ഏമൂർ റോഡ്
മലമ്പുഴ: നവരാത്രി ഉത്സവത്തോടനുബന്ധിച്ച് കല്ലേക്കുളങ്ങര ഏമൂർ ഭഗവതി ക്ഷേത്രത്തിന് മുൻപിലുണ്ടാകുന്ന തിരക്കും ജനങ്ങളുടെ ബുദ്ധിമുട്ടും പരിഗണിച്ച് റോഡ് താത്കാലികമായി ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കി.
ഏറെ നാളുകളായി ഈ റോഡ് പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയായിരുന്നു.
പഞ്ചായത്ത് ഭരണസമിതിയുടെ ഇടപെടലിനെ തുടർന്നാണ് അടിയന്തരമായി പണി പൂർത്തിയാക്കിയത്. പഞ്ചായത്തിന്റെ വാർഷിക ബജറ്റിൽ ഈ റോഡ് നവീകരണത്തിനായി ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ടെൻഡർ നടപടികൾക്കുശേഷം പൂർണമായി നന്നാക്കുമെന്നും പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി. സുജിത്ത് പറഞ്ഞു.