x
ad
Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ന്മാ​റ കെ​എ​സ്ഇ​ബി സോ​ളാ​ർ പ്ലാ​ന്‍റ് വ​ള​പ്പി​ൽ തീ ​പ​ട​ർ​ന്നുപി​ടി​ച്ചു


Published: January 24, 2026 12:32 AM IST | Updated: January 24, 2026 12:32 AM IST

അ​യി​നം​പാ​ട​ത്തു​ള്ള സോ​ളാ​ർ പ്ലാ​ന്‍റ് വ​ള​പ്പി​ൽ പടർന്ന തീയണയ്ക്കുന്ന ഫയർഫോഴ്സ്.

നെ​ന്മാ​റ: അ​യി​നം​പാ​ട​ത്തു​ള്ള സോ​ളാ​ർ പ്ലാ​ന്‍റ് വ​ള​പ്പി​ൽ തീ ​പ​ട​ർ​ന്നു​പി​ടി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യ്ക്ക് പ​ഴ​യ കെ​എ​സ്ഇ​ബി സെ​ക്‌ഷ​ൻ ഓ​ഫീ​സ് വ​ള​പ്പി​ൽ ഉ​ണ​ങ്ങി​നി​ന്ന പു​ല്ലി​നാ​ണ് തീ​പി​ടി​ച്ച​ത്. ഉ​ട​ൻ ത​ന്നെ കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​രും നാ​ട്ടു​കാ​രും പ​ച്ചി​ല​ക​ൾ കൊ​ണ്ടു ത​ല്ലി​ക്കെ​ടു​ത്തി​യ​തി​നാ​ൽ കൂ​ടു​ത​ൽ വ്യാ​പി​ക്കു​ന്ന​ത് ത​ട​യാ​ൻ ക​ഴി​ഞ്ഞു. കൊ​ല്ല​ങ്കോ​ട് നി​ന്നെ​ത്തി​യ ലീ​ഡിം​ഗ് ഓ​ഫി​സ​ർ സു​നി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്ഥ​ല​ത്തെ​ത്തി തീ ​പൂ​ർ​ണ​മാ​യി അ​ണ​ച്ചു. ആ​ല​ത്തൂ​ർ നി​ന്നു​ള്ള അ​ഗ്നി​ര​ക്ഷാ​സേ​ന​യും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

Tags : Fire breaks nattuvishesham local news

Recent News

Corehub Up