x
ad
Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ല്ലി​ക്ക​ൽ ക​ല്ലി​ൽ തീ​പി​ടി​ത്തം


Published: January 25, 2026 10:08 PM IST | Updated: January 25, 2026 10:08 PM IST

ഇ​ല്ലി​ക്ക​ല്‍ ക​ല്ലി​ലു​ണ്ടാ​യ തീ​പി​ടി​ത്തം.

ഇ​ല്ലി​ക്ക​ല്‍​ക​ല്ല്: വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​യ ഇ​ല്ലി​ക്ക​ല്‍ ക​ല്ലി​ല്‍ തീ​പി​ടി​ത്തം. പാ​ര്‍​ക്കിം​ഗ് ഗ്രൗ​ണ്ടി​ന് സ​മീ​പ​ത്തു​നി​ന്ന് പ​ട​ര്‍​ന്ന തീ ​ര​ണ്ടു മ​ല​ക​ളി​ല്‍ ആ​ളി​പ്പ​ട​ര്‍​ന്നു. ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് പാ​ര്‍​ക്കിം​ഗ് ഗ്രൗ​ണ്ടി​ന് സ​മീ​പം ചെ​റി​യ തീ ​ക​ണ്ട​ത്. തീ ​ശ​ക്തി പ്രാ​പി​ച്ച​തോ​ടെ സ​ഞ്ചാ​രി​ക​ളെ സു​ര​ക്ഷി​ത​മാ​യ സ്ഥ​ല​ത്തേ​ക്ക് മാ​റ്റു​ക​യും ഉ​ച്ച​ക​ഴി​ഞ്ഞെ​ത്തി​യ സ​ഞ്ചാ​രി​ക​ളെ തി​രി​ച്ച​യ​യ്ക്കു​ക​യും ചെ​യ്തു.

ഈ​രാ​റ്റു​പേ​ട്ട​യി​ല്‍​നി​ന്ന് ര​ണ്ട് യൂ​ണി​റ്റ് ഫ​യ​ര്‍​ഫോ​ഴ്‌​സ് സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. വാ​ഹ​ന​ങ്ങ​ള്‍​ക്കും ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും എ​ത്തി​പ്പെ​ടാ​ന്‍ ക​ഴി​യു​ന്ന സ്ഥ​ല​ത്തെ തീ ​കെ​ടു​ത്തു​വാ​ന്‍ സാ​ധി​ച്ചു. തീ ​പ​ട​ര്‍​ന്ന​തു​മൂ​ലം കൂ​ടു​ത​ല്‍ സ്ഥ​ല​ത്ത് ന​ട​ന്ന് എ​ത്തി​പ്പെ​ടാ​ന്‍ ക​ഴി​യു​മാ​യി​രു​ന്നി​ല്ല. വ​ഴി​യി​ല്ലാ​ത്ത​തും കീ​ഴ്ക്കാ​ന്‍ തൂ​ക്കാ​യ കൊ​ക്ക​യു​മാ​ണ് ഇ​വി​ടെ​യു​ള്ള​ത്.

ഉ​ണ​ങ്ങി​യ പു​ല്ലും കാ​റ്റും അ​തി​വേ​ഗം തീ ​പ​ട​രാ​ന്‍ കാ​ര​ണ​മാ​യി. മ​ല​ക​ളി​ലാ​കെ പ​ട​ര്‍​ന്ന തീ ​ത​നി​യെ കെ​ട്ടു പോ​വു​ക​യാ​യി​രു​ന്നു. പു​ല്‍​മേ​ടു​ക​ള്‍ മാ​ത്രം നി​റ​ഞ്ഞ റ​വ​ന്യു​ഭൂ​മി​യി​ലാ​ണ് തീ ​പ​ട​ര്‍​ന്ന​ത്. വീ​ടു​ക​ളോ കൃ​ഷി​യി​ട​ങ്ങ​ളോ ഇ​ല്ലാ​ത്ത​തി​നാ​ല്‍ നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യി​ട്ടി​ല്ല.

Tags : Fire breaks nattuvishesham local news

Recent News

Corehub Up