x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ശ്ര​മ​മി​ല്ലാ​തെ അ​ഗ്നി​ര​ക്ഷാ​സേ​ന

വെബ് ഡെസ്ക്
Published: August 5, 2026 12:01 AM IST | Updated: August 5, 2026 12:01 AM IST

ആ​റ​ന്മു​ള തു​രു​ത്തി​മ​ല​യി​ൽ കു​ടു​ങ്ങി​ക്കി​ട​ന്ന​വ​രെ അ​ഗ്നി​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ൾ പു​റ​ത്തേ​ക്ക് എ​ത്തി​ച്ച​പ്പോ​ൾ.

പ​ത്ത​നം​തി​ട്ട: ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ആ​രം​ഭി​ച്ച ര​ക്ഷാ​പ്ര​വ​ർ​ത്ത​നം അ​ഗ്നി​ര​ക്ഷാ​സേ​ന​യ്ക്ക് ഇ​പ്പോ​ഴും പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. മി​ന്ന​ൽ പ്ര​ള​യ​ത്തി​ൽ കു​ടു​ങ്ങി​പ്പോ​യ 3,627 ആ​ളു​ക​ളെ​യാ​ണ് റാ​ന്നി, പ​ത്ത​നം​തി​ട്ട, കോ​ന്നി, തി​രു​വ​ല്ല ഫ​യ​ർ സ്റ്റേ​ഷ​നു​ക​ളു​ടെ പ​രി​ധി​യി​ൽ നി​ന്നു​മാ​യി അ​ഗ്നി​ര​ക്ഷ സേ​നാം​ഗ​ങ്ങ​ൾ സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ത്തി​ച്ച​ത്.

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ നി​ന്നു​ള്ള സേ​നാം​ഗ​ങ്ങ​ൾ​ക്ക് പു​റ​മേ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ല്‍ നി​ന്നു​മാ​യി അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ 160 ജീ​വ​ന​ക്കാ​രും 75 സി​വി​ല്‍ ഡി​ഫ​ന്‍​സ് അം​ഗ​ങ്ങ​ളും ജി​ല്ല​യി​ലെ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി. ജി​ല്ലാ ഫ​യ​ര്‍ ഓ​ഫീ​സ​ര്‍ വി​ശി വി​ശ്വ​നാ​ഥി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ല് മേ​ഖ​ല​ക​ളാ​യി തി​രി​ച്ചാ​ണ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​കോ​പി​പ്പി​ച്ച​ത്.

ഒ​റ്റ​പ്പെ​ട്ടു​പോ​യ അ​റ​യ​ഞ്ഞാ​ലി​മ​ൺ, കു​റു​മ്പ​ൻ​മൂ​ഴി മേ​ഖ​ല​ക​ളി​ലും ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി. രോ​ഗി​ക​ൾ, കി​ട​പ്പു​രോ​ഗി​ക​ൾ തു​ട​ങ്ങി​യ​വ​രെ ചു​മ​ന്ന് പു​റ​ത്തെ​ത്തി​ച്ച് ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റി. പ​ത്ത​നം​തി​ട്ട സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ വി ​വി​നോ​ദ് കു​മാ​റി​നാ​ണ് ക​ൺ​ട്രോ​ൾ റൂം ​ചു​മ​ത​ല. കോ​ന്നി സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ സ​ന്ദീ​പ്, റാ​ന്നി സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ സ​ക്ക​റി​യ അ​ഹ​മ്മ​ദ് കു​ട്ടി, തി​രു​വ​ല്ല സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ രാ​ജേ​ന്ദ്ര​ൻ നാ​യ​ർ, സീ​ത​ത്തോ​ട് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ശ​ശീ​ധ​ര​ൻ എ​ന്നി​വ​ർ​ക്കാ​ണ് മേ​ഖ​ല​ക​ളു​ടെ ചു​മ​ത​ല.

റാ​ന്നി, കോ​ഴ​ഞ്ചേ​രി, മ​ല്ല​പ്പ​ള്ളി, തി​രു​വ​ല്ല താ​ലൂ​ക്കു​ക​ളി​ലെ ദൗ​ത്യ​മാ​ണ് അ​ഗ്നി ര​ക്ഷാ​സേ​ന​യ്ക്ക് ശ്ര​മ​ക​ര​മാ​യ​ത്. ആ​റ​ന്മു​ള​യി​ലെ തു​രു​ത്തു​ക​ളി​ൽ​പെ​ട്ട​വ​രെ സേ​നാം​ഗ​ങ്ങ​ൾ പു​റ​ത്തെ​ത്തി​ച്ചു. അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ സ​മീ​പ​കാ​ല​ത്തെ ഏ​റ്റ​വും മി​ക​ച്ച ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഒ​ന്നാ​ണ് പ​ത്ത​നം​തി​ട്ട​യി​ൽ ന​ട​ത്തി​യ​ത്.

Tags : Nattuvishesham Local News Firefighters without rest

Recent News

Corehub Up