ടി. കണ്ണൻ കർഷകദിനാഘോഷം ഉദ്ഘാടനം ചെയ്യുന്നു.
കിഴക്കഞ്ചേരിയിൽ
വടക്കഞ്ചേരി: കിഴക്കഞ്ചേരി കൃഷിഭവന്റേയും പഞ്ചായത്തിന്റേയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചിങ്ങം ഒന്ന് കർഷകദിനാഘോഷവും കർഷക ശാസ്ത്രജ്ഞ മുഖാമുഖവും പ്രമുഖ കർഷകരെ ആദരിക്കലും നടന്നു. പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടികൾ ടി.എം. ശശി എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.എം. കലാധരൻ അധ്യക്ഷത വഹിച്ചു.
കർഷക- ശാസ്ത്രജ്ഞ മുഖാമുഖത്തിന് കേരള കാർഷിക സർവകലാശാല റിട്ടയേഡ് പ്രഫ.ഡോ.എ. ജോൺകുട്ടി നേതൃത്വം നൽകി. റിട്ടയേഡ് പ്രഫ.ഡോ.പി. ഷാജി ജെയിംസ് മോഡറേറ്ററായി. കാർഷിക മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന കർഷകരെ യോഗത്തിൽ ആദരിച്ചു.
പ്രഭാകരൻ ചെരത്തോട് (നെല്ല്), തിത്തായി എളവംപാടം (മുതിർന്ന കർഷകൻ) കെ.പി. വാസുദേവൻ കണിയമംഗലം (എസ്സി കർഷകൻ), ഗോപിദാസ് കളവപ്പാടം (ജൈവകർഷകൻ), ലൈല ഷാഹുൽ കറ്റുകുളങ്ങര (വനിത കർഷക), ഇന്ദിര മാധവൻ ചാട്ടുകോട്, രാമൻ നൈനാൻകാട് (ഇരുവരും കർഷക തൊഴിലാളികൾ), സുലൈമാൻ വടക്കത്തറ (ക്ഷീര കർഷകൻ), മുഹമദ് യാസീൻ (ജിഎൽപിഎസ് കിഴക്കഞ്ചേരി വിദ്യാർഥി കർഷകൻ). ഷിബു (പ്രോത്സാഹന സമ്മാനം, തണ്ണിമത്തൻ കൃഷി) ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും കാർഷിക-സഹകരണ മേഖലയിലെ പ്രമുഖരും പങ്കെടുത്തു. കൃഷി ഓഫീസർ ഡോ. വന്ദന ജി. പൈ സ്വാഗതവും പ്രോഗ്രാം കൺവീനർ കെ.ആർ. ശശിധരൻ നന്ദിയും പറഞ്ഞു.
വണ്ടാഴിയിൽ
വണ്ടാഴി പഞ്ചായത്തിന്റേയും കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റേയും നേതൃത്വത്തിൽ നടന്ന കർഷക ദിനാഘോഷ പരിപാടികൾ പഞ്ചായത്ത് പ്രസിഡന്റ് ശാരദ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.
മുടപ്പല്ലൂർ പഞ്ചായത്ത് കമ്യുണിറ്റി ഹാളിൽ പരിപാടിയിൽ യോഗത്തിൽ വൈസ് പ്രസിഡന്റ് എസ്. സന്തോഷ് അധ്യക്ഷത വഹിച്ചു. കെ.ജി. എൽദോ, സി.വി. വേലുക്കുട്ടി, ഉഷ ഗോപിനാഥ്, കെ.കെ.ഷീജ, എൻ.എം. രാധാകൃഷ്ണൻ, പി. ശ്രീലത, സുബിത മുരളീധരൻ തുടങ്ങിയ ത്രിതല പഞ്ചായത്ത് പ്രതിനിധികൾ പ്രസംഗിച്ചു. കൃഷി ഓഫീസർ റെജിൻ റാം സ്വാഗതവും സീനിയർ കൃഷി അസിസ്റ്റന്റ് ടി.വി. വിനീത് കൃഷ്ണൻ നന്ദിയും പറഞ്ഞു. വിവിധ മേഖലകളിലെ 26 കർഷക പ്രമുഖരെ ചടങ്ങിൽ ആദരിച്ചു.
കണ്ണമ്പ്രയിൽ
പഞ്ചായത്ത്, കൃഷിഭവൻ എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കർഷകദിനാഘോഷവും കർഷകരെ ആദരിക്കലും ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. കണ്ണൻ ഉദ്ഘാടനം ചെയ്തു. കണ്ണമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് പി. വിജയകുമാരി അധ്യക്ഷയായി. വൈസ് പ്രസിഡന്റ് കെ. അബ്ദുൾ ഷുക്കൂർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ലളിത നാരായണൻ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ. പ്രസന്നകുമാരി, എ. ഉഷാകുമാരി, കണ്ണമ്പ്ര സഹകരണ സേവന ബാങ്ക് പ്രസിഡന്റ് എം. ചെന്താമരാക്ഷൻ, കാർഷിക വികസനസമിതി അംഗങ്ങളായ സി.പി. ചന്ദ്രൻ, കെ. നാരായണൻ, സി.പി. ശിവരാജൻ, കൃഷി ഓഫീസർ വി.കെ. ആരതികൃഷ്ണ, കൃഷി അസിസ്റ്റന്റ് കെ. വിവേക് പ്രസംഗിച്ചു. വിവിധ മേഖലകളിൽ നിന്നുള്ള കർഷകരേയും വിദ്യാർഥി കർഷകരെയും ഉൾപ്പെടെ 15 പേരെ ചടങ്ങിൽ ആദരിച്ചു.
വടക്കഞ്ചേരിയിൽ
വടക്കഞ്ചേരി കൃഷിഭവന്റേയും പഞ്ചായത്തിന്റേയും സംയുക്താഭിമുഖ്യത്തിൽ പഞ്ചായത്ത് കമ്യുണിറ്റി ഹാളിൽ നടന്ന കർഷക ദിനാചരണ പരിപാടികൾ പഞ്ചായത്ത് പ്രസിഡന്റ് സി. പ്രസാദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബി. മഞ്ജുള അധ്യക്ഷത വഹിച്ചു.
തെരഞ്ഞെടുക്കപ്പെട്ട കർഷകരേയും കർഷക തൊഴിലാളിയെയും കുട്ടികർഷകനേയും യോഗത്തിൽ ആദരിച്ചു. ആലത്തൂർ കൃഷി അസിസ്റ്റന്റ് ഡയറക്ടർ പി.ആർ. കവിത പദ്ധതി വിശദീകരണം നടത്തി.
ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അംബികവല്ലി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഐ. ഷംസുദീൻ, ഗ്രാമപഞ്ചായത്ത് മെംബർമാരായ സി. കണ്ണൻ, ഗംഗാധരൻ, കൃഷി വികസനസമിതി അംഗം എച്ച്. ഹനീഫ, സിഡിഎസ് ചെയർപേഴ്സൺ രമ ജയൻ, സഹകരണ ബാങ്ക് പ്രസിഡന്റ് റെജി കെ. മാത്യു, വടക്കഞ്ചേരി പാടശേഖരസമിതി സെക്രട്ടറി പി.കെ. മാധവൻ, പഞ്ചായത്ത് സെക്രട്ടറി ഇൻചാർജ് ഉമ്മർ ഫാറൂഖ് പ്രസംഗിച്ചു. അസിസ്റ്റന്റ് കൃഷി ഓഫീസർ ദാവൂദ് സ്വാഗതവും കൃഷി അസിസ്റ്റന്റ് പി. പ്രവിത നന്ദിയും പറഞ്ഞു. സ്റ്റാൻഡിൽ നിന്നും ഘോഷയാത്രയായാണ് പരിപാടികൾ ആരംഭിച്ചത്.
പുതുക്കോട് ഗ്രാമപഞ്ചായത്ത്
പുതുക്കോട് പഞ്ചായത്തിന്റേയും കൃഷിഭവന്റേയും നേതൃത്വത്തിലുള്ള കർഷകദിനാഘോഷം പഞ്ചായത്ത് ഹാളിൽ നടത്തി. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രത്നകുമാരി സുരേഷ് കർഷകദിനാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ. ഉദയൻ അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച കർഷകരെ ആദരിച്ചു.