x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"മ​യ​ക്കു​മ​രു​ന്നി​നെ​തി​രായ പോരാട്ടം: കു​ട്ടി​ക​ൾ ‌ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​ർ​മാ​രാ​ക​ണം'


Published: June 6, 2026 10:53 PM IST | Updated: June 6, 2026 10:53 PM IST

‌ചെ​റു​തോ​ണി: മ​യ​ക്കു​മ​രു​ന്നി​നും മൊ​ബൈ​ൽ ഫോ​ണി​നും ലാ​പ്ടോ​പ്പി​നു​മൊ​ക്കെ അ​ടി​മ​പ്പെ​ടാ​തെ വ്യ​ക്തി​ത്വം കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തോ​ടൊ​പ്പം മ​റ്റു​ള്ള കു​ട്ടി​ക​ൾ​ക്കും സ​മൂ​ഹ​ത്തി​നും വേ​ണ്ടി ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​ർ​മാ​രാ​യി ഓ​രോ കു​ട്ടി​യും പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​എം. സാ​ബു മാ​ത്യു.

ഇ​ടു​ക്കി സോ​ഷ്യ​ൽ പോ​ലീ​സിം​ഗി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​സ്പി​സി കു​ട്ടി​ക​ൾ​ക്കാ​യി ഇ​ടു​ക്കി ഡി ​അ​ഡി​ക്ഷ​ൻ സെ​ന്‍റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ഏ​ക​ദി​ന പ​രി​ശീ​ല​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പൈ​നാ​വ് ഏ​ക​ല​വ്യ മോ​ഡ​ൽ റ​സി​ഡ​ൻ​ഷ​ൽ സ്‌​കൂ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ അ​ഡീ​ഷ​ണ​ൽ ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ട് ഇ​മ്മാ​നു​വ​ൽ പോ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ടു​ക്കി ഡി​വൈ​എ​സ്പി പി.​എ​സ്. ഷി​ജു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

എ​സ്പി​സി മോ​ട്ടി​വേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ അ​ജി അ​ര​വി​ന്ദ്, സോ​ഷ്യ​ൽ പോ​ലീ​സിം​ഗ് ഓ​ഫീ​സ​ർ സ​ജി ജോ​ൺ, എം​ആ​ർ​എ​സ് പ്രി​ൻ​സി​പ്പ​ൽ മ​ധു​സു​ധ​ന​ൻ, സോ​ഷ്യ​ൽ പോ​ലീ​സിം​ഗ് കോ​ഒാ​ഡി​നേ​റ്റ​ർ ധ​ന്യ മോ​ഹ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഇ​ടു​ക്കി ഡി ​അ​ഡി​ക്ഷ​ൻ സെ​ന്‍റ​ർ പ്രോ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി.​കെ. സ​ജി​ൻ, തൂ​ഫാ​ൻ ഓ​പ്പ​റേ​ഷ​ൻ പ്രോ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി.​ആ​ർ. സ​ന്തോ​ഷ് എ​ന്നി​വ​ർ കു​ട്ടി​ക​ൾ​ക്ക് വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ക്ലാ​സു​ക​ളെ​ടു​ത്തു.

Tags : Nattuvishesham Local News Fight against drugs

Recent News

Corehub Up