x
ad
Mon, 24 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മേ​ലാ​രി​യോ​ട് വിശുദ്ധ മ​ദ​ര്‍ തെ​രേ​സ തീ​ര്‍​ഥാ​ട​ന തിരുനാൾ

വെബ് ഡെസ്ക്
Published: August 24, 2026 02:24 AM IST | Updated: August 24, 2026 02:24 AM IST

പ്രതീകാത്മക ചിത്രം

നെ​യ്യാ​റ്റി​ന്‍​ക​ര: മേ​ലാ​രി​യോ​ട് വി​ശു​ദ്ധ മ​ദ​ര്‍ തെ​രേ​സ തീ​ര്‍​ഥാ​ട​ന തി​രു​നാ​ൾ 30നു ​തു​ട​ക്ക​മാ​കും. 31നു ​പ​രേ​ത അ​നു​സ്മ​ര​ണ ദി​നാ​ഘോ​ഷം ന​ട​ക്കും. സെ​പ്തം​ബ​ർ ഒ​ന്നി​നു വൈ​കു​ന്നേ​രം 6.30ന് ​ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ണ്‍ കെ. ​പൊ​ന്നൂ​സ് കൊ​ടി​യേ​റ്റം നി​ര്‍​വ​ഹി​ക്കും. അ​ഞ്ചി​നു വൈ​കു​ന്നേ​രം ആ​ഘോ​ഷ​മാ​യ തി​രു​സ്വ​രൂ​പ പ്ര​ദ​ക്ഷി​ണം, തി​രു​നാ​ള്‍ ദി​ന​മാ​യ ആ​റി​ന് ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി എ​ന്നി​വ​യു​ണ്ടാ​കും. പെ​രു​ങ്ക​ട​വി​ള ഇ​ട​വ​ക വി​കാ​രി ഫാ.​ജ​യ​രാ​ജ് മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ഷാ​ജി ഡി ​സാ​വി​യോ വ​ച​ന സ​ന്ദേ​ശം ന​ല്‍​കും. തു​ട​ര്‍​ന്ന് ആ​ഘോ​ഷ​മാ​യ ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം. തി​രു​നാ​ള്‍ ദി​ന​ങ്ങ​ളി​ല്‍ മ​ദ​ര്‍ തെ​രേ​സ​യു​ടെ തി​രു​ശേ​ഷി​പ്പു വ​ണ​ങ്ങി പ്രാ​ര്‍​ഥി​ക്കാ​നു​ള്ള അ​വ​സ​ര​മു​ണ്ടാ​യി​രി​ക്കു​മെ​ന്ന് ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ണ്‍ കെ. ​പൊ​ന്നൂ​സ് അ​റി​യി​ച്ചു.

Tags : Pilgrimage NattuVishasham DistrictNews

Recent News

Corehub Up