മണിക്കടവ് ജീവൻ സ്വാശ്രയ സംഘത്തിന്റെ വാർഷിക കുടുംബ സംഗമവും
ഉളിക്കൽ: മണിക്കടവ് ജീവൻ സ്വാശ്രയ സംഘം കുടുംബ സംഗമവും അനുമോദന സദസും നടത്തി. പാലാക്കുഴി ഓഡിറ്റോറിയത്തിൽ നടന്ന യോഗം ജില്ലാ പഞ്ചായത്തംഗം ബേബി തോലാനി ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് ജോജി വർഗീസ് അധ്യക്ഷത വഹിച്ചു.
മുൻ പ്രസിഡന്റ് കെ.യു. മൈക്കിൾ മുഖ്യ പ്രഭാഷണം നടത്തി. വിവിധ പരീക്ഷകളിൽ വിജയിച്ച സംഘത്തിലെ മെംബർമാരുടെ മക്കൾക്ക് കാഷ് അവാർഡുകൾ നൽകി. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ബംഗളൂരു ടിപ്പസാന്ദ്ര ബ്രാഞ്ചിൽ അസി. മാനേജരായി സ്ഥാനകയറ്റം ലഭിച്ച അബിയ സാബു ഇല്ലിക്കലിനെയും സ്കൂൾ കലോത്സവത്തിൽ ജില്ലാ തലത്തിൽ മിമിക്രിയിൽ അഭിമാന നേട്ടം കൈവരിച്ച അലക്സ് ബിജു പരക്കാട്ടിനെയും അനുമോദിച്ചു.
അൽഫോൻസാ ജോസ് ആനത്താറക്കൽ, ആബേൽ തോമസ് സാബു, ജുവൽ മരിയ ടോം കുടിയിരുപ്പിൽ, അലക്സ് ബിജു എന്നിവർ കലാപരിപാടികൾ അവതരിപ്പിച്ചു. സംഘം സെക്രട്ടറി ലെസ്ലി ജോസ്, ബിജു മാത്യു വെടികുന്നേൽ, ബിജു കുന്നിൻ, ബിജു പരക്കാട്ട്, ആൻ മരിയ ബെന്നി നാക്കുഴിക്കാട്ട്, എന്നിവർ പ്രസംഗിച്ചു.