x
ad
Sat, 29 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‘സൗ​ഖ്യ​മ​ന്ന’ ഭ​വ​നപ​ദ്ധ​തി: ആ​ദ്യവീ​ടി​ന്‍റെ താ​ക്കോ​ല്‍​ദാ​നം നാ​ളെ

വെബ് ഡെസ്ക്
Published: August 29, 2026 03:19 AM IST | Updated: August 29, 2026 03:19 AM IST

സൗ​ഖ്യ​മ​ന്ന പ​ദ്ധ​തി​യി​ല്‍ പാ​തി​രി​പ്പാ​ല​ത്ത് നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യ വീ​ട്.

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: ദീ​ര്‍​ഘ​കാ​ലം സെ​ന്‍റ് മേ​രീ​സ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് ക​ത്തീ​ഡ്ര​ല്‍ വി​കാ​രി​യും ജി​ല്ല​യി​ല്‍ സാ​മൂ​ഹി​ക-​വി​ദ്യാ​ഭ്യാ​സ-​സ​ഹ​ക​ര​ണ മേ​ഖ​ല​ക​ളി​ല്‍ സ​ജീ​വ സാ​ന്നി​ധ്യ​വു​മാ​യി​രു​ന്ന ഫാ. ​മ​ത്താ​യി നൂ​റ​നാ​ലി​ന്‍റെ​യും ഭാ​ര്യ ഡോ. ​അ​ന്ന​മ്മ മ​ത്താ​യി​യു​ടെ​യും സ്മ​ര​ണാ​ര്‍​ഥം സൗ​ഖ്യ ഫൗ​ണ്ടേ​ഷ​ന്‍ ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ് ന​ട​പ്പാ​ക്കു​ന്ന സൗ​ഖ്യ​മ​ന്ന ഭ​വ​ന പ​ദ്ധ​തി​യി​ല്‍ ഒ​രു വീ​ടി​ന്‍റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യി. കാ​ന്‍​സ​ര്‍ ബാ​ധി​ത​നാ​യി​രു​ന്ന കി​ഴ​ക്ക​യി​ല്‍ പ്ര​ദീ​പി​ന് പാ​തി​രി​പ്പാ​ല​ത്ത് അ​നു​വ​ദി​ച്ച വീ​ടാ​ണ് കൈ​മാ​റ്റ​ത്തി​ന് സ​ജ്ജ​മാ​യ​ത്. ഭ​വ​ന നി​ര്‍​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ പ്ര​ദീ​പ് മ​ര​ണ​പ്പെ​ട്ടി​രു​ന്നു.

വീ​ടി​ന്‍റെ താ​ക്കോ​ല്‍​ദാ​നം നാ​ളെ ഉ​ച്ച​യ്ക്ക് 12ന് ​കു​ന്നം​കു​ളം ഭ​ദ്രാ​സ​നാ​ധി​പ​ന്‍ ഡോ. ​ഗീ​വ​ര്‍​ഗീ​സ് മാ​ര്‍ യൂ​ലി​യോ​സ് നി​ര്‍​വ​ഹി​ക്കു​മെ​ന്ന് ക​ത്തീ​ഡ്ര​ല്‍ വി​കാ​രി ഫാ. ​അ​നീ​ഷ് ജോ​ര്‍​ജ് മാ​മ്പ​ള്ളി​ല്‍, ട്ര​സ്റ്റി മാ​ണി മാ​ളി​യേ​ക്ക​ല്‍, സെ​ക്ര​ട്ട​റി എ​ന്‍.​വി. വ​ര്‍​ക്കി ഞാ​റ്റും​കാ​ലാ​യി​ല്‍, ഭ​വ​ന നി​ര്‍​മാ​ണ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ രാ​ജ​ന്‍ തോ​മ​സ്, മാ​ത്യൂ​സ് ജേ​ക്ക​ബ് നൂ​റ​നാ​ല്‍, എ​ന്‍.​വി. ബേ​ബി, ഒ.​എം. അ​ച്ചാ​മ്മ, സി.​വൈ. ചെ​റി​യാ​ന്‍, ഒ.​ജെ. ബേ​ബി, ടി.​ജെ. ജോ​യ് എ​ന്നി​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. പ്ര​ദീ​പി​ന്‍റെ ഭാ​ര്യ താ​ക്കോ​ല്‍ ഏ​റ്റു​വാ​ങ്ങും. വീ​ടി​ന്‍റെ ശി​ലാ​സ്ഥാ​പ​നം ക​ഴി​ഞ്ഞ ഏ​പ്രി​ല്‍ 29ന് ​ഡോ. ഗീ​വ​ര്‍​ഗീ​സ് മാ​ര്‍ ബ​ര്‍​ന്ന​ബാ​സ് തി​രു​മേ​നി​യാ​ണ് നി​ര്‍​വ​ഹി​ച്ച​ത്.

ഫാ. ​മ​ത്താ​യി നൂ​റ​നാ​ലി​ന്‍റെ മ​ക​ന്‍ ഡോ. ​ഐ​സ​ക് മ​ത്താ​യി നൂ​റ​നാ​ല്‍ ചെ​യ​ര്‍​മാ​നാ​യ സൗ​ഖ്യ ഫൗ​ണ്ടേ​ഷ​ന്‍ ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ് സൗ​ഖ്യ​മ​ന്ന പ​ദ്ധ​തി​യി​ല്‍ 25 നി​ര്‍​ധ​ന കു​ടും​ബ​ങ്ങ​ള്‍​ക്കാ​ണ് വീ​ട് നി​ര്‍​മി​ച്ചു​ന​ല്‍​കു​ന്ന​ത്. ഇ​തി​ല്‍ 12 വീ​ടു​ക​ളു​ടെ പ്ര​വൃ​ത്തി ന​ട​ന്നു​വ​രി​ക​യാ​ണ്. മ​റ്റു​വീ​ടു​ക​ളു​ടെ പ​ണി ആ​രം​ഭ ദ​ശ​യി​ലാ​ണ്. ഫാ. ​മ​ത്താ​യി നൂ​റ​നാ​ലി​ന്‍റെ 25-ാം ച​ര​മ​വാ​ര്‍​ഷി​കം ആ​ച​രി​ക്കു​ന്ന 2027 ന​വം​ബ​റി​ല്‍ മു​ഴു​വ​ന്‍ വീ​ടു​ക​ളു​ടെ​യും കൈ​മാ​റ്റം ന​ട​ത്തും. 700 ച​തു​ര​ശ്ര അ​ടി വി​സ്തീ​ര്‍​ണ​വും ര​ണ്ട് കി​ട​പ്പു​മു​റി​ക​ളും അ​നു​ബ​ന്ധ സൗ​ക​ര്യ​വു​മു​ള്ള വീ​ടാ​ണ് ഓ​രോ കു​ടും​ബ​ത്തി​നും നി​ര്‍​മി​ക്കു​ന്ന​ത്.

Tags : Nattuvishesham DistrictNews DeepikaNews handed

Recent News

Corehub Up