പൂച്ചാക്കൽ: പള്ളിപ്പുറം മാട്ടേൽ മാർതോമാ തീർഥാടന കേന്ദ്രത്തിൽ വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന തിരുനാൾ ഇന്ന് ആരംഭിച്ച മൂന്നിന് അവസാനിക്കുമെന്ന് വികാരി ഫാ. പീറ്റർ കണ്ണമ്പുഴ, പ്രസുദേന്തിമാരായ റോയി ജോസഫ്, കരിത്തറ, ജോഷി കരിത്തറ എന്നിവർ അറിയിച്ചു. കൊടിയേറ്റ് ദിനമായ ഇന്ന് വൈകിട്ട് അഞ്ചിന് വികാരി ഫാ. പീറ്റർ കണ്ണമ്പുഴയുടെ കാർമികത്വത്തിൽ കൊടിയേറ്റ് കർമം നിർവഹിക്കും.
തുടർന്ന് വിശുദ്ധ കുർബാന, ലദീഞ്ഞ്, നൊവേന. തിരുനാൾ ദിനമായ മൂന്നിന് രാവിലെ ഏഴിന് പള്ളിപ്പുറം പള്ളിയിൽ വിശുദ്ധ കുർബാന. 10ന് മാട്ടേൽ മാർത്തോമ്മാ തീർഥാടന കേന്ദ്രത്തിൽ തിരുനാൾ കുർബാന. തുടർന്ന് തിരുനാൾ പ്രദിക്ഷിണം, പാച്ചോർ നേർച്ച, വെഞ്ചെരിപ്പ്, നേർച്ചക്കഞ്ഞി വിതരണം. തുടർന്ന് പള്ളിപ്പുറം പള്ളിയിലേക്ക് ജലഘോഷയാത്രയോടുകൂടിയ കായൽ പ്രദക്ഷിണം. വൈകിട്ട് 3.30നും 5നും പള്ളിപ്പുറം പള്ളിയിൽ വിശുദ്ധ കുർബാന.
Tags : Nattuvishesham District news