x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗൃ​ഹ​നാ​ഥ​നെ പ​രി​ക്കേ​ല്‍​പ്പി​ച്ച അ​ഞ്ചം​ഗസം​ഘം വീ​ട് ആ​ക്ര​മി​ച്ചു

വെബ് ഡെസ്ക്
Published: September 7, 2026 12:29 AM IST | Updated: September 7, 2026 12:29 AM IST

പ്രതീകാത്മക ചിത്രം

ഉ​ള്ളൂ​ര്‍: ഗൃ​ഹ​നാ​ഥ​നെ ത​ല​യ്ക്ക​ടി​ച്ചു പ​രി​ക്കേ​ല്‍​പ്പി​ച്ച സം​ഘം വീ​ട് ആ​ക്ര​മി​ച്ച് ന​ശി​പ്പി​ച്ചു. കഴി ഞ്ഞ ദിവസം രാ​ത്രി 8.30നാ​യിരുന്നു സം​ഭ​വം. ക​ട​കം​പ​ള്ളി അ​ണ​മു​ഖം നെ​ല്ലി​ക്കു​ഴി കൃ​ഷ് ണ​രാ​മ നി​ല​യ​ത്തി​ല്‍ ബി​ന്ദു​വി​ന്‍റെ ഭ​ര്‍​ത്താ​വ് ഉ​ണ്ണി​കൃ​ഷ്ണ​ന്‍ (45) ആ​ണ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് മെ​ഡി​ക്ക​ല്‍ കോ​ള​ജ് പോ​ലീ​സ് പ​റ​യു​ന്ന​ത്: ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ മ​ക​ന്‍ കോ​ള​ജി​ല്‍ പ​ഠി​ക്കു​ന്ന സ​മ​യ​ത്ത് ചി​ല​രു​മാ​യി വാ​ക്കേ​റ്റ​വും സം​ഘ​ര്‍​ഷ​വും ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​ന്‍റെ ചു​വ​ടു​പി​ടി​ച്ചു​കൊ​ണ്ടാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ വീ​ട്ടി​ലെ​ത്തി​യ അ​ഞ്ചം​ഗ​സം​ഘം ആ​ദ്യം മ​ക​നെ തി​ര​ക്കി. ഇ​വി​ടെ​യി​ല്ലെ​ന്നു മ​റു​പ​ടി ന​ൽ കി​യ​പ്പോ​ള്‍ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ക​മ്പി ഉ​ണ്ണി​കൃ​ഷ്ണ​നു​നേ​രേ വീ​ശുകയായിരുന്നു.
ആക്രണം ത​ട​ഞ്ഞ​തോ​ടെ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വ​ല​തു കൈ​യ് ക്ക് ​മു​റി​വേ​റ്റു. മ​റ്റൊ​രാ​ള്‍ ഉ​ണ്ണി​കൃ​ഷ്ണ​നെ അ​സ​ഭ്യം പ​റ​യു​ക​യും പി​ടി​ച്ചു​ത​ള്ളു​ക​യും ചെ​യ് തു. ​നി​ല​ത്തു​വീ​ണ ഗൃ​ഹ​നാ​ഥ​നെ ബാ​ക്കി​യു​ള്ള പ്ര​തി​ക​ള്‍ ചേ​ര്‍​ന്ന് അ​ടി​ച്ചും ഇ​ടി​ച്ചും പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു.
സം​ഭ​വ​ത്തെ തു​ട​ര്‍​ന്നു വീ​ട്ടി​ലേ​ക്ക് ഓ​ടി​ക്ക​യ​റി​യ ഉ​ണ്ണി​കൃ​ഷ്ണ​നെ സം​ഘം പി​ന്തു​ട​രു​ക​യും ഇ​ദ്ദേ​ഹ​വും ഭാ​ര്യ​യും വീ​ടി​നു​ള്ളി​ല്‍​ക്ക​യ​റി വാ​തി​ല​ട​ച്ച​തോ​ടെ സം​ഘം വീ​ട് അ​ടി​ച്ചു​ത​ക​ര്‍​ക്കു​ക​യു​മാ​യി​രു​ന്നു. വീ​ടി​ന്‍റെ ക​ത​കും ജ​നാ​ല​ക​ളും ക​മ്പി​കൊ​ണ്ട് അ​ടി​ച്ചു ത​ക​ര്‍​ത്തു. ചി ​ല്ലു​ക​ൾ ത​ക​ര്‍​ന്ന​തോ​ടെ ഇ​തു ചോ​ദ്യം ചെ​യ്ത ഉ​ണ്ണി​കൃ​ഷ്ണ​നെ പ്ര​തി​ക​ള്‍ വീ​ണ്ടും ക​മ്പി​യു​മാ​യി ആ​ക്ര​മി​ച്ചു. ത​ല​യ്ക്ക് അ​ടി​ക്കാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ ഉ​ണ്ണി​കൃ ഷ്ണ​ൻ ഒ​ഴി​ഞ്ഞു​മാ​റി.
പ​രി​സ​ര​വാ​സി​ക​ള്‍ വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ​പ്പോ​ഴേ​ക്കും അ​ക്ര​മി​ക​ള്‍ ര​ക്ഷ​പ്പെ​ട്ടു. ഉ​ണ്ണി​കൃ​ഷ് ണ​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. മെ​ഡി​ക്ക​ല്‍​കോ​ള​ജ് പൊ​ലി​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

കഴക്കൂട്ടത്ത് ബാ​ർ വെ​യി​റ്റ​റെ ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം

ക​ഴ​ക്കൂ​ട്ടം മ​ദ്യ​പിക്കാനെത്തിയ സം​ഘം ബാ​ർ വെ​യി​റ്റ​റെ ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​താ​യി പ​രാ​തി.​ ക​ണി​യാ​പു​രം മ​സ്താ​ൻ മു​ക്ക് കൊ​ച്ചു വ​ട​ക്ക​തി​ൽ വീ​ട്ടി​ൽ വി​ഷ്ണു​വി​നാ​ണ് (23) ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​ പ​രി​ക്കേ​റ്റ​ത്. ക​ഴ​ക്കൂ​ട്ടം സ​മീ​പ​മു​ള്ള "അ​മി​ഗോ​സ്' ഹോ​ട്ട​ലി​ലെ റൂ​ഫ് ടോ​പ്പ് ബാ​റി​ൽ കഴിഞ്ഞദി വസം രാത്രി 11.30-ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ബാ​റി​ലെ ടേ​ബി​ളി​ലി​രു​ന്ന് മ​ദ്യ​പി​ച്ച പ്ര​തി​യോ​ടും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന രണ്ടു സു​ഹൃ​ത്തു​ക്ക​ളോ​ടും ക​ഴി​ച്ച ഭ​ക്ഷ​ണ​ത്തി​ന്‍റെ​യും മ​ദ്യ​ത്തി​ന്‍റെ യും ബി​ല്ല് ന​ൽ​ക​ട്ടേയെ​ന്നു വി​ഷ്ണു ചോ​ദി​ച്ചു. ഇ​തി​ൽ രോ​ഷാ​കു​ല​നാ​യ പ്ര​തി വി​ഷ് ണു​വി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. പ്ലേ​റ്റി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് ഫോ​ർ​ക്കു​ക​ൾ കൈ​യി​ലെ​ടു​ത്ത പ്ര​തി വി​ഷ്ണു​വി​ന്‍റെ ക​ണ്ണി​ലേ​ക്ക് ആ​ഞ്ഞു കു​ത്തി. ത​ട​യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ വ​ല​ത് നെ​റ്റി​യി​ൽ ഫോ​ർ​ക്ക് കൊ​ണ്ട് ആ​ഴ​ത്തി​ൽ മു​റി​വേ​റ്റു.

തു​ട​ർ​ന്ന് വി​ഷ്ണു​വി​നെ ത​ട​ഞ്ഞു​നി​ർ​ത്തി നെ​ഞ്ചി​ലും ത​ല​യി​ലും മ​ർ​ദിക്കു​ക​യും വ​ല​തു​കൈ​യി​ലെ ചൂ​ണ്ടു​വി​ര​ൽ ക​ടി​ച്ചു മു​റി​ക്കു​ക​യു​മാ​യി​രു​ന്നു. പ​രി​ക്കേ​റ്റ വി​ഷ് ണു ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. പൊലി സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags : attacks NattuVishasham DistrictNews

Recent News

Corehub Up