x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ഴി​വി​ല കൂ​ടു​ന്പോ​ഴും ക​ർ​ഷ​ക​ർ​ക്ക് ന​ഷ്ട​ക്ക​ച്ച​വ​ടം


Published: July 1, 2026 01:47 AM IST | Updated: July 1, 2026 01:47 AM IST

പേ​രാ​വൂ​ർ: വി​പ​ണി​യി​ൽ കോ​ഴി​യി​റ​ച്ചി​ക്ക് വി​ല ഉ​യ​ർ​ന്നി​ട്ടും ബ്രോ​യി​ല​ർ കോ​ഴി ക​ർ​ഷ​ക​ർ ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ. കോ​ഴി​ക്കു​ഞ്ഞി​നും കോ​ഴി​ത്തീ​റ്റ​യ്ക്കും കു​ത്ത​നെ വി​ല ക​യ​റി​യ​താ​ണ് ക​ർ​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്ന​ത്. കോ​ഴി​യി​റ​ച്ചി​ക്ക് ഉ​യ​ർ​ന്ന വി​ല​യു​ണ്ടെ​ങ്കി​ലും ഉ​ത്പാ​ദ​ന​ച്ചെ​ല​വ് അ​തി​ലേ​റെ വ​ർ​ധി​ച്ച​തി​നാ​ൽ ക​ർ​ഷ​ക​ർ​ക്ക് ന​ഷ്ടം സ​ഹി​ച്ച് കോ​ഴി​ക​ളെ വി​ല്ക്കേ​ണ്ട സ്ഥി​തി​യാ​ണ്.

നേ​ര​ത്തെ 15 രൂ​പ​യു​ണ്ടാ​യി​രു​ന്ന ഒ​രു ദി​വ​സം പ്രാ​യ​മു​ള്ള കോ​ഴി​ക്കു​ഞ്ഞി​ന്‍റെ വി​ല ഇ​പ്പോ​ൾ 45 രൂ​പ​യ്ക്ക​ടു​ത്തെ​ത്തി. കോ​ഴി​ത്തീ​റ്റ​യു​ടെ 50 കി​ലോ ചാ​ക്കി​ന് 2,050 രൂ​പ​യു​ണ്ടാ​യി​രു​ന്ന​ത് 2,500 രൂ​പ​യാ​യി ഉ​യ​ർ​ന്നു. ഒ​രു കി​ലോ തീ​റ്റ​യു​ടെ വി​ല 50 രൂ​പ​യി​ലെ​ത്തി​യി​രി​ക്കു​ക​യാ​ണ്. ര​ണ്ടു കി​ലോ തൂ​ക്ക​മു​ള്ള ഒ​രു കോ​ഴി​യെ വി​പ​ണി​യി​ലെ​ത്തി​ക്കാ​ൻ ശ​രാ​ശ​രി 3.5 കി​ലോ തീ​റ്റ ന​ൽ​കേ​ണ്ടി​വ​രും. നി​ല​വി​ലെ വി​ല പ്ര​കാ​രം തീ​റ്റ​യ്ക്കു മാ​ത്രം 175 രൂ​പ ചെ​ല​വ് വ​രും.

ഇ​തി​ന് പു​റ​മേ കോ​ഴി​ക്കു​ഞ്ഞി​ന്‍റെ വി​ല​യാ​യ 45 രൂ​പ​യും വൈ​ദ്യു​തി, മ​രു​ന്ന്, അ​റ​ക്ക​പ്പൊ​ടി, തൊ​ഴി​ലാ​ളി വേ​ത​നം, വെ​ള്ളം, പ​രി​പാ​ല​ന​ച്ചെ​ല​വ് തു​ട​ങ്ങി​യ​വ​യ്ക്കാ​യി ശ​രാ​ശ​രി 40 രൂ​പ​യും ചെ​ല​വാ​കു​ന്നു. ഇ​തോ​ടെ ര​ണ്ടു കി​ലോ തൂ​ക്ക​മു​ള്ള ഒ​രു കോ​ഴി​യു​ടെ ഉ​ത്പാ​ദ​ന​ച്ചെ​ല​വ് ഏ​ക​ദേ​ശം 260 രൂ​പ​യി​ലെ​ത്തു​ക​യാ​ണ്.
ഈ ​ക​ണ​ക്ക് പ്ര​കാ​രം ഒ​രു കി​ലോ കോ​ഴി​യു​ടെ ഉ​ത്പാ​ദ​ന​ച്ചെ​ല​വ് 130 രൂ​പ​യാ​ണ്. എ​ന്നാ​ൽ നി​ല​വി​ൽ കി​ലോ​ഗ്രാ​മി​ന് 120 രൂ​പ​യി​ൽ താ​ഴെ വി​ല ന​ൽ‌​കി​യാ​ണ് ഫാ​മു​ക​ളി​ൽ നി​ന്ന് വ്യാ​പാ​രി​ക​ൾ കോ​ഴി​ക​ളെ വാ​ങ്ങു​ന്ന​ത്. അ​താ​യ​ത് ഒ​രു കി​ലോ കോ​ഴി ഉ​ത്‌‌​പാ​ദി​പ്പി​ക്കു​മ്പോ​ൾ ക​ർ​ഷ​ക​ന് കു​റ​ഞ്ഞ​ത് 10 രൂ​പ​യെ​ങ്കി​ലും ന​ഷ്ടം നേ​രി​ടേ​ണ്ടി വ​രു​ന്നു. ര​ണ്ട് കി​ലോ തൂ​ക്ക​മു​ള്ള ഒ​രു കോ​ഴി​ക്ക് ഏ​ക​ദേ​ശം 20 രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് സം​ഭ​വി​ക്കു​ന്ന​ത്.
തു​ട​ർ​ച്ച​യാ​യ ന​ഷ്ടം കാ​ര​ണം പ​ല ചെ​റു​കി​ട ഫാ​മു​ക​ളും പു​തി​യ ബാ​ച്ചു​ക​ൾ ഇ​റ​ക്കു​ന്ന​ത് നി​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്. കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളു​ടെ​യും തീ​റ്റ​യു​ടെ​യും വി​ല നി​യ​ന്ത്രി​ക്കാ​ൻ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്നും കോ​ഴി ക​ർ​ഷ​ക​ർ​ക്ക് പ്ര​ത്യേ​ക സ​ഹാ​യ​പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നു​മാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.

 

Tags : Nattuvishesham Districte News

Recent News

Corehub Up