x
ad
Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ന്ന​നാ​ടും ചെ​റു​വാ​ളൂ​രി​ലും തീ​പി​ടി​ത്തം


Published: January 26, 2026 01:53 AM IST | Updated: January 26, 2026 01:53 AM IST

അ​ന്ന​നാ​ട് സ്വകാര്യ വ്യക്തിയുടെ ​പ​റ​മ്പി​ൽ പു​ല്ലു​ക​ൾ​ക്ക് തീപി​ടി​ച്ച​ത് ചാ​ല​ക്കു​ടി ഫ​യ​ർ​ഫോ​ഴ്സ് അ​ണ​യ്ക്കു​ന്നു.

കാ​ടു​കു​റ്റി: അ​ന്ന​നാ​ട് സ്വകാര്യ വ്യക്തിയുടെ ഒ​ഴി​ഞ്ഞപ​റ​മ്പി​ൽ തീ ​പി​ടി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം. ചെ​ർ​പ്പ​ണ​ത്ത് വീ​ട്ടി​ൽ ജോ​ണി​യു​ടെ പ​റ​മ്പി​ലെ പു​ല്ലു​ക​ളാ​ണ് തീ​യി​ൽ ക​ത്തി​യ​മ​ർ​ന്ന​ത്. തീ ​നി​യ​ന്ത്ര​ണാ​തീ​ത​മാ​യി പ​ട​ർ​ന്നു​പി​ടി​ച്ച​തി​നാ​ൽ സ​മീ​പ​ത്തെ വീ​ടു​ക​ളി​ലു​ള്ള​വ​ർ പ​രി​ഭ്രാ​ന്തി​യി​ലാ​യി. ചാ​ല​ക്കു​ടി​യി​ൽ നി​ന്നെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് സം​ഘം തീ​യ​ണ​ച്ചു.

കാ​ടു​കു​റ്റി: ചെ​റു​വാ​ളൂ​ർ മൃ​ഗാ​ശു​പ​ത്രി റോ​ഡി​ൽ മ​റ്റ​ത്തി ഷാ​ജു​വി​ന്‍റെ പ​റ​മ്പി​ൽ അ​ടി​ക്കാ​ടു​ക​ൾ​ക്കു തീ​പി​ടി​ച്ചു. നാ​ട്ടു​കാ​രു​ടെ​യും ചാ​ല​ക്കു​ടി​യി​ൽ​നി​ന്നെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​ത്തി​ന്‍റെ​യും അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ലും മ​ണി​ക്കു​റു​ക​ളോ​ളം​നീ​ണ്ട പ​രി​ശ്ര​മ​വും വ​ഴി തീ​യ​ണ​ച്ചു.

Tags : Fire breaks nattuvishesham local news

Recent News

Corehub Up