അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ നേത്രദാന ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വോളണ്ടിയർമാരുടെ സംഗമം ഫാ. ജേക്കബ് ജി. പാലക്കപ്പിള്ളി ഉദ്ഘാടനം ചെയ്യുന്ന
അങ്കമാലി: ലോക നേത്രദാന ദിനാചരണത്തിന്റെ ഭാഗമായി കേരള ഐ ബാങ്ക് അസോസിയേഷനും അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയും സംയുക്തമായി നേത്രദാന വോളണ്ടിയർമാരുടെ സംഗമം സംഘടിപ്പിച്ചു.
ആശുപത്രി ഡയറക്ടറും ഐ ബാങ്ക് അസോസിയേഷൻ പ്രസിഡന്റുമായ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി ഉദ്ഘാടനം നിർവഹിച്ചു. കാഴ്ചയില്ലാത്തവരുടെ ജീവിതത്തിലേക്ക് വെളിച്ചമെത്തിക്കാൻ നേത്രദാനത്തിലൂടെ സാധിക്കുമെന്നും, മരണാനന്തര നേത്രദാനത്തെക്കുറിച്ച് സമൂഹത്തിൽ അവബോധം വളർത്താൻ വോളണ്ടിയർമാർ വഹിക്കുന്ന പങ്ക് ഏറെ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.
നേത്രദാന ബോധവത്കരണ രംഗത്തും സന്നദ്ധ പ്രവർത്തനങ്ങളിലും മാതൃകാപരമായ പങ്കുവഹിച്ച വനിതാ വോളണ്ടിയർമാരുടെ ടീമിനെ ചടങ്ങിൽ ആദരിക്കുകയും ഉപഹാരങ്ങൾ കൈമാറുകയും ചെയ്തു.
ഐ ബാങ്ക് അസോസിയേഷൻ ജനറൽ സെക്രട്ടറിയും എൽഎഫ് ആശുപത്രി ജോയിന്റ് ഡയറക്ടറുമായ ഫാ. വർഗീസ് പൊന്തേമ്പിള്ളി, ഐ ബാങ്ക് സീനിയർ മാനേജർ സിജോ ജോസ്, ഓപ്പറേഷൻ മാനേജർ ജയേഷ് പാറക്കൽ എന്നിവർ പ്രസംഗിച്ചു.
Tags : Local News Nattuvishesham Ernakulam