x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ക​ർ​ച്ചാ ഭീ​ഷ​ണി​യി​ൽ ഏ​ഴം​കു​ളം ക​നാ​ൽ; കാ​ല​വ​ർ​ഷ​മെ​ത്തി​യാ​ൽ മ​ണ്ണി​ടി​ച്ചി​ൽ ഭീ​തി


Published: May 19, 2026 01:38 AM IST | Updated: May 19, 2026 01:38 AM IST

 

ഏ​ഴം​കു​ളം: മ​ഴ​ക്കാ​ലം പ​ടി​വാ​തി​ൽ​ക്ക​ൽ എ​ത്തി​നി​ൽ​ക്കേ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​ത്ത​തി​നേ​ത്തു​ട​ർ​ന്ന് ഏ​ഴം​കു​ളം ഇ​ട​തു​ക​ര ക​നാ​ൽ ത​ക​ർ​ച്ചാ ഭീ​ഷ​ണി​യി​ൽ. ക​നാ​ലി​ന്‍റെ തു​ട​ക്ക​ഭാ​ഗ​ങ്ങ​ളി​ലെ പാ​ർ​ശ്വ​ഭി​ത്തി​ക​ളി​ലെ കോ​ൺ​ക്രീ​റ്റ് പാ​ളി​ക​ൾ പ​ല​യി​ട​ത്തും പൂ​ർ​ണ​മാ​യും പൊ​ളി​ഞ്ഞു​വീ​ണ നി​ല​യി​ലാ​ണ്.
ഭി​ത്തി​ക​ൾ ത​ക​ർ​ന്ന​ത് ക​നാ​ൽ​ക്ക​ര​ക​ളി​ൽ ക​ന​ത്ത മ​ണ്ണി​ടി​ച്ചി​ലി​ന് കാ​ര​ണ​മാ​കു​ന്നു​ണ്ട്.
കാ​ല​വ​ർ​ഷം ശ​ക്ത​മാ​കു​ന്ന​തോ​ടെ ക​നാ​ലി​ന്‍റെ വ​ശ​ങ്ങ​ൾ കൂ​ടു​ത​ൽ ഇ​ടി​യാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് ആ​ശ​ങ്ക. ക​നാ​ലി​ൽ ചോ​ർ​ച്ച​യു​ണ്ടാ​യാ​ൽ മ​ഴ​ക്കാ​ല​ത്ത് കു​ത്തി​യൊ​ലി​ച്ചു​വ​രു​ന്ന ചെ​ളി​വെ​ള്ളം സ​മീ​പ​ത്തെ കു​ടി​വെ​ള്ള കി​ണ​റു​ക​ളി​ലേ​ക്ക് ഇ​റ​ങ്ങു​മെ​ന്നും ഇ​ത് പ​കർച്ച​വ്യാ​ധി​ക​ൾ​ക്ക് കാ​ര​ണ​മാ​കു​മെ​ന്നും നാ​ട്ടു​കാ​ർ ഭ​യ​പ്പെ​ടു​ന്നു.
പൊ​ളി​ഞ്ഞു​വീ​ണ മ​ണ്ണും ഇ​ള​കി​ക്കി​ട​ക്കു​ന്ന കോ​ൺ​ക്രീ​റ്റ് അ​വ​ശി​ഷ്ട​ങ്ങ​ളും നി​ല​വി​ൽ പെ​രു​ച്ചാ​ഴി​ക​ളു​ടെ​യും ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ​യും താ​വ​ള​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.
ക​നാ​ൽ​ക്ക​ര​യി​ലെ ഈ ​അ​വ​സ്ഥ കാ​ര​ണം സ​മീ​പ​ത്തെ വീ​ടു​ക​ളി​ലും പ​രി​സ​ര​ങ്ങ​ളി​ലും എ​ലി ശ​ല്യം അ​തി​രൂ​ക്ഷ​മാ​യി​ട്ടു​ണ്ട്. വേ​ന​ൽ​ക്കാ​ല​ത്ത് ക​നാ​ലി​ലൂ​ടെ വെ​ള്ളം തു​റ​ന്നു​വി​ടു​ന്ന​തി​ന് മു​ൻ​പോ, മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടോ ക​നാ​ൽ​ക്ക​ര​ക​ളി​ലെ കാ​ടു​ക​ൾ വെ​ട്ടി​ത്തെ​ളി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ല.
ഏ​ഴം​കു​ള​ത്തെ ക​നാ​ലു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ത്തി​യി​ട്ട് വ​ർ​ഷ​ങ്ങ​ളേ​റെ​യാ​യി എ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്.
കാ​ല​വ​ർ​ഷം ക​ന​ക്കു​ന്ന​തി​ന് മു​ൻ​പാ​യി ക​നാ​ൽ അ​ടി​യ​ന്ത​ര​മാ​യി വൃ​ത്തി​യാ​ക്കാ​നും ത​ക​ർ​ന്ന വ​ശ​ങ്ങ​ൾ പു​ന​ർ​നി​ർ​മി​ക്കാ​നും ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ശ​ക്ത​മാ​യ ആ​വ​ശ്യം.

Tags : nattu vishesham Ezhamkulam canal in danger collapse

Recent News

Corehub Up