x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗൃ​ഹ​നാ​ഥ​നെ ആ​ക്ര​മി​ച്ച സം​ഭ​വം: എ​സ്‌​സി-​എ​സ്ടി നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ക്ക​ണ​മെ​ന്ന് കു​ടും​ബം

വെബ് ഡെസ്ക്
Published: August 8, 2026 10:41 PM IST | Updated: August 8, 2026 10:41 PM IST

പ്രതീകാത്മക ചിത്രം

ചി​റ​ക്ക​ട​വ്: തെ​ക്കേ​ത്തു​ക​വ​ല ചെ​റു​വ​ള്ളി പ​ടി​ഞ്ഞാ​റേ​ട​ത്ത് പി.​ആ​ർ. ബാ​ബു(55)​വി​നെ അ​യ​ൽ​വാ​സി​ക​ൾ ക​മ്പി​വ​ടികൊ​ണ്ട് മ​ർ​ദി​ച്ച കേ​സി​ൽ എ​സ്‌​സി-​സ്ടി നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി കു​ടും​ബ​ത്തി​ന്‍റെ പ​രാ​തി.

ഈ ​മാ​സം ര​ണ്ടി​ന് രാ​ത്രി 9.30ന് ​അ​യ​ൽ​വാ​സി​ക​ളു​ടെ പു​ര​യി​ട​ത്തി​ലെ ക​യ്യാ​ല​യി​ലെ ക​ല്ലു​ക​ൾ ഇ​ള​ക്കി​മാ​റ്റി എ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു മ​ർ​ദ​ന​മെ​ന്നാ​ണ് പ​രാ​തി. മ​ണി​മ​ല പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്‌​തെ​ങ്കി​ലും ബാ​ബു​വി​ന്‍റെ മൊ​ഴി​പ്ര​കാ​രം ജാ​തി അ​ധി​ക്ഷേ​പ​വും ചെ​വി​ക്കേ​റ്റ ഗു​രു​ത​ര പ​രി​ക്കും ഒ​ഴി​വാ​ക്കി ബി​എ​ൻ​എ​സ് വ​കു​പ്പു​പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​തെ​ന്ന് ഇ​വ​ർ ആ​രോ​പി​ക്കു​ന്നു. കേ​സ് ഒ​തു​ക്കി​ത്തീ​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് ബാ​ബു​വി​ന്‍റെ കു​ടും​ബം കാ​ഞ്ഞി​ര​പ്പ​ള്ളി ഐ​ടി​ഡി ഓ​ഫീ​സി​ൽ പ​രാ​തി ന​ൽ​കി. പ​ട്ടി​ക​ജാ​തി അ​തി​ക്ര​മ നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ക്ക​ണ​മെ​ന്ന ശി​പാ​ർ​ശ​യോ​ടെ പ​രാ​തി ജി​ല്ലാ പ്രോ​ജ​ക്‌​ട് ഓ​ഫീ​സ​ർ​ക്കും കാ​ഞ്ഞി​ര​പ്പ​ള്ളി ഡി​വൈ​എ​സ്പി​ക്കും കൈ​മാ​റി.

Tags : Nattuvishesham Local News Family demands

Recent News

Corehub Up