ​യ​ര്‍​ത്തി. സ​മ്മേ​ള​നം ചീ​ഫ് വി​പ്പ് അ​പു ജോ​ണ്‍ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടെ​സി സ​തീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സി​വി​ല്‍ ജ​ഡ്ജി എ​ന്‍.​എ​ന്‍. സി​ജി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ലാ സ്റ്റീ​ഫ​ന്‍ തൂ​ഫാ​ന്‍ ബാ​ഡ്ജ് വി​ത​ര​ണം ന​ട​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് അ​ന്‍​ഷാ​ദ്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ലീ​ന വ​ര്‍​ഗീ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍​മാ​രാ​യ കെ.​കെ. തോ​മ​സ്, ജോ​സി​ല്‍ സെ​ബാ​സ്റ്റ്യ​ന്‍, ചി​ഞ്ചു റോ​ജി​ന്‍, സി​ഐ ടോ​ണി ജെ. ​മ​റ്റം, എ​സ്ഐ കെ.​എ​സ്. ശ്രീ​ദേ​വി, പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ എം.​എ. ഷ​ബീ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham.DistricteNews

Recent News

Corehub Up