x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡി​എ​ഫ്ഒ​യ്ക്കു നി​വേ​ദ​ന​വു​മാ​യി ക​ർ​ഷ​ക സം​ര​ക്ഷ​ണ​സ​മി​തി

വെബ് ഡെസ്ക്
Published: July 21, 2026 02:04 AM IST | Updated: July 21, 2026 02:04 AM IST

ക​ർ​ഷ​ക​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ നെ​ന്മാ​റ ഡി​എ​ഫ്ഒ​യു​മാ​യി ച​ർ​ച്ച ന​ട​ത്തു​ന്നു.

കൊ​ല്ല​ങ്കോ​ട്: തെ​ന്മ​ല​യോ​ര​ത്തെ വ​ന്യ​മൃ​ഗ​ശ​ല്യം പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ക​ർ​ഷ​ക സം​ര​ക്ഷ​ണ​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ‌ നെ​ന്മാ​റ വ​നം​വ​കു​പ്പ് ഡി​എ​ഫ്ഒ​യ്ക്കു നി​വേ​ദ​നം ന​ൽ​കി. വി​വി​ധ പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ചു വി​ശ​ദ​മാ​യ ച​ർ​ച്ച​ന​ട​ത്തി.

കാ​ട്ടാ​ന​ക​ൾ കൃ​ഷി​നാ​ശം തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് സീ​താ​ർ​കു​ണ്ട് ഭാ​ഗ​ത്ത് പു​ലി​യു​ടെ സാ​ന്നി​ധ്യ​വും തി​രി​ച്ച​റി​യു​ന്ന​ത്.

ത​ദ്ദേ​ശ​വാ​സി​ക​ളു​ടെ ആ​ശ​ങ്ക​ക​ൾ​ക്കു പ​രി​ഹാ​ര​മു​ണ്ടാ​ക്ക​ണ​മെ​ന്നു ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. കാ​ട്ടാ​ന​ക​ളെ ഉ​ൾ​ക്കാ​ട്ടി​ലേ​ക്കു തു​ര​ത്ത​ണ​മെ​ന്നും പു​ലി​യു​ടെ സാ​ന്നി​ധ്യം നി​രീ​ക്ഷി​ക്കാ​ൻ കാ​മ​റ​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്നും സോ​ളാ​ർ​ഫെ​ൻ​സിം​ഗി​നു ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്നും ക​ർ​ഷ​ക സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ഭാ​ര​വാ​ഹി​ക​ളാ​യ സി​ന വി​ജ​യ​ൻ, കെ. ​ചി​ദം​ബ​ര​ൻ​കു​ട്ടി, പ്ര​ഭാ​ക​ര​ൻ, കെ. ​ശി​വാ​ന​ന്ദ​ൻ എ​ന്നി​വ​രാ​ണ് ഡി​എ​ഫ്ഒ​യെ ക​ണ്ട​ത്. അ​നു​കൂ​ല ന​ട​പ​ടി​ക​ളു​ണ്ടാ​വു​മെ​ന്നു ഡി​എ​ഫ്ഒ ഉ​റ​പ്പു​ന​ൽ​കി​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags : Nattuvishesham DistrictsNews DeepikaNews

Recent News

Corehub Up