x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ല്ലു​സം​ഭ​ര​ണം നീ​ണ്ടു​പോ​യാ​ൽ സ​മ​ര​ത്തി​നി​റ​ങ്ങു​മെ​ന്നു ക​ർ​ഷ​ക​ർ


Published: April 15, 2026 12:14 AM IST | Updated: April 15, 2026 12:14 AM IST

കൊ​ല്ല​ങ്കോ​ട്: നെ​ല്ലു​സം​ഭ​ര​ണം വൈ​കി​പ്പി​ക്ക​ൽ, കി​ഴി​വു​കൊ​ള്ള, വെ​ള്ള നെ​ല്ല് എ​ടു​ക്കാ​തി​രി​ക്ക​ൽ തു​ട​ങ്ങി​യു​ള്ള മി​ല്ലു​ട​മ​ക​ളു​ടേ​യും ഏ​ജ​ന്‍റു​മാ​രു​ടേ​യും ന​ട​പ​ടി​ക​ൾ​ക്ക് സ​ർ​ക്കാ​രും സ​പ്ലൈ​കോ​യും കൂ​ട്ടു​നി​ൽ​ക്കു​ന്ന​താ​യി ക​ർ​ഷ​ക​രു​ടെ ആ​ക്ഷേ​പം.

നെ​ല്ലു​സം​ഭ​ര​ണ​ത്തി​ൽ അ​നാ​വ​ശ്യ കാ​ല​താ​മ​സം​വ​രു​ത്തി ക​ർ​ഷ​ക​രെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​തി​നെ​തി​രേ ക​ർ​ഷ​ക സം​ര​ക്ഷ​ണ​സ​മി​തി കേ​ര​ള ഭാ​ര​വാ​ഹി​ക​ൾ അ​ധി​കൃ​ത​രെ നേ​രി​ൽ​ക്ക​ണ്ട് പ്ര​തി​ഷേ​ധം അ​റി​യി​ച്ചി​രു​ന്നു. മി​ല്ലു​കാ​രു​ടെ​യും ഏ​ജ​ന്‍റു​മാ​രു​ടെ​യും ധി​ക്കാ​ര​പ​ര​മാ​യ ന​ട​പ​ടി തു​ട​ർ​ന്നാ​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ൾ ന​ട​ത്തു​മെ​ന്നു ഭാ​ര​വാ​ഹി​ക​ൾ മു​ന്ന​റി​യി​പ്പു ന​ൽ​കി. വേ​ന​ൽ​മ​ഴ​യു​ടെ സാ​ഹ​ച​ര്യ​ത്തി​ൽ അ​നാ​വ​ശ്യ ഉ​പാ​ധി​ക​ൾ​വ​ച്ച് സം​ഭ​ര​ണം വൈ​കി​പ്പി​ച്ചാ​ൽ ക​ർ​ഷ​ക​ർ​ക്കു​ണ്ടാ​കു​ന്ന ന​ഷ്ട​ത്തി​ന്‌ സ​പ്ലൈ​കോ​യും സ​ർ​ക്കാ​രും ​മാ​ത്ര​മാ​യി​രി​ക്കും ഉ​ത്ത​ര​വാ​ദി​ക​ളെ​ന്നും ഭാ​ര​വാ​ഹി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി.

സി. ​വി​ജ​യ​ൻ, കെ. ​ചി​ദം​ബ​ര​ൻ​കു​ട്ടി, സി. ​പ്ര​ഭാ​ക​ര​ൻ. മു​ര​ളീ​ധ​ര​ൻ പ​ല്ല​ശ​ന, ശെ​ൽ​വ​രാ​ജ്, മ​ണി​പു​തു​ന​ഗ​രം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നെ​ല്ലു​സം​ഭ​ര​ണ അ​ധി​കൃ​ത​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​ത്.

Tags : Farmers say nattuvishesham local news

Recent News

Corehub Up