വിശുദ്ധ അഗസ്തീനോസ്
തുരുത്തി: തുരുത്തി മര്‍ത്ത്മറിയം ഫൊറോന പള്ളിയില്‍ വിശുദ്ധ അഗസ്തീനോസിന്റെ ദര്‍ശന തിരുനാള്‍ നാളെ ആരംഭിക്കും. വൈകുന്നേരം അഞ്ചിന് കൊടിയേറ്റ് വികാരി ഫാ. ജേക്കബ് ചീരംവേലില്‍. 5.15ന് വിശുദ്ധകുര്‍ബാന ഇടവകയിലെ വൈദികരായ ഫാ. ആരോമലുണ്ണി കുന്നുപറമ്പില്‍, ഫാ. തോമസ് മംഗലത്ത്, ഫാ. ജോസഫ് നെടുംപറമ്പില്‍, ഫാ. അരുണ്‍ പോരൂക്കര സിഎംഐ, ഫാ. ക്രിസ്റ്റോ നേര്യംപറമ്പില്‍, ഫാ. വര്‍ഗീസ് പനച്ചിങ്കല്‍, ഫാ. സുബിന് പുത്തന്‍പുരയ്ക്കല്‍, ഫാ. ജിജോ മാറാട്ടുകളം, ഫാ. ബിബിന്‍ കൊച്ചീത്ര, ഫാ. സച്ചിന് കുന്നത്ത്, ഫാ. സെബാസ്റ്റ്യന്‍ കളത്തിപ്പറമ്പില്‍ തുടങ്ങിയവര്‍ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് സെമിത്തേരി സന്ദര്‍ശനം. 7.30ന് ഗാനമേള.
28ന് രാവിലെ ആറിന് വിശുദ്ധകുര്‍ബാന ഫാ. ജേക്കബ് ചീരംവേലില്‍, വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന ഫാ. ജോഫി പുതുപ്പറമ്പ്, സന്ദേശം ഫാ. ബിജോ ഇരുപ്പക്കാട്ട്,
29ന് രാവിലെ ആറിന് വിശുദ്ധകുര്‍ബാന ഫാ. ജോസ് വരിക്കപ്പള്ളില്‍. എട്ടിന് വിശുദ്ധകുര്‍ബാന, ഫാ. ലിപിന്‍ തുണ്ടുകളം. വൈകുന്നേരം 5.30ന് അഞ്ചല്‍കുറ്റി സെന്റ് തോമസ് കുരിശടിയില്‍ റംശാ ഫാ. റോബിന് വേങ്ങാശേരി, ആറിന് അവിടെനിന്നും പ്ലാമൂട്, പുന്നമൂട് വഴി പള്ളിയിലേക്ക് പ്രദക്ഷിണം ഫാ. ജോഫിന്‍ മുളകൊടിയാങ്കല്‍, രാത്രി എട്ടിന് ചെണ്ട-വയലിന് ഫ്യൂഷന്‍.
30ന് രാവിലെ ആറിന് വിശുദ്ധകുര്‍ബാന, ഫാ. ജേക്കബ് ചീരംവേലില്‍, വചനപ്രഘോഷണം ഫാ. റ്റോണി പുതുവീട്ടില്‍കളം, 9.30ന് വിശുദ്ധകുര്‍ബാന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, 11ന് ദിവ്യകാരുണ്യ പ്രദക്ഷിണം മോണ്‍.ആന്റണി എത്തയ്ക്കാട്ട്. വൈകുന്നേരം 4.30ന് റംശ ഡീക്കണ്‍ ജസ്ബിന് പൂവക്കുളം, അഞ്ചിന് വിശുദ്ധകുര്‍ബാന ഫാ. ഡോ. ബാബു പുത്തന്‍പുരയ്ക്കല്‍, വചനപ്രഘോഷണം ഫാ. ജോസഫ് പകലോമറ്റം, 6.30ന് തിരുനാള്‍ പ്രദക്ഷിണം ഫാ. സുബിന് പുത്തന്‍പുരയ്ക്കൽ. 7.30ന് കൊടിയിറക്ക്, ലൈറ്റ് ആൻഡ് സൗണ്ട് ഷോ, ആകാശ വിസ്മയം.
Tags : Nattuvishesham DistrictNews DeepikaNews Feast