x
ad
Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ളി​കാ​വ് മേ​ഖ​ല​യി​ൽ പ​നി​യും മ​ഞ്ഞ​പ്പി​ത്ത​വും പ​ട​രു​ന്നു


Published: August 10, 2026 06:56 AM IST | Updated: August 10, 2026 06:56 AM IST

കാ​ളി​കാ​വ്: മ​ല​യോ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കാ​ല​വ​ർ​ഷം ശ​ക്തി പ്രാ​പി​ച്ച് ആ​ഴ്ച​ക​ൾ പി​ന്നി​ട്ട​പ്പോ​ൾ പ​നി​യും മ​ഞ്ഞ​പ്പി​ത്ത​വും പ​ട​രു​ന്നു. ആ​രോ​ഗ്യ​വ​കു​പ്പും പ​ഞ്ചാ​യ​ത്തും പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​വും ഉൗ​ർ​ജി​ത​മാ​ക്കി​.

ചി​ല​യി​ട​ങ്ങ​ളി​ൽ വ​യ​റി​ള​ക്ക​വും ക​ണ്ടു​വ​രു​ന്നു​ണ്ട്. കാ​ളി​കാ​വ് സി​എ​ച്ച്സി​യി​ൽ ദി​വ​സ​വും നി​ര​വ​ധി രോ​ഗി​ക​ളാ​ണ് ചി​കി​ത്സ തേ​ടി ഒ​പി​യി​ൽ എ​ത്തു​ന്ന​ത്. അ​തി​ലേ​റെ പേ​ർ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടു​ന്നു​ണ്ട്.

ജൂ​ലൈ​യി​ൽ ഡെ​ങ്കി​പ്പ​നി റി​പ്പോർ​ട്ട് ചെ​യ്തി​ട്ടി​ല്ല. ജൂ​ണി​ൽ ഡെ​ങ്കി​പ്പ​നി റി​പ്പോ​ർ​ട്ട് ചെ​യ്തിരു​ന്നു. ഇ​പ്പോ​ൾ വ്യാ​പ​ക​മാ​യി പ​ട​രു​ന്ന​ത് വൈ​റ​ൽ പ​നി​യാ​ണ്. ചോ​ക്കാ​ട്, കാ​ളി​കാ​വ് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് കൂ​ടു​ത​ൽ മ​ഞ്ഞ​പ്പി​ത്തം റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്. ജൂ​ലൈ മാ​സം 150ലെ​റെ പേ​ർ​ക്ക് മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച​തായാ​ണ് ക​ണക്ക്. ഇ​വി​ടു​ത്തെ നരി​യ​ക്ക​യംപൊ​യി​ലി​ൽ സത്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത 14 പേർ​ക്കാ​ണ് മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച​ത്. ഇ​തി​ൽ ഒ​രാ​ൾ ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ചു.

ജൂ​ലൈ മാ​സ​ത്തി​ലാ​ണ് മ​ഞ്ഞ​പ്പി​ത്ത​വും വൈ​റ​ൽ പ​നി​യും വ്യാ​പ​ക​മാ​യ​ത്. ഇ​പ്പോ​ഴ​ത്തെ പ​നി പ്രാ​യ​മാ​യ​വ​രി​ലും കു​ട്ടി​ക​ളി​ലും ഒ​രു​പോ​ലെ കാ​ണു​ന്നു​ണ്ട്. പാ​ർ​ശ്വ​ഫ​ല​ങ്ങ​ളാ​യി അ​ഞ്ചു ദി​വ​സ​ത്തോ​ളം ശ​രീ​ര വേ​ദ​ന​യും ത​ള​ർ​ച്ച​യും അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്.
ഡെ​ങ്കി​പ്പ​നി, മ​ഞ്ഞ​പ്പി​ത്തം ഉ​ൾ​പ്പെ​ടെ​യു​ള്ള രോ​ഗ​ങ്ങ​ളു​ടെ വ്യാ​പ​നം ത​ട​യാ​ൻ ക​ർ​ശ​നന​ട​പ​ടി​യു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ് രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ളാ​യി കാ​ളി​കാ​വ് പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ വാ​ർ​ഡു​ക​ളി​ലും നേ​ര​ത്തേ മ​ഞ്ഞ​പ്പി​ത്ത മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.കു​ടി​വെ​ള്ള ശു​ചി​ത്വം, ഭ​ക്ഷ​ണ ശു​ചി​ത്വം, പ​രി​സ​ര ശു​ചി​ത്വം എ​ന്നി​വ ഉ​റ​പ്പു​വ​രു​ത്തു​ന്ന വ്യാ​പ​ക പ​രി​ശോ​ധ​ന​യും ന​ട​ന്നു​വ​രി​ക​യാ​ണ്.

Tags :

Recent News

Corehub Up