x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ർ​ക്ക്ഷോ​പ്പി​ന് നേ​രെ സ്ഫോ​ട​ക വ​സ്തു എ​റി​ഞ്ഞു


Published: June 26, 2026 04:58 AM IST | Updated: June 26, 2026 04:58 AM IST

സ്ഫോ​ട​ക വ​സ്തു എ​റി​യ​പ്പെ​ട്ട പേ​രാ​മ്പ്ര കൈ​ത​ക്ക​ലി​ലു​ള്ള റി​നോ ഗാ​രേ​ജ് ആ​ൻ​ഡ് സ്പെ​യ​ർ ഷോ​പ്പ്.

പേ​രാ​മ്പ്ര: പേ​രാ​മ്പ്ര​യി​ൽ വ​ർ​ക്ക്ഷോ​പ്പി​ന് നേ​രെ സ്ഫോ​ട​ക വ​സ്തു എ​റി​ഞ്ഞു. ഇ​ന്ന​ലെ വൈ​കീ​ട്ട് ആ​റോ​ടെ കൈ​ത​ക്ക​ലി​ലു​ള്ള റി​നോ ഗാ​രേ​ജ് ആ​ൻ​ഡ് സ്പെ​യ​ർ ഷോ​പ്പി​ലാ​യി​രു​ന്നു സം​ഭ​വം. ബൈ​ക്കി​ൽ എ​ത്തി​യ ആ​ൾ സ്ഫോ​ട​ക വ​സ്തു എ​റി​യു​ക​യാ​യി​രു​ന്നു​വെ​ന്ന് ക​ട​യു​ട​മ പ​റ​ഞ്ഞു. സ​ർ​വീ​സ് ചെ​യ്യാ​നാ​യി നി​ർ​ത്തി​യി​ട്ട ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ വീ​ണ് സ്ഫോ​ട​ക വ​സ്തു പൊ​ട്ടു​ന്ന ദൃ​ശ്യം ഷോ​പ്പി​ലെ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. ഈ ​സ​മ​യം ഇ​വി​ടെ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന അ​നി​ൽ​കു​മാ​റി​ന്‍റെ കാ​ലി​ന് സ​മീ​പ​ത്താ​ണ് സ്ഫോ​ട​ക വ​സ്തു വ​ന്ന് പ​തി​ച്ച​ത്.

ഷോ​പ്പി​ൽ സ​ർ​വീ​സ് ചെ​യ്യാ​ൻ കൊ​ടു​ത്ത സ്കൂ​ട്ട​ർ തി​രി​കെ കി​ട്ടാ​ൻ വൈ​കി​യ​തി​നെ തു​ട​ർ​ന്ന് ഒ​രാ​ൾ ഇ​ന്ന​ലെ വാ​ക്കേ​റ്റം ന​ട​ത്തി​യി​രു​ന്നു​വെ​ന്ന് ക​ട​യു​ട​മ പ​റ​ഞ്ഞു. തീ​പി​ടു​ത്തം ഉ​ണ്ടാ​വാ​തി​രു​ന്ന​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. പേ​രാ​മ്പ്ര പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags : Local News Nattuvishesham Kozhikode

Recent News

Corehub Up