x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ന്നം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ തീ​പി​ടി​ത്തം


Published: June 2, 2026 07:24 AM IST | Updated: June 2, 2026 07:24 AM IST

കു​ന്നം​കു​ളം: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ പു​രു​ഷ​ന്മാ​രു​ടെ വാ​ർ​ഡി​നോ​ടു​ചേ​ർ​ന്ന് തീ​പി​ടി​ത്തം. ഇ​ന്ന​ലെ വൈ​കി​ട്ട് അ​ഞ്ച​ര​യോ​ടെ​യാ​ണ് തീ​പ​ട​ർ​ന്ന​ത്. വാ​ർ​ഡി​നോ​ടു ചേ​ർ​ന്നു​ള്ള വ​ലി​യ സ്വി​ച്ച് ബോ​ർ​ഡി​ലു​ണ്ടാ​യ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​നു കാ​ര​ണ​മാ​യ​ത്. ആ​ർ​ക്കും പ​രി​ക്കി​ല്ല.

ബോ​ർ​ഡി​ൽ തീ​പി​ടി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് വാ​ർ​ഡി​ൽ പെ​ട്ടെ​ന്ന് പു​ക നി​റ​ഞ്ഞു. രോ​ഗി​ക​ളെ ഉ​ട​നെ​ത​ന്നെ ഇ​വി​ടെ​നി​ന്നു മാ​റ്റി. ഫ​യ​ർ​ഫോ​ഴ്സ് ഉ​ട​നെ സ്ഥ​ല​ത്തെ​ത്തി തീ ​നി​യ​ന്ത്രി​ച്ച​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. പു​ക ഒ​ഴി​ഞ്ഞ​തോ​ടെ രോ​ഗി​ക​ളെ വീ​ണ്ടും വാ​ർ​ഡി​ലേ​ക്കു പ്ര​വേ​ശി​പ്പി​ച്ചു.

Tags : nattu vishesham Fire breaks Kunnamkulam Taluk

Recent News

Corehub Up