ദാമോദരന്റെ തെങ്ങിൽ കണ്ടെത്തിയ കടന്നൽക്കൂട്
അടിമാലി: ചാറ്റുപാറ മുകാംബിക നഗറിൽ കടന്നൽപ്പേടിയിൽ കുടുംബം. ചെറിയേലിയിൽ ദാമോദരന്റെ കൃഷിയിടത്തിലെ രണ്ടു കടന്നൽ കൂടുകളാണ് കുടുംബത്തിന്റെ ഉറക്കം കെടുത്തുന്നത്. നാലു ദിവസം മുൻപ് കൃഷിയിടത്തിലെ തെങ്ങിലും ജാതിമരത്തിലുമാണ് ഭീമൻ കടന്നൽക്കൂടുകൾ ദാമോദരൻ കണ്ടത്. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചെങ്കിലും ഇവയെ നീക്കംചെയ്യാൻ തങ്ങൾക്കാവില്ല എന്ന മറുപടിയാണ് ലഭിച്ചത്. വനം വകുപ്പിനു കീഴിലുള്ള ആർആർടി അടിയന്തരമായി ഇടപെട്ട് കടന്നൽക്കൂടുകൾ ഒഴിവാക്കണമെന്ന് നാട്ടുകാരും ആവശ്യപ്പെട്ടു.
Tags : Nattuvishesham Districtnews hornets