x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഭ​വ​ന പു​നരു​ദ്ധാ​ര​ണ പ​ദ്ധ​തി: അപേക്ഷ ക്ഷണിച്ചു

വെബ് ഡെസ്ക്
Published: September 1, 2026 12:26 AM IST | Updated: September 1, 2026 12:26 AM IST

പ്രതീകാത്മക ചിത്രം

കൊ​ല്ലം : ഫി​ഷ​റീ​സ് വ​കു​പ്പ് മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളു​ടെ ഭ​വ​ന പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി​യി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഒ​രു ല​ക്ഷം രൂ​പ​യാ​ണ് ധ​ന​സ​ഹാ​യം. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ര്‍​ഡി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത ഐ​ഡ​ന്‍റിഫി​ക്കേ​ഷ​ന്‍ ന​മ്പ​രു​ള്ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്കും പെ​ന്‍​ഷ​ണ​ര്‍​മാ​ര്‍​ക്കും അ​പേ​ക്ഷി​ക്കാം.

ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി, സ​ര്‍​ക്കാ​രി​ന്‍റെ​യോ, മ​റ്റേ​തെ​ങ്കി​ലും ഭ​വ​ന പു​ന​രു​ദ്ധാ​ര​ണ പു​ന​ര്‍ നി​ര്‍​മാ​ണ പ​ദ്ധ​തി എ​ന്നി​വ മു​ഖേ​ന ക​ഴി​ഞ്ഞ 10 വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ ആ​നു​കൂ​ല്യം ല​ഭി​ച്ച​വ​ര്‍ ധ​ന​സ​ഹാ​യ​ത്തി​ന് അ​ര്‍​ഹ​ര​ല്ല.
വീ​ടി​ന്‍റെ കാ​ല​പ്പ​ഴ​ക്കം എ​ട്ടു വ​ര്‍​ഷ​ത്തി​ല്‍ കൂ​ടു​ത​ലാ​യി​രി​ക്ക​ണം. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ വ്യ​ക്തി​ഗ​ത ഭ​വ​ന​ങ്ങ​ള്‍.

ഫ്ലാറ്റു​ക​ള്‍, ഇ​ര​ട്ട വീ​ടു​ക​ള്‍ ഒ​ഴി​കെ​യു​ള്ള ഉ​ന്ന​തി വീ​ടു​ക​ള്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​യി ഫി​ഷ​റീ​സ് വ​കു​പ്പും മ​റ്റു വ​കു​പ്പു​ക​ളും നി​ര്‍​മി​ച്ച് ന​ല്‍​കി​യ വീ​ടു​ക​ള്‍ എ​ന്നി​വ​യും പ​രി​ഗ​ണി​ക്കും.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​ടെ/​ഭാ​ര്യ​യു​ടെ വീ​ടിന്‍റെ ഉ​ട​മ​സ്ഥാ​വ​കാ​ശം തെ​ളി​യി​ക്കു​ന്ന ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ സ്ഥാ​പ​നം/ വി​ല്ലേ​ജ് ഓ​ഫിസി​ല്‍ നി​ന്നു​മു​ള്ള സാ​ക്ഷ്യ​പ​ത്രം സ​ഹി​ത​മു​ള്ള അ​പേ​ക്ഷ അ​ത​ത് മ​ത്സ്യ​ഭ​വ​ന്‍ ഓ​ഫീ​സു​ക​ളി​ല്‍ 15ന​കം ല​ഭ്യ​മാ​ക്ക​ണം. ഫോ​ണ്‍: 0474-2792850.

Tags : Nattuvishesham DistrictNews DeepikaNews Fishermen

Recent News

Corehub Up