x
ad
Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭീ​തി​യാ​യി കാ​ട്ടാ​ന, ക​ർ​ഷ​ക​ർ​ക്കു ന​ഷ്ടം ല​ക്ഷ​ങ്ങ​ൾ


Published: June 18, 2026 02:27 AM IST | Updated: June 18, 2026 02:27 AM IST

മാ​ന്ദാ​മം​ഗ​ല​ത്തുകൃ​ഷി​യി​ട​ങ്ങ​ൾ ത​ക​ർ​ത്തു

തൃ​ശൂ​ർ: മാ​ന്ദാ​മം​ഗ​ല​ത്തു ക​ഴി​ഞ്ഞ​ദി​വ​സം കാ​ട്ടാ​ന​യി​റ​ങ്ങി കൃ​ഷി വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചു. വ​നം​വ​കു​പ്പ് ഓ​ഫീ​സി​ന്‍റെ തൊ​ട്ട​ടു​ത്തു​വ​രെ കാ​ട്ടാ​ന​യെ​ത്തി.
ക​ർ​ഷ​ക​രു​ടെ വാ​ഴ, റ​ബ​ർ, കു​ല​യ്ക്കാ​റാ​യ തെ​ങ്ങു​ക​ൾ ഉ​ൾ​പ്പെ​ടെ ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ കൃ​ഷി​നാ​ശ​മാ​ണ് ഉ​ണ്ടാ​ക്കി​യ​ത്. വൈ​നി​ലം മേ​രി​യു​ടെ കൃ​ഷി​യി​ട​ത്തി​ലെ 40 തെ​ങ്ങ്, താ​ഴ​ത്തേ​ട​ത്ത് മ​ത്താ​യി​യു​ടെ 150 റ​ബ​ർ, മ​ല​മേ​ൽ ആ​ന്‍റ​ണി​യു​ടെ വാ​ഴ, റ​ബ​ർ, കു​ന്ന​മ്മ​ത്ത് ശ്രീ​നി​യു​ടെ കു​ല​യ്ക്കാ​റാ​യ തെ​ങ്ങു​ക​ൾ, ഈ​ന്തം​തോ​ട്ടി​ൽ ജോ​സി​ന്‍റെ വാ​ഴ, കു​ഴു​പ്പു​ള്ളി​ൽ മേ​രി​യു​ടെ തെ​ങ്ങ്, വാ​ഴ, വാ​ട്ട​പ്പി​ള്ളി ബോ​സി​ന്‍റെ റ​ബ​ർ, കൊ​ല്ലം​പ​റ​ന്പി​ൽ അ​നീ​ഷി​ന്‍റെ വാ​ഴ, കാ​ഞ്ഞി​ര​ത്തൂ​ട്ടി​ൽ ര​വി​യു​ടെ തെ​ങ്ങ്, കു​ഴു​ക്കാ​ട്ടി​ൽ വി​ഷ്ണു ജ​യ​ന്‍റെ റ​ബ​ർ എ​ന്നി​വ ന​ശി​പ്പി​ച്ചു.

കാ​ട്ടി​ൽ​നി​ന്നു കൃ​ഷി​ത്തോ​ട്ട​ത്തി​ലേ​ക്ക് ആ​ന​ത്താ​ര വ​രെ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നു ക​ർ​ഷ​ക​ർ പ​രാ​തി​പ്പെ​ടു​ന്നു. ക​ർ​ഷ​ക​സം​ഘം ഒ​ല്ലൂ​ർ ഏ​രി​യ ക​മ്മി​റ്റി നേ​താ​ക്ക​ൾ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് നാ​ശ​ന​ഷ്ടം വി​ല​യി​രു​ത്തി.

വെ​ള്ള​ക്കാ​രി​ത്ത​ട​ത്തും
കാ​ട്ടാ​ന​ക്കൂ​ട്ടം,
മൂ​ന്നു​ല​ക്ഷ​ത്തി​ന്‍റെ
പാ​വ​ൽ​കൃ​ഷി ന​ശി​പ്പി​ച്ചു

മ​ല​യോ​ര മേ​ഖ​ല​യാ​യ വെ​ള്ള​ക്കാ​രി​ത്ത​ട​ത്തി​ൽ കാ​ട്ടാ​ന​ക​ൾ കൂ​ട്ട​മാ​യി എ​ത്തി കൃ​ഷി ന​ശി​പ്പി​ച്ചു. വെ​ള്ള​ക്കാ​രി​ത്ത​ടം ത​റ​യി​ൽ സു​ബ്ര​ന്‍റെ കൃ​ഷി​യി​ട​ത്തി​ലാ​ണ് ആ​ന​ക്കൂ​ട്ടം നാ​ശ​മു​ണ്ടാ​ക്കി​യ​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി പ​തി​നൊ​ന്നോ​ടെ ഏ​ഴ് ആ​ന​ക​ളു​ടെ കൂ​ട്ട​മെ​ത്തി മൂ​ന്നേ​ക്ക​ർ പാ​വ​ൽ​കൃ​ഷി പൂ​ർ​ണ​മാ​യി ന​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. മൂ​ന്നു​ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ചു. വി​ള​വെ​ടു​പ്പി​നു പാ​ക​മാ​യ പാ​വ​ൽ​ചെ​ടി​ക​ൾ പ​ന്ത​ലോ​ടെ ത​ക​ർ​ത്തു.

നാ​ട്ടു​കാ​ർ പ​ട​ക്കം​പൊ​ട്ടി​ച്ചും ബ​ഹ​ളം​വ​ച്ചും ആ​ന​ക​ളെ തു​ര​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ആ​ന​ക്കൂ​ട്ടം പി​ൻ​മാ​റി​യി​ല്ല. പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യാ​ണ് ആ​ന​ക​ൾ കാ​ടു​ക​യ​റി​യ​ത്.

ബാ​ങ്കി​ൽ​നി​ന്നു വാ​യ്പ​യെ​ടു​ത്താ​ണ് കൃ​ഷി ഇ​റ​ക്കി​യ​തെ​ന്നു സു​ബ്ര​ൻ പ​റ​ഞ്ഞു. ഒ​രാ​ഴ്ച​ക​ഴി​ഞ്ഞ് വി​ള​വെ​ടു​ക്കാ​നി​രു​ന്ന​താ​ണ്. ഇ​പ്പോ​ൾ എ​ല്ലാം ന​ശി​ച്ചു. എ​ങ്ങ​നെ മു​ന്നോ​ട്ടു​പോ​കു​മെ​ന്ന​റി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​ശ​ല്യം നി​ത്യ​സം​ഭ​വ​മാ​യി മാ​റി. കു​ട്ടി​ക​ളെ സ്കൂ​ളി​ൽ വി​ടാ​നും രാ​ത്രി പു​റ​ത്തി​റ​ങ്ങാ​നും ഭ​യ​ക്കു​ക​യാ​ണ് നാ​ട്ടു​കാ​ർ.

ന​ട​പ​ടി​യി​ല്ല , വ​ല​ഞ്ഞ് മ​ല​യോ​ര​വാ​സി​ക​ൾ

യോ​ഗം ചേ​രു​ന്ന​ത​ല്ലാ​തെ വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ൽ ന​ട​പ​ടി ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ആ​ന​ശ​ല്യ​ത്തി​നു ശാ​ശ്വ​ത​പ​രി​ഹാ​രം ഉ​ണ്ടാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം പ​രി​ഗ​ണി​ക്കു​ന്നി​ല്ല. സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം ന​ട​ത്തു​മെ​ന്നു ക​ർ​ഷ​ക സം​ഘം അ​റി​യി​ച്ചു.

ട്ര​ഞ്ച് കീ​റി ആ​ന​യു​ടെ വ​ര​വ് ത​ട​യ​ണം, ആ​ന​ത്താ​ര​ക​ൾ അ​ട​ച്ച് സോ​ളാ​ർ ഫെ​ൻ​സിം​ഗ് സ്ഥാ​പി​ക്ക​ണം, ക​ർ​ഷ​ക​ർ​ക്കു പൂ​ർ​ണ ന​ഷ്ട​പ​രി​ഹാ​രം ഒ​രാ​ഴ്ച​യ്ക്ക​കം ന​ൽ​ക​ണം, മാ​ന്ദാ​മം​ഗ​ല​ത്തു റാ​പ്പി​ഡ് റെ​സ്പോ​ണ്‍​സ് ടീ​മി​നെ സ്ഥി​ര​മാ​യി വി​ന്യ​സി​ക്ക​ണം, രാ​ത്രി​കാ​ല വ​നം​വ​കു​പ്പ് പ​ട്രോ​ളിം​ഗ് ശ​ക്തി​പ്പെ​ടു​ത്ത​ണം എ​ന്നി​വ​യാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ.

Tags : farmers Nattuvishesham District News

Recent News

Corehub Up